നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മീട്ടുവും ചോപ്പുവും

Schoolwiki സംരംഭത്തിൽ നിന്ന്
മീട്ടുവും ചോപ്പുവും

ഒരിടത്ത് ഒരിടത്തു രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു. അവരുടെ പേര് മീട്ടുവും ചോപ്പുവും എന്നായിരുന്നു. അവർ രണ്ടുപേരും ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ ആണ് പഠിക്കുന്നത്. മീട്ടു പഠിക്കാൻ മിടുക്കനായിരുന്നു എന്നാൽ ചോപ്പു പഠിക്കാൻ മോശമായിരുന്നു. ആര് പറഞ്ഞാലും അനുസരിക്കാത്ത പ്രകൃതം ആയിരുന്നു ചോപ്പുവിന്റേത് .ക്ലാസ്സിനകത്തു പോലും വൃത്തികേടാക്കുന്ന ശീലം ആണ് ചോപ്പുവിനുള്ളത്. ചപ്പു ചവറുകളും ആഹാര അവശിഷ്ടങ്ങളും മറ്റു കടലാസുകളും ക്ലാസ്സ്‌ മുറിക്കുള്ളിൽ നിരത്തിയിടുക പതിവായിരുന്നു. പൈപ്പിന്ടെ ചുവട്ടിലെ ചെളിയിൽ കളിക്കുക അവിടെ ആസകലം വൃത്തികേട് ആക്കുക എന്നത് അവന്ടെ ഒരു ഹോബി ആയിരുന്നു. മീട്ടു പല ദിവസവും ചോപ്പുവിനോട് പറഞ്ഞു നിന്ടെ ശരീരത്തിൽ അണുക്കൾ പ്രവേശിച്ചു നിനക്ക് അസുഖങ്ങൾ ഉണ്ടാകും എന്നും, ധാരാളം ഉപദേശങ്ങൾ കൊടുക്കുമായിരുന്നു.ഇതു എല്ലാം ചോപ്പു നിസാരമായി കണ്ടു.മീട്ടുവിന്ടെ ഉപദേശം ഇങ്ങനെ ആയിരുന്നു"നമ്മൾ ഇരിക്കുന്ന അല്ലെങ്കിൽ ജീവിക്കുന്ന ചുറ്റുപാടു എപ്പോഴും ശുചിത്ത്വം ഉള്ളതായിരിക്കണം അല്ലെങ്കിൽ അസുഖങ്ങൾ പടർന്നു പിടിക്കും". അതൊന്നും ചോപ്പു ചെവികൊണ്ടില്ല. ക്ലാസ്സ്‌ മുറിയിലെ ശുചിത്വം ഇല്ലായ്മ ചോപ്പുവിനു മാത്രമല്ല മറ്റു പല കുട്ടികൾക്കും അസുഖങ്ങൾ വരുത്തും എന്നെല്ലാം ഉപദേശിച്ചു നോക്കി. ചോപ്പു എല്ലാം നിസാരമായി തന്നെ കണ്ടിരുന്നു.
മഴക്കാലം ആയി ധാരാളം മഴ പെയ്യാൻ തുടങ്ങി അവിടവിടായി വെള്ളം കെട്ടി നിന്നു. സ്കൂൾ വിട്ടു വീട്ടിലേക്കു വരുമ്പോഴും സ്കൂളിലേക്ക് പോകുമ്പോഴും ചോപ്പു ചെളി വെള്ളത്തിൽ കളിക്കുക പതിവാക്കി. ആ ചെളിയോട് കൂടി തന്നെ ക്ലാസ്സിലും വീട്ടിലും ചെന്നു കയറുമായിരുന്നു.മീട്ടു പറഞ്ഞു ഇങ്ങനെ ചെയ്താൽ നിനക്ക് വളരെ വേഗം തന്നെ അസുഖം വരും. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചോപ്പുവിനു അസുഖം പിടിപെട്ടു. വയറിളക്കവും ഛർദിയും വന്നു അവൻ ആശുപത്രിയിൽ ആയി. ദിവസങ്ങൾ കടന്നു പോയിട്ടും ചോപ്പുവിനു സ്കൂളിൽ പോകാൻ കഴിഞ്ഞില്ല.അവനു കൂട്ടുകാരെ കാണാനും കളിക്കാനും കഴിയാതെ വന്നപ്പോൾ ആകെ വിഷമം ആയി. അന്നേരം ചോപ്പു ആലോചിച്ചു മീട്ടു പറഞ്ഞതു അനുസരിച്ചിരുന്നു എങ്കിൽ എനിക്ക് ഇന്ന് ഈ വിഷമത്തിനു ഉള്ള ഇട വരില്ലായിരുന്നു. ശുചിത്വം ഇല്ലായ്മ ആണ് എനിക്ക് ഇന്ന് ഈ അവസ്ഥ വന്നതിന്ടെ പ്രധാന കാരണം.
നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിനു വളരെ വലിയ പങ്കു ഉണ്ടെന്നു ചോപ്പുവിനു അന്ന് മനസിലായി. പിന്നീട് ഒരിക്കലും അവൻ ചീത്ത കുട്ടിയായി നടന്നിട്ടില്ല.
 

ആദിദേവ് അരുൺ
4 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ