പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ പരിസഥിതി ക്ലബ് ഞങ്ങളുടെ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. 2021-22 അദ്ധ്യയനവർഷത്തിൽ ജൂൺ5 പരിസ്ഥിതി ദിനമായി ആചരിച്ചു. ഓൺലൈൻ ആയിട്ട്ണ് ഈവർഷം ആഘോഷം നടന്നത് . എല്ലാ ക്ലാസിലേയും അദ്ധ്യപകരും വിദ്യാർത്ഥികളും രാവിലെ 8 മണിക്ക് ഗൂഗിൾ മീറ്റ് നടത്തുകയും പരിസ്ഥിതിദിന സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. പച്ചനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എല്ലാവരും ഗൂഗിൾ മീറ്റിൽ പങ്കെടുത്തത്. കുട്ടികൾ മരങ്ങൾ നടുകയും അതിന്റെ ചിത്രങ്ങളും വീഡിയോകളും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അമ്മ മരം എന്ന ഒരു ആശയം ഈ വർഷംപരിസ്ഥി ദിനത്തോടനുബന്ധിച്ച് നടപ്പാക്കി. കുട്ടികൾ അമ്മമാരോടൊപ്പമിരുന്ന് മരം നടന്നുതിന്റെ വീഡിയോകളും ചിത്രങ്ങളഉം ശേഖരിച്ച് വീഡിയോ ക്ലിപ്പുകൾ‍ ആക്കി ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

ഈവർഷം അദ്ധ്യയനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ മാസം പരിസ്ഥിതി ക്ലബിന്റെ നേതൃത്ത്വത്തിൽ ജൈവപാർക്ക് വൃത്തിയാക്കുകയും , പ്ലസ്റ്റിക്ക് മാലിന്യങ്ങൾ സ്ക്കൂൾ പരിസരത്ത് നിന്നും വേർതിരിച്ച് സംസ്കരിക്കുകയും പുതിയ ചെടികൾ വാങ്ങി ചട്ടിയിൽ അത് വെച്ചു പിടിപ്പിക്കയും സ്ക്കൂൾ പരിസരം ഭംഗിയാക്കുകയും ചെയ്തു.