പടനിലം എച്ച് എസ് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ഫ്രീഡം ഫെസ്റ്റ് - 2023

അറിവ് എല്ലാവരിലേക്കും എത്തട്ടെ എന്ന സന്ദേശവുമായി തിരുവനന്തപുരത്ത് Aug 12 മുതൽ 15 വരെ നടക്കുന്ന ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് ന‍ൂറനാട് പടനിലം എച്ച് എസ്.എസിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ നടക്കുക ഉണ്ടായി.ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, അസംബ്ലിയിൽ സന്ദേശം, ഐറ്റി കോർണർ , റോബോട്ടിക്ക്സ് പ്രദർശനം എന്നിവ നടത്തി. സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി ആർ രാജി പരിപാടികൾ ഉദ്ഘാടനം ചെയ്തു.


   സ്വതന്ത്ര വിജ്ഞാനോത്സവ പോസ്റ്റർ 5

ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫസ്റ്റ് 2023 പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്6 മുതൽ സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ്6 ഡിജിറ്റൽ പോസ്റ്റർ മത്സരം നടന്നു ഒമ്പതാം തീയതി സ്കൂളിൽ പ്രത്യേക അസംബ്ലിയും നടന്നു. അസംബ്ലിയിൽ സ്വാതന്ത്ര്യ വിജ്ഞാനോത്സവ സന്ദേശം കുട്ടികൾക്ക് വായിച്ചു കൊടുത്തു. ഇതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ആയ ജിമ്പ് ഇങ്ക് സ്കേപ്പ് സ്ക്രൈബസ് തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി പരിചയപ്പെടുത്തി. അന്നേദിവസം തന്നെ ഉച്ചയ്ക്ക് 1 30 മുതൽ 2 30 വരെ ഒരു ഐടി കോർണർ പ്രദർശനം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ റോബോട്ടിക്സ് ഉപകരണങ്ങൾ അവയുടെ പ്രവർത്തന രീതികൾ ഇലക്ട്രോണിക്സ് സർക്യൂട്ടുകൾ തുടങ്ങിയവ മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പറ്റിയും ഹാർഡ്‌വെയറുകളെ പറ്റിയും കുട്ടികൾക്ക് മനസ്സിലാക്കാൻ ഈവിജ്ഞാന ഉത്സവം സഹായകമായി