പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/കൊറോണയിൽ കുരുങ്ങി മനുഷ്യജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിൽ കുരുങ്ങി മനുഷ്യജീവിതം

അതിഭയാനകമായ ഒരു അവസ്ഥയിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. പ്രളയം ഇപ്പോഴും നമുക്ക് ഒരു പേടിസ്വപ്നമാണ്. അതിൽ നിന്ന് അതിജീവിച്ച് വന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ കൊറോണ വൈറസ് എന്ന രോഗാവസ്ഥയും.
എന്താണ് നോവൽ കൊറോണ അഥവാ കോവിഡ്‌ 19 വൈറസ്? ഒരു കൂട്ടം കൊറോണ വൈറസുകളിൽ പെട്ട ഈ വൈറസിന് തലയ്ക്കുമുകളിൽ ഒരു പ്രത്യേക വളയം പോലെയുള്ള രൂപമാണ്. പനി, ചുമ, ശ്വാസംമുട്ടൽ, ന്യൂമോണിയ, കിഡ്നി തകരാർ തുടങ്ങിയവയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.
എത്ര മനുഷ്യരാണ് മരിക്കുന്നത് ലോകത്തിലെ എല്ലാ രാജ്യങ്ങളും കൊറോണ എന്ന ഈ മഹാമാരിയുടെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം മനുഷ്യരുടെ ജീവനും ആരോഗ്യത്തിനും മാത്രമല്ല ഭീഷണി, വ്യക്തികളുടെയും രാജ്യങ്ങളുടേയും സാമ്പത്തികഭദ്രതയ്ക്ക് തന്നെ ഇത് ശാപം ആയിരിക്കുകയാണ്. കോടിക്കണക്കിന് ജനങ്ങൾ ആണ് ഈ രോഗം മൂലം ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തുന്നത്. അതോടൊപ്പം തന്നെ തൊഴിൽനഷ്ടവും ജനങ്ങളെ നിരാശരാക്കും. മനുഷ്യൻറെ എല്ലാ പ്രവർത്തനമേഖലകളും കൊറോണാ മൂലം ബുദ്ധിമുട്ടിൽ ആകും. മരുന്ന് കണ്ടുപിടിക്കാത്ത ഈ രോഗത്തിൽ നിന്ന് നമ്മൾ എങ്ങനെയാണ് അതിജീവിക്കുന്നത്.
വൈറസിനെ എങ്ങനെയാണ് ആണ് ഈ ലോകത്തിൽ നിന്ന് തുടച്ചു മാറ്റുന്നത്. ലോക്ക്‌ഡൗൺ പാലിച്ച് വീട്ടിലിരിക്കുന്നതിലൂടെ നമുക്ക് വൈറസ് പടരുന്നത് നിയന്ത്രിക്കാനാകും. പക്ഷേ അത് ശാശ്വതമായ ഒരു പരിഹാരം അല്ല. രോഗത്തിനുള്ള ചികിത്സയും രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്നും എത്രയും വേഗം ശാസ്ത്രലോകത്തിന് കണ്ടെത്താൻ ആകട്ടെ നമുക്ക് പ്രത്യാശിക്കാം.

ആൻ മരിയ വർഗീസ്
7 C സെന്റ് സേവ്യർസ് U P സ്കൂൾ, പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - ലേഖനം