ഒരു നാട്ടിൻ മക്കൾ നാം
ഒരു ഞെട്ടിൻ പൂക്കൾ നാം
ഒരു മീറ്റർ അകലം പാലിച്ച്
കൊറോണയെ വേരോടു
പിഴുതിടാലോ ...
നമ്മുടെ സർക്കാർ പറയുന്ന കാര്യങ്ങൾ
മുറപോലെ പാലിച്ചാല്
നാടിനെ രക്ഷിക്കാം.
വീട്ടിൽ നിന്ന് ഇറങ്ങാതെ
കൂട്ടം കൂടി നടക്കാതെ
ഒന്നായ് പൊരുതീടാലോ ഈ-
വൈറസിനെ തുരത്തീടാലോ
ആതുര ശുശ്രൂഷ ചെയ് വോരാ
സോദരർ ആലംബമെല്ലാർക്കും
ഉടയോരായ് തീർന്നവർ
നാടിനെ കാക്കാനായ് കാക്കിയണിഞ്ഞവർ
സ്നേഹത്തിൻ ദീപമല്ലേ
നമ്മളെ രക്ഷിക്കും ദൈവമല്ലേ
ഒരു നാട്ടിൻ മക്കൾ നാം
ഒരു ഞെട്ടിൻ പൂക്കൾ നാം
ഒരു മീറ്റർ അകലം പാലിച്ച്
കൊറോണയെ വേരോടെ
പിഴുതിടാലോ ......