പടന്നക്കാട്
കാസർഗോട് ജില്ലയിലെ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ നാഷനൽ ഹൈവേയിലെ വാഹനങ്ങളുടെ ഇരമ്പലും തീവണ്ടികളുടെചൂളംവിളികളും സംഗമിക്കുന്ന പടന്നക്കാട്.അറബിക്കടലിന്റെ തലോടലിൽ സമ്പന്നമാണ് ഈപ്രദേശം.തെയ്യത്തിന്റെ ചെണ്ടമേളവും മിനാരങ്ങളിൽ നിന്നുള്ള ബാങ്കൊലിയും ഇവിടെ സൗഹാർദ്ദത്തിന്റെ സംഗീതമാണ് . പതിറ്റാണ്ടുകളായി ഈനാടിന്റെ പുരോഗതിക്ക് പിന്നിൽ വിസ്മരിക്കാനാവാത്ത ഒരു നാമമുണ്ട് ജി എൽ പി സ്കൂൾ പടന്നക്കാട്