Schoolwiki സംരംഭത്തിൽ നിന്ന്
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
|
പൈതൃക ക്ലബ് - 2017 - 18
പരുതൂർ ഹയർ സെക്കന്ററി സ്ക്കൂൾ
പള്ളിപ്പുറം
പൈതൃക ക്ലബ് - 2017 - 18
കേരളീയ പൈതൃകത്തെ അടുത്തറിയുന്നതിനും അവയെ സംരക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് അറിവുണ്ടാവുന്നതിനായി പൈതൃക ക്ലബിന്റെ പ്രവർത്തനം തുടരുകയാണ്.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വച്ച് നടന്ന ഹെരിറ്റേജ് ക്യാമ്പിൽ 10 ഓളം കുട്ടികൾ പങ്കെടുത്തു.
വിവിധ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുകയും പുരാരേഖാ വകുപ്പിന്റെ മ്യൂസിയം സന്ദർശിക്കുകയും അവിടെയുള്ള ഗ്രന്ഥശേഖരത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.
അതിന്റെ ഭാഗമായി പട്ടാമ്പിയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണമേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിലെ പൈതൃകമായ നെല്ലുകളുടെ ഒരു മ്യൂസിയം സന്ദർശിക്കാനും വിവിധയിനം നെല്ലിനങ്ങളുടെ
പ്രത്യേകതകൾ മനസ്സിലാക്കുന്നതിനും ശ്രമിച്ചു.
കേരളത്തിലെ പൈതൃകഗ്രാമമായി അംഗീകരിച്ച പാലക്കാട് ജില്ലയിലെ കൽപ്പാത്തി എന്ന ഗ്രാമത്തിലേക്ക് ഒരു സന്ദർശനം നടത്തുകയും ആ ഗ്രാമത്തെക്കുറിച്ചും അവിടുത്തെ രഥോത്സവത്തെക്കുറിച്ചും ഒരു ഡോക്യുമെൻററി തയ്യാറാക്കുകയും ചെയ്തു.
കേരളത്തിലെ പ്രധാന തുകൽ വാദ്യ നിർമ്മാണ കേന്ദ്രമായ പെരുവെമ്പിലേക്ക് ഒരു യാത്ര സംഘടിപ്പിക്കുകയും വിവിധ വാദ്യ നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിക്കുകയും അവയുടെ നിർമ്മാണ രീതി മനസ്സിലാക്കുവാനും ഇതിലൂടെ സഹായിച്ചു
സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന പൈതൃക മ്യൂസിയവും ചുമർചിത്ര മ്യൂസിയവും സന്ദർശിച്ച് അതിലൂടെ കേരളീയ പൈതൃകത്തിന്റെ പഴമയും പ്രാധാന്യവും മനസ്സിലാക്കുവാൻ ഒരു ശ്രമം നടത്തി
കേരള സംസ്ഥാന പുരാരേഖാ വകുപ്പിന്റെ സ,ഹായത്തോടെ പഴയ താളിയോലകളും മറ്റു പുരാതന രേഖകളും സംരക്ഷിക്കുന്ന സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നതിന് വകുപ്പിന്റെ ഒരു ക്യാമ്പ് സ്ക്കൂളിൽ സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനായി കുട്ടികളുടെ നേതൃത്വത്തിൽ പുരാതന രേഖകളുടെയും താളിയോലകളുടെയും ഒരു ശേഖരണം നടത്തി വരുന്നു.
|