പടനിലം എച്ച് എസ് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2024-25
[[

]] ഹരിതം സീഡ് ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട് 2024- 2025 അധ്യായന വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആരംഭിച്ചു. സ്കൂളിൽ ആരംഭിച്ചജൈവ പച്ചക്കറി കൃഷി സ്കൂൾ മാനേജർ ശ്രീ അശോകൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന മരം മുത്തശ്ശിയെ കുട്ടികൾ ആദരിച്ചു.
ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. പടനിലം പി എച്ച് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. സിക്ക് ഓൺ റ്റു ലൈഫ് പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്കൂളിന്റെ മുൻപിൽ തയ്യാറാക്കിയ നോട്ടീസ് ബോർഡിൽ ലഹരിക്കെതിരെയുള്ള സന്ദേശ വാക്യങ്ങൾ സ്റ്റിക്കി നോട്ടിൽ എഴുതി പതിപ്പിച്ചു. ക്യാമ്പയിനിൽ എക്സൈസ് ഓഫീസർ ആരോഗ്യ പ്രവർത്തകർ മാനേജർ ഹെഡ്മിസ്ട്രസ് പ്രിൻസിപ്പൽ അധ്യാപകർ, ജനപ്രതിനിധികൾ പിടിഎ അംഗങ്ങൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു