സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന മലയോര മേഖലയായ ആര്യനാട് പഞ്ചായത്തിൽ ഉൾപ്പെട്ട വലിയകലുംഗ് പ്രദേശത്ത് 1956 ജൂൺ മാസം 6 നു ആരംഭിച്ച വിദ്യാലയമാണിത്. ഒരു ഓല ഷെഡിൽ ആയിരുന്നു ക്ലാസുകൾ ആരംഭിച്ചത്. നാട്ടിലെ പ്രമുഖനായിരുന്ന ശ്രീ. ചെല്ലപ്പൻ നാടാർ പുതിയ സ്‌കൂൾ കെട്ടിടം  പണിയുന്നതിലേക്കായി ഒന്നര ഏക്കർ പുരയിടം പഞ്ചായത്തിന് കൈമാറി. ഒരു സ്ഥിരം കെട്ടിടവും രണ്ട് ഓല ഷെഡുകളുമായി സ്‌കൂൾ പ്രവർത്തിച്ചുവന്നു. 1989- ലെ ആര്യനാട് ഗ്രാമപഞ്ചായത്ത് സമിതി ഓലഷെഡുകൾ പൊളിച്ചു  മാറ്റുകയും സ്ഥിരം കെട്ടിടം പണിയുകയും ചെയ്തു. സ്‌കൂളിൻ്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.തോമസ് ഡാനിയലും ആദ്യ വിദ്യാർത്ഥി ശ്രീ.അബൂ ബക്കറും ആയിരുന്നു.