പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക്

...................................

തീരാദുരിതം പെയ്ത മഹാമാരിയുടെ പിടിയിൽ നിന്ന് അതിജീവനത്തിൻ്റെ കരുത്തുമായി നിറഞ്ഞ പ്രതീക്ഷകളോടെ പുതിയ ഒരു വിദ്യാലയ വർഷം ആരംഭിക്കുകയായി. പുത്തനുടുപ്പിട്ട് ,പുസ്തക സഞ്ചിയും തോളിലേറ്റി ആഹ്ളാദാരവങ്ങളോടെയും ,തെല്ല് ആശങ്കകളോടെയും സ്ക്കൂളിലെത്തിയിരുന്ന കുരുന്നുകളെ കാണാൻ കൊതിയായിരുന്നുവെങ്കിലും കോവിഡ് എല്ലാ സന്തോഷങ്ങളെയും കവർന്നെടുക്കുകയായിരുന്നു. ഓൺലൈനായാണ് ഇത്തവണ സ്കൂൾ പ്രവേശനവും ,പ്രവേശനോത്സവവും നടന്നത്.പ്രവേശനോത്സവത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം തത്സമയം ഓൺ ലൈനായി ഷെയർ ചെയ്തു. നിഷിത പ്രാർത്ഥനാ ഗാനം ആലപിച്ചു.സ്ക്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.ജി.സന്തോഷ് ഓൺലൈനായി നിർവ്വഹിച്ചു. SMC ചെയർമാൻ ജി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.വി.അനിതാകുമാരി സ്വാഗതം പറഞ്ഞു.കേരള സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ശ്രീ.കെ.എച്ച്.ബാബുജാൻ മുഖ്യപ്രഭാഷണം നടത്തി. പത്തിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.എൽ.ഉഷ ,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി.മണി വിശ്വനാഥ് ,വാർഡ് മെമ്പർ ശ്രീമതി. ശ്രീലേഖ അനിൽകുമാർ ,മാതൃ സംഗമം കൺവീനർ ശ്രീമതി. അമ്പിളി ഷാജി, അദ്ധ്യാപകൻ ഡി.കിരൺ എന്നിവർ സന്ദേശം ഓൺലൈനായി നല്കി.SMC വൈസ് ചെയർമാൻ സി.കെ. സുരേഷ് ബാബു, അംഗങ്ങളായ രഞ്ജിത്ത് ,അമ്പിളി ,അരുൺ ചന്ദ് ,സത്യൻ തുടങ്ങിയവർ പങ്കെടുത്തു. ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ച ചടങ്ങിൽ നൂറുകണക്കിന് രക്ഷാകർത്താക്കളും ,വിദ്യാർത്ഥികളും പങ്കെടുത്തു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഓൺ ലൈനായി സംഘടിപ്പിച്ചു.സ്വാഗത ഗാനം ,നൃത്തം ,കവിത ,നാടൻ പാട്ട് ,യോഗ ,നാടകം, മലയാളം ,ഇംഗ്ലീഷ് പ്രസംഗം ,പദ്യം ചൊല്ലൽ തുടങ്ങിയ വൈവിധ്യങ്ങളായ കലാപരിപാടികളിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു.ഉച്ചക്ക് 1.20 വരെ പരിപാടികൾ നീണ്ടു. ഇത്തവണത്തെ സ്ക്കൂൾ പ്രവേശനോത്സവം പങ്കാളിത്തം കൊണ്ടും ,വൈവിധ്യങ്ങളായ കലാപരിപാടികൾ കൊണ്ടും സമ്പന്നമായിരുന്നു. സ്ക്കൂൾ കായികാധ്യാപകൻ ശ്രീ.സന്ദീപ്.എസ്.പി പരിപാടികൾ നന്നായി കോർഡിനേറ്റ് ചെയ്തു.