ഉള്ളടക്കത്തിലേക്ക് പോവുക

പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

2024-25 വർഷത്തെ ആലപ്പ‍ുഴ ജില്ലാതല പ്രവേശനോത്സവം പഞ്ചായത്ത് ഹൈ സ്കൂൾ പത്തിയൂരിൽ വെച്ചാണ് നടന്നത്. വളരെ വർണാഭമായി നടന്ന ചടങ്ങിൽ കളക്ടർ, MLA, ഡിഡി, AEO, DEO എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. SSLC ക്ക് ഫുൾ A+ വാങ്ങിയ 30 കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. SMC അംഗങ്ങളുടെ വക എല്ലാ അദ്ധ്യാപകർക്കും സ്നേഹാദരവ് നൽകി.പുത്തൻ കൂട്ടുകാർക്ക്  പായസം നൽകി ആണ് സ്വീകരിച്ചത്. ബാൻഡും ചെണ്ട മേളവും ഒക്കെ ചേർന്ന് കുട്ടികളെ ഹരം കൊള്ളിച്ചു കൊണ്ടാണ് പുതിയ അക്കാദമിക വർഷം തുടങ്ങിയത്. തീർത്തും ഹരിത പെരുമാറ്റചട്ടങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്. ഒരു പിടി നന്മ കുട്ടികൾക്ക് ആവേശം നൽകുന്നതായിരുന്നു. ജൂൺ 24 ന് വിവിധ ക്ലബ്കളുടെ ഉദ്ഘാടനം വിവിധ പരിപാടികളിലൂടെ നടന്നു.വായനദിനചാരണവും വിവിധ പ്രോഗ്രാമിലൂടെ സംഘടിപ്പിച്ചു. ഹെൽപ്പിങ് ഹാൻഡ്  പദ്ധതിയ‍ുടെ ഭാഗമായി മലയാള പൊലിമ എന്ന പ്രൊജക്റ്റ്‌ കിരൺ സർ ന്റെ നേതൃത്വത്തിൽ തുടങ്ങി. ശ്രദ്ധ ക്ലാസ്സുകളും ആരംഭിച്ചു. ജൂലൈ 11 ശുചിത്വ ക്ലബ്ബ്‌ ഉദ്ഘാടനം നടന്നു. സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉച്ച ഭക്ഷണപദ്ധതിക്കായി ഹരികൃഷ്ണൻ സർ ഒരു പച്ചക്കറി തോട്ടം തുടങ്ങി. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചത് മരത്തോടൊപ്പം സെൽഫി എന്ന വേറിട്ട പരിപാടിയിലൂടെ ആയിരുന്നു. ഈ വർഷം ലൈബ്രറി പുസ്തകങ്ങൾ എല്ലാ ക്ലാസ്സിലേക്കും വിതരണം നടത്തി. ആഗസ്റ്റ് 14 ന് കലാമേള നടത്തി. ആഗസ്ത് 19 ന് ഉജ്ജ്വലമായ പരേഡിലൂടെ കായിക മേള നടത്തി. Jrc കുട്ടികൾ അജീന ടീച്ചർ   നേതൃത്വത്തിൽ ഭക്ഷണം കഴിക്കാനുള്ളതാണ് കളയാനുള്ളത് അല്ല എന്നസന്ദേശം നൽകി.ഈ വർഷത്തെ റവന്യൂ ജില്ലാ സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിന് നമ്മുടെ സ്കൂൾ വേദിയായതും ഒരു അഭിമാന നിമിഷം ആയിരുന്നു. നമ്മ‍ുടെ ക‍ുട്ടികൾക്കാണ് ജില്ലാഹോക്കി ചാമ്പ്യൻഷിപ്പ് കിട്ടിയത്.ഈ വർഷത്തെ സ്കൂൾ പഠനോത്സവം ഫെബ്രുവരി 13 ന‍ും  ആനിവേഴ്സറി ഫെബ്രുവരി 14 ന‍ും നടന്നു.എസ്.എസ്.എൽ.സി ക‍ുട്ടികൾക്കായി ഈവനിങ് ക്ലാസ്സ‍ും രണ്ടിലധികം തവണ മോട്ടിവേഷൻ ക്ലാസ്സ‍ും നടത്തി. Little kites കുട്ടികളുടെ പഠനപ്രദർശന മേള റോബോ ഫെസ്റ്റും അന്നേ ദിവസം പൊതുജനപങ്കാളിതത്തോടെ നടത്തി.