ഒരു പൂവിരിഞ്ഞു മാനം തെളിഞ്ഞു
കൂട്ടുകാർ ഒന്നിച്ചു പാട്ടുപാടി
പൂന്തോട്ടം നിറയെ പൂവിരിഞ്ഞു
ഒരു കുഞ്ഞു പൂവ് പുഞ്ചിരിച്ചു
എന്തു രസമിതു നമ്മുടെ ഭൂമി
എങ്ങനെ നമുക്കിതാസ്വദിക്കാം.
മരവും ചെടികളും പൂവും പൂമ്പാറ്റയും
എന്തു രസമിതു ഈ ഭൂമി
വെയിലും മഴയും മഞ്ഞും വസന്തവും
ഭൂമി തന്നീണത്തെ സ്നേഹിക്കുന്നു
കാറ്റും കടലും പുഴകളും തോടും
എത്രമനോഹരം നമ്മുടെ ഭൂമി..