സഹായം Reading Problems? Click here


തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./Activities/പഠന ക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
< തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്.‎ | Activities(പഠന ക്യാമ്പുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന ഇക്കാലത്ത് സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളിലൊന്നാവാൻ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിന് സാധിച്ചിട്ടുണ്ട്. മറ്റ് വിദ്യാലയ ങ്ങൾക്കെല്ലാം മാത്യകയായി, ഒരു ചുവട് മുമ്പേ നടന്ന് പഠനരംഗത്തും കലാ-കായിക മേഖലകളിലും ഈ വിദ്യാലയം തിളക്കമാർന്ന വിജയങ്ങൾ നേടി വരുന്നു. സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന സാധാരണക്കാരുടെ കുട്ടികളാണ് ഈ സ്കൂളിലെ ഭൂരിഭാഗവും. അതുകൊണ്ട് തന്നെ ഈ വിജയം സാധാരണക്കാരന്റെ വിജയം കൂടിയാണ്. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും സമ്പൂർണ്ണവിജയം നിലനിർത്തുന്നതിനുമായി വിവിധങ്ങളായ പരിപാടികളാണ് അധ്യയന വർഷാരംഭത്തിലെ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. ഇതിലൊന്നാണ് മികവ് - ദശദിന പഠനകേമ്പ്. പരീക്ഷയെയും ജീവിതത്തെയും വിജയകരമായി കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ സജ്ജരാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം

2014 ലെ പഠന കേമ്പ് ഉത്ഘാടനം
മോട്ടിവേഷൻ ക്ലാസ്
പ‍ഞ്ചായത്ത് പ്രസിഡൻഡ് കേമ്പ് സന്ദർശിക്കുന്നു
2017 ലെ പഠന കേമ്പ് ഉത്ഘാടനം