പഠ്യേതരപ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025
പറപ്പൂക്കര പി. വി. എസ് . എച് .എസ് .എസിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു . പ്രധാനാദ്ധ്യാപിക ശ്രീമതി ഡെമ്മി ജോൺ സ്വാഗതം ആശംസിച്ചു പ്രസ്‌തുത പരിപാടിയിൽ സ്‌കൂൾ മാനേജർ ശ്രീ .മുരളി .ടി .എസ് അധ്യക്ഷത വഹിച്ചു . ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീമതി .റീനാ ഫ്രാൻസിസ് ഉത്‌ഘാടനം നിർവ്വഹിച്ചു . മുഖ്യ പ്രഭാഷണം മുൻപ്രധാന അധ്യാപിക ശ്രീമതി . ഉദയ .കെ .എസ് നിർവഹിച്ചു .ആശംസകളർപ്പിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീ .സുഭാഷ് .കെ .വി ,പ്രിൻസിപ്പൽ ശ്രീമതി .
ലേഖ .ൻ മേനോൻ പി ടി എ പ്രസിഡന്റ ശ്രീ .ബിനീഷ് .സി .കെ ,സ്റ്റാഫ് സെക്റട്ടറി ശ്രീ .ജോയ് .സി .സി എന്നിവർ സംസാരിച്ചു .ശ്രീമതി .സിമിത് .കെ .എസ് നന്ദി പ്രകാശിപ്പിച്ചു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി .ലഹരിവിമുക്ത കേരളത്തിനായി കേരളാ പോലീസിന്റെ നെയിംസ്ലിപ് വിതരമധുരവിതരണവും മാനേജരുടെയും പ്രധാനാധ്യാപികയുടെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി .
ലോക പരിസ്ഥിതി ദിനാചരണം
ജൂൺ 5 ന്റെ പ്രാധാന്യം മുൻനിർത്തി പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അനൂപ്. ഇ .കെ അവർകൾ സ്‌കൂൾ അങ്കണത്തിൽ വൃക്ഷത്തെ നട്ടുഅതിനെ തുടർന്നുള്ള യോഗത്തിന് സ്‌കൂൾ മാനേജർ ശ്രീ മുരളി .ടി .എസ് അദ്ധ്യക്ഷനായി . കൃഷി ഓഫീസർ
അനീറ്റ , കൃഷി അസ്സിസ്റ്റന്റ്മാരായ ബിജു ഡേവിഡ് ,സജിത .എ .എസ് , മധുമ മനോഹരൻ എന്നിവർ പങ്കെടുത്തു . പ്രസ്തുത യോഗത്തിന് പ്രധാനാദ്ധ്യാപിക ശ്രീമതി . ഡെമ്മി ജോൺ സ്വാഗതം പറയുകയും, മുൻ പ്രധാനാദ്ധ്യാപിക ശ്രീമതി .ഉദയ .കെ.എസ് , ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി .ലേഖ .എൻ .മേനോൻ , P T A പ്രസിഡന്റ് ശ്രീ ബിനേഷ് .സി.കെ.എന്നിവർ ആശംസകൾ നേരുകയുണ്ടായി അധ്യാപിക ശ്രീമതി ഗീത .കെ. നന്ദി പറയുകയും ചെയ്‌തു സ്‌കൂളിലെ ജൂനിയർ റെഡ് കുരിശ് ( J R C ) യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു വൃക്ഷ തൈ നടൽ നടത്തിയത്
വായനാദിനാചരണം 2025
19/6/2025 നു പി .വി .എസ്.എച് .എസ് പറപ്പൂക്കരയിലെ വായനാദിനാചരണം ആരംഭിച്ചു .ഹൈ സ്കൂൾ മലയാളം അദ്ധ്യാപിക ശ്രീമതി.സിമിത .കെ.എസ് സ്വാഗതം ആശംസിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു .പ്രധാനദ്ധ്യാപിക ശ്രീമതി ഡെമ്മി ജോൺ അധ്യക്ഷ ആയിരുന്നു .കവിയും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ അരുൺഗാന്ധി പരുപാടിയിൽ മുഖ്യാതിഥി ആയിരുന്നു .അദ്ദേഹം വായനാദിന പരുപാടി ഉദ്‌ഘാടനം ചെയ്തു .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വിവിധ ക്ളബുകളുടെയും ഉദ്ഗാടനം വിശിഷ്ടാഥിതിയായിരുന്ന സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ ബിനീഷ് .സി .കെ. നിർവഹിച്ചു .ഹയർ സെക്കൻഡറി പ്രിൻസിപ്പൾ ലേഖ.എസ് മേനോനും മലയാളം അധ്യാപകനും കവിയുമായ ഷാബു യോഹന്നാനും ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കുട്ടികളുടെ കല പരിപാടികൾക്ക് ശേഷം അദ്ധ്യാപിക ശ്രീമതി ഗീത .കെ നന്ദി അർപ്പിച്ചു .
അന്താരാഷ്‌ട്ര യോഗ ദിനാചരണം അന്താരാഷ്‌ട്ര യോഗ ദിനാചരണം 20-6-2025 ന് ആചരിച്ചു പ്രസ്‌തുത യോഗത്തിന് പ്രധാന അദ്ധ്യാപിക ശ്രീമതി ഡെമ്മി ജോൺ സ്വാഗതം പറഞ്ഞു .ആര്ട്ട് ഓഫ് ലിവിങ് സീനിയർ അധ്യാപകരായ ശ്രീ. ബാലു മാസ്റ്റർ, ശ്രീ രവീന്ദ്രനാഥ് എന്നിവർ വിശിഷ്ടാതിഥികളായി .അധ്യാപികാൻ ശ്രീ ബിജു കെ.ഡി . നന്ദി പറയുകയും ചെയ്‌തു.
വിജയോത്സവം 2025
ജൂലൈ 5 ന് രാവിലെ മണിയോടുകൂടെ പി വി എസ എച്ച് എസ് എസ് ൽ വിജയോത്സവം പരിപാടി ആരംഭിച്ചു .പ്രിൻസിപ്പാൾ ശീമതി.ലേഖ എൻ മേനോൻ സ്വാഗതം ആശംസിച്ചു .ബഹുമാനപെട്ട മാനേജർ ശ്രി.മുരളി.ടി.എസ് അദ്ധ്യക്ഷത വഹിച്ചു..പരിപാടിയിൽ റീജിയനെൽ മാനേജർ ശ്രി.അശോക് മാധവൻ ഉദ്ഘടനവും കാലികറ്റ് യൂണിവേഴ്‌സിറ്റി കോച്ച് ശ്രി.ഡിസിൽ ഡേവിസ് മുഖ്യാതിഥ്യം വഹിച്ചു .ശ്രി.സുഭാഷ് .കെ.വി,ശ്രി.ബിനീഷ്.സി.കെ,ശീമതി.ഉദയ.കെ.എസ് ,ശ്രിമതി.സ്വപ്ന.പി,റോയ്.വി.കെ,മിത്രാത്മജൻ.എൻ.ക്ഷരിമതി.സിമിത .കെ.എസ എന്നിവർ ആശംസകൾ അർപ്പിച്ചു . ശ്രിമതി.അഞ്ചു ജനകൻ നന്ദി ആശംസിച്ചു .
.
സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ് 15 നു സ്വാതന്ത്ര ദിനം വിവിധ പരിപാടികളാൽ ആഘോഷിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ലേഖ ടീച്ചർ ,HM ഡെമ്മി ടീച്ചർ ദേശീയപതാക ഉയർത്തി . PTA president അമ്പിളി അവർകൾ ,HM ഡെമ്മി ടീച്ചർ ,പ്രിൻസിപ്പാൾ ലേഖ ടീച്ചർ എന്നിവർ സംസാരിച്ചു , കുട്ടികളുടെ ZUMBA ഡാൻസ്, ദേശഭക്തിഗാനങ്ങൾ, speech എന്നിവ അവതരിപ്പിച്ചു ,ലഹരിക്കെതിരെ കുട്ടികളും അദ്ധ്യാപകരും പ്രതിജ്ഞ ചെയ്തു
സ്‌കൂൾ പാർലിമെന്റ് ഇലെക്ഷൻ
ഓഗസ്റ്റ് 9 നു സ്കൂൾ ഇലക്ഷന് മുന്നോടിയായി നാമനിർദേശ പത്രിക ഓരോ ക്ലാസ്സിൽ നിന്നും മത്സരിക്കുന്നവർ ക്ലാസ് ടീച്ചർക്ക് നൽകി . ഓഗസ്റ്റ് 11 മീറ്റ് ദി ക്യാൻഡിഡേറ്റ് അസ്സെംബ്ലയിൽ കുട്ടികൾ അവതരിപ്പിച്ചു. ഓഗസ്റ്റ് 14 നു സ്കൂൾ ഇലക്ഷൻ 4ക്ലാസുകളിൽ ക്ലാസ് ലീഡർ സ്ഥാനത്തേക്ക് മത്സരവും 2 ക്ലാസ്സുകളിൽ മത്സരം ഉണ്ടായില്ല ഏകപക്ഷീയമായി ലീഡറെ തിരഞ്ഞെടുത്തു .ക്ലാസ് ലീഡേഴ്‌സ് ഇൽ നിന്നും സ്കൂൾ ലീഡറെ തിരഞ്ഞെടുത്തു .
കലോത്സവം 2025
സ്കൂൾ കലോത്സവം 12-09-2025 ന് നടത്തി .മാനേജർ ശ്രി. മുരളി.ടി.എസ് അധ്യക്ഷനായി.പ്രിൻസിപ്പൽ ശീമതി.ലേഖ .എൻ .മേനോൻ കലോത്സവം ഉത്ഘാടനം ചെയ്ത്.തുടരന്ന കുട്ടികളുടെ കലാപരിപാടികൾ മൽസരങ്ങളും നടത്തി .