മഴ വന്നു കൊഞ്ചിയ നേരത്തൊറരൻ
ജാലക വാതിൽ മെല്ലെ തുറന്നു.
അരികത്ത് അണഞ്ഞു ശ്രാവണ തെന്നൽ.
വസന്ത മാം സുഗന്ധവും പേറി വന്ന.
വാസനപൂത്തെന്നൽ ഇത്തിരിനേരം എന്റെ .
ശയ്യാ തലത്തിൽ പുണർന്നിരുന്നു.
കാതിൽ എന്തോ കിളി മൊഴിഞ്ഞു.
കുണുങ്ങി കുളിരുമായ് അകലവേ.
കരളിൽ കനലായി എറിഞ്ഞു.
കടലാസിൽ പകർത്തി വച്ച
കദനങ്ങൾ ഒക്കെയും.
ഇളം ചിറകിലേറി ഇറയത്തു കൊണ്ടിട്ടു.
മഴ വന്നു മാച്ചു കളഞ്ഞത്.
മറക്കാനാവില്ല എന്നുകരുതിയ മുറിവുകൾ.
മഴയിൽ നനഞ്ഞൊലിച്ചു പോയത്.
മനസ്സിൽ നിറച്ചു വച്ച കണ്ണീർ കുടം........