ന്യൂ യു പി എസ് ശാന്തിവിള/അധിക വായനയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം ജില്ലയിലെ തെക്ക് ഭാഗത്ത് കല്ലീയൂർ ഗ്രാമപഞ്ചായത്തിൻറയും തിരുവനന്തപുരം കോർപ്പറേഷൻറെയും സംഗമസ്ഥലത്താണ് ശാന്തിവിള എന്ന പ്രദേശം. തിരുവിതാംകൂർ രാജാവിൻറെ കാലത്തെ രാജപാതയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഭൂപ്രകൃതിയിൽ ഉയർന്ന പ്രദേശത്ത് ജനവാസം എന്നു തുടങ്ങിയെന്ന ചരിത്രം പൂർവ്വികരോടൊപ്പം

വിസ്മൃതമായിരിക്കുന്നു. സാധാരണക്കാരായ ഇവിടത്തുകാരുടെ മുഖ്യത്തൊഴിൽ കൃഷി , കന്നുകാലിവളർത്തൽ ,പാൽ അനുബന്ധവസ്തുക്കളുടെ വിൽപ്പന ,പനയോല,വിശറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ എന്നിവയായിരുന്നു

43254OLD.jpeg

സ്വാതന്ത്ര സമരസേനാനി,ഗാന്ധിയൻ ചിന്തകൻ, പൊതുപ്രവർത്തകൻ,സഹകാരി എന്നീ നിലകളിൽ പരക്കെ അറിയപ്പെട്ടിരുന്ന ശ്രീ ശാന്തിവിള അപ്പുക്കുട്ടൻ നായർ . സ്വാതന്ത്രലബ്ധിക്ക് ശേഷം തൻറെ അത്തരം പ്രവർത്തനങ്ങൾ അവസാനിച്ചപ്പോൾ അപ്പുക്കുട്ടൻനായരുടെ കർമ്മരംഗം മറ്റൊന്നായി മാറി. അദ്ദേഹം ചന്തവിള എന്ന ശാന്തിവിള കേന്ദ്രമായി നേമം ഗോരസവ്യവസായ സഹകരണസംഘം എന്ന പേരിൽ 1949 ജൂൺ 6 ന് ഒരു സ്ഥാപനം രജിസ്റ്റ്രർ‍ ചെയ്യ്തു. ശാന്തിവിള, നേമം, വെള്ളായണി, ഊക്കോട്, പൊന്നുമംഗലം, കുളക്കുടിയൂർക്കോണം, പാപ്പനംകോട്, കാരയ്ക്കാമണ്ഡപം, കോലിയക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ കുടിൽ വ്യവസായമായ ക്ഷീരോല്പാദനം എന്ന തൊഴിലിന് വളർച്ചയുണ്ടാക്കാനും തൊഴിലുമായി ബന്ധപ്പെട്ട വ്യക്തികളുടെ ജീവിതത്തിന് തണലേകാനും വേണ്ടിയാണ് സഹകരണസംഘം തുടങ്ങിയത്. പണ്ട് പാൽ, തൈര് എന്നിവ തലയിൽ ചുമന്ന് ചാലയിൽ പോയി കച്ചവടം ചെയ്ത്ജീവിച്ചിരുന്ന പ്രയാസം മാറി. അവയെല്ലാം സംഘം ഏറ്റെടുത്തു.

ഗോരസസഹകരണസംഘത്തിൻറെ കീഴിൽ 1954 ൽ ശാന്തിവിള സ്ക്കൂൾ എൽ പി എസ്സായി ആരംഭിക്കുകയും, 1961 ൽ യു പി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. ശാന്തിവിളയിലെയും സമീപപ്രദേശങ്ങലെയും ജനങ്ങളുടെ സന്പത്തിക പരാധീനതകളുടെ മെച്ചത്തോടൊപ്പം വിദ്യാഭ്യാസരംഗത്തുള്ള വളർച്ച നാട്ടിൽ പുത്തൻതലമുറയ്ക്ക് സർക്കാർ ഉദ്യോഗങ്ങളിൽ എത്തിപ്പെടാനും സാധിച്ചുവെന്നത് ചരിത്രത്തിൻറെ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്.