സൂര്യനെപ്പോലെ തിളങ്ങും അനുജത്തി
കിളികളെപ്പോലെ ചിലക്കുമനുജത്തി
കുസൃതി കാണിക്കുമനുജത്തി
മഴവില്ലു പോലെ ചിരിക്കുമനുജത്തി
കൈകളിൽ നിറയെ കരിവളയുമിട്ട്
കണ്ണിൽ നിറയെ കൺമഷി എഴുതി
കാതിൽ കടുക്ക കമ്മലുമിട്ട്
കഴുത്തിൽ മഞ്ഞ മാലയുമിട്ട്
കാലിൽ ചിലങ്ക കൊലുസു മണിഞ്ഞ്
സൂര്യനെപ്പോലെ തിളങ്ങുമനുജത്തി