ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2021-22
യു.പി. ക്ലാസ്സുകളിൽ പ്രവേശനോത്സവം നടത്തി. തദവസരത്തിൽ കുട്ടികളുടെ സർഗവാസത പ്രകടമാകുന്ന തരത്തിലുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ പ്രവേശനോത്സവത്തിൽ മാറ്റു കൂട്ടി.നവാഗതരുടെ വരവ് രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും പുതിയ ഒരു അനുഭവം നൽകി. കോവിഡ് സാഹചര്യത്തിൽ നവ മാധ്യമങ്ങളിലൂടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം അവരുടെ വീടുകളിൽ ക്രമീകരിക്കാൻ കേരള സർക്കാർ നടത്തിയ പരിശ്രമങ്ങൾക്ക് കൈത്താങ്ങാകാൻ കഴിഞ്ഞു.

എല്ലാ ക്ലബ്ബുകളും വളരെ സജീവമായി പ്രവരത്തിച്ചു.

കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടി അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ നടത്താറുണ്ട്.

Madhuravani

നൂതന പഠനപ്രവർത്തന കാര്യപരിപാടി 2022 -2023 ദിനപത്രങ്ങളിൽ നിന്നും പുസ്തകങ്ങൾ

            ന്യൂ ഹയർ സെക്കൻഡറി സ്‍കൂളിലെ യു. പി വിഭാഗം ഏഴാം ക്ലാസ് വിദ്യാർത്ഥികൾ 2022 -2023 അധ്യയനവർഷം ഏറ്റെടുത്തു ചെയ്ത ഒരു 'നൂതന പഠനപ്രവർത്തനമാണ് ദിനപത്രങ്ങളിൽ നിന്നും പുസ്തകനിർമ്മാണം.  പൊതുവിൽ നമ്മുടെ നമ്മുടെ വിദ്യാർത്ഥികൾ ആനുകാലിക വിവരങ്ങളിൽ അറിവു നേടുന്നതിൽ വളരെ പിന്നിലാണ്.  ഇതിൻെറ പ്രധാനകാരണം പത്രപാരായണം അശേഷം ഇല്ല എന്നതാണ്.  ഈ ഒരു കുറവ് പരിഹരിക്കുന്നതിലേക്കായി വായനയ്ക്കൊപ്പം ഒരു പുസ്തക നിർമ്മാണം എന്ന ആശയം പങ്ക് വച്ചത് ശാസത്ര അധ്യാപകനായ ശ്രീ. വിനോദ് ആണ്.  ഈ പദ്ധതിയിൽ വിഷയാധിഷ്ഠിതമായി വാർത്തകൾ വായിക്കുന്നതോടൊപ്പം ശേഖരിക്കുന്നതാണ് ഒന്നാം ഘട്ടം.  ഈ വാർത്തകളെ എ ഫോർ സൈസ് പേപ്പറിൽ ഒട്ടിച്ചെടുക്കുന്നു.  ഇതൊരു പുസ്തകത്തിൻെറ വലുപ്പത്തിലെത്തുമ്പോൾ സ്‍പൈറൽ ബൈൻഡ് ചെയ്ത് പുസ്തകമാക്കുന്നു.  
             ദി ഹിന്ദു- സ്‍റ്റുഡൻറ് എഡിഷൻ, യംങ് വേൾഡ്, മാതൃഭൂമി, മലയാള മനോരമ, ദേശാഭിമാനി - അക്ഷരമുറ്റം, കിളിവാതിൽ , കേരളകൗമുദി ആഴ്ചപ്പതിപ്പ് ദിനപത്രം, പഠിപ്പുുര, വിദ്യ, പാഠശേഖരം എന്നീ പത്രശകലങ്ങൾ ഇതിലേക്കായി ഇവർ പ്രയോജനപ്പെടുത്തി.  
             ഈ ഒരു പ്രവർത്തനം പഠനപ്രവർത്തനമായി കുട്ടികൾ ഏറ്റെടുക്കുകയും മത്സരബുദ്ധിയോടും ക്ഷമയോടും കൂട്ടായ്മയോടും കൂടി ചെയ്യുന്നത് അധ്യാപകർക്ക് കാണാൻ കഴിഞ്ഞു.  ഏകദേശം നൂറിലധികം പുസ്തകങ്ങൾ ഇതിനകം തയ്യാറാക്കി കഴിഞ്ഞു.