ന്യൂ യു പി എസ് ശാന്തിവിള/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഗോരസസഹകരണസംഘത്തിന്റെ കീഴിൽ 1954 ൽ ശാന്തിവിള സ്ക്കൂൾ എൽ പി എസ്സായി ആരംഭിക്കുകയും, 1961 ൽ യു പി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. ശാന്തിവിളയിലെയും സമീപപ്രദേശങ്ങളുാടെയും ജനങ്ങളുടെ സാമ്പത്തിക പരാധീനതകളുടെ മെച്ചത്തോടൊപ്പം വിദ്യാഭ്യാസരംഗത്തുള്ള വളർച്ച നാട്ടിൽ പുത്തൻതലമുറയ്ക്ക് സർക്കാർ ഉദ്യോഗങ്ങളിൽ എത്താൻ കാരണമായ വിദ്യാലയം .സ്വാതന്ത്ര സമരസേനാനി, ഗാന്ധിയൻ ചിന്തകൻ, പൊതുപ്രവർത്തകൻ,സഹകാരി എന്നീ നിലകളിൽ പരക്കെ അറിയപ്പെട്ടിരുന്ന ശ്രീ ശാന്തിവിള അപ്പുക്കുട്ടൻ നായരാണ് ശാന്തിവിള സ്കൂൾ സ്ഥാപിച്ചത് . ഗോരസസഹകരണസംഘത്തിൻറെ കീഴിലാണ് സ്ക്കൂൾ. ഒന്ന് മുതൽ ഏഴ് വരെ യുള്ള കളാസുകളാണ് ഉള്ളത്.