ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/മൈന പറഞ്ഞത്

Schoolwiki സംരംഭത്തിൽ നിന്ന്
മൈന പറഞ്ഞത്

കൃപേ കൃപേ അടുക്കളയിൽ നിന്നുള്ള അമ്മയുടെ വിളി കേൾക്കാം ലോക്ക് ഡൗണായിട്ടും അമ്മയെന്താ ഉറങ്ങാൻ സമ്മതിക്കാത്തത് എന്ന് പിറുപിറുത്ത് കൊണ്ട് പുതപ്പിനുള്ളിലേക്ക് നൂണ്ടുകയറുമ്പോഴാണ് ഞാൻ മറ്റൊരു ശബ്ദം കൂടി കേട്ടത് ജനാലക്കരികിലേക്ക് ഞാൻ ഓടിച്ചെന്നു. ക്രാ.. ക്രാ... ക്രീ.. ക്രീ... പാഠപുസ്തകത്തിൽ ഞാൻ കണ്ട അതെ മൈന ഒരു മുരിങ്ങ കമ്പിലിരിക്കുന്നു. അത് എന്നെ നോക്കി കളിയാക്കിച്ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. ഇതു വരെ ഉണർന്നില്ലേ എന്നൊരു പുഛ്‍വും! അതിന്റെ വിടർന്ന കണ്ണുകൾ എന്നോട് കഥ പറയുന്നോ?

ആഹാ, എന്ത് നല്ല ആകാശം മനുഷ്യനെ പേടിക്കാതെ പാറി പറന്നു നടക്കാം ആരം ഞങ്ങളെ കല്ലെറിയില്ല ആരും ഞങ്ങളെ കൂട്ടിലടയ്ക്കില്ല. വാഹനങ്ങളുടെ പേടിപ്പിക്കുന്ന ശബ്ദവുമില്ല, പൊടിയും പുകയുമില്ല ശുദ്ധജലം. ഇപ്പോ മനസ്സിലായില്ലേ നിങ്ങൾ മനുഷ്യരെയല്ലേ പൂട്ടിയിടേണ്ടത്? ആ മൈനക്കണ്ണുകൾ എന്നെ വെല്ലുവിളിച്ചു.

എനിക്ക് ദേഷ്യം വന്നു. നീ അങ്ങനെ കളിയാക്കണ്ട മുഖ്യമന്ത്രി എന്നും പറയാറുണ്ട് ഇത് കേരളമാണ് ഞങ്ങൾ അതിജീവിക്കും ലോക്ഡൗൺ കഴിഞ്ഞ് പൂർവ്വാധികം ശക്തിയോടെ ഞങ്ങൾ പുറത്ത് വരും. എന്റെ വാക്കുകൾ കേട്ട് മൈനയുടെ പുഞ്ചിരി ഒന്നു മങ്ങി. അവളുടെ മുഖത്ത് സങ്കടഭാവം നിറഞ്ഞു. മനുഷ്യാ നീ എന്നാണ് ഇനി പാഠം പഠിക്കുക? കിട്ടിയതൊന്നും നിനക്ക് മതിയായില്ലേ? ഭൂമിയുടെ സർവ്വനാശമാണോ നീ ആഗ്രഹിക്കുന്നത്. അവൾ ദേഷ്യത്തോടെ പറന്ന് പോയി.

കൃപേ... അമ്മ വീണ്ടും വിളി തുടങ്ങി. ബ്രഷും പേസ്റ്റുമായി പോകുമ്പോഴും എന്റെ മനസ്സ് നിറയെ മൈനയായിരുന്നു.

കൃപ.എസ്
6 ന്യൂ എച്ച് എസ്സ് എസ്സ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം