നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ ഒത്തൊരുമ

ഒത്തൊരുമ

എന്റെ കേരളം എന്ന് പറയുമ്പോൾ നാം ഓരോരുത്തരും അഭിമാനിക്കേണ്ട നാളുകളാണ് ,ഈ കഴിഞ്ഞ 21 നാളുകൾ. നമ്മളെക്കാളും ശാസ്ത്രസാങ്കേതിക വിദ്യകളിലും കണ്ടുപിടിത്തങ്ങളിലും വമ്പന്മാരായ പല രാജ്യങ്ങളും തകർന്നടിഞ്ഞപ്പോൾ നമ്മുടെ കൊച്ചു കേരളം വാനോളമുയർന്നു നിൽക്കുകയാണ് .കൊറോണ എന്ന ഈ മഹാ ദുരന്തത്തിൽ മാലാഖ മാരായ നഴ്സുമാരും, വഴികാട്ടിയായി പോലീസുകാരും ,നമ്മളെ ഭയമില്ലാതെ നയിക്കാൻ നല്ല കുറച്ചു ഭരണാധികാരികളും ആണ് നമ്മുടെ പ്രതീക്ഷ. ആ പ്രതീക്ഷയാണ് ഈ കഴിഞ്ഞുപോയ ലോക് ഡൗൺ. ഇനിയും എന്തൊക്കെ ദുരന്തങ്ങൾ കടന്നു വന്നാലും
നാം ഒരുമിച്ചു നിന്നാൽ ഇതിനെല്ലാം അതിജീവിക്കാം. ഇനിയും നല്ലൊരു നാളെക്കായി ഒത്തൊരുമിച്ച് കൈകോർത്ത് നിൽക്കാം.
 

ആദിത്യ പി എസ്
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - ലേഖനം