നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്പാർക്ക് (ഒരു സൃഷ്ട്യുൻമുഖ പ്രത്യേക പരിശീലന സംഘം)

Schoolwiki സംരംഭത്തിൽ നിന്ന്

സ്പാർക്ക്

മികച്ച കുട്ടി ; മികച്ച വിദ്യാലയം' എന്ന സ്വപ്ന സാക്ഷാത്കാര ലക്ഷ്യവുമായി 2017ൽ ആരംഭിച്ച പദ്ധതി.

➡️ഓരോ വർഷവും പ്രതിഭ പോഷണ പരിപാടി നടത്തി വരുന്നു.

➡️പ്രത്യേക പരീക്ഷ നടത്തി 60 പേരെയാണ് തിരഞ്ഞെടുക്കുക.

➡️8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.

➡️നേതൃ പാടവം, വ്യക്തിത്വ വികാസം, സംഭാഷണം, ലൈഫ് സ്കിൽ എന്നിവയിലാണ് പരിശീലനം

➡️ ആഴ്ചയിലൊരു ദിവസം ക്ലാസുകൾ/ സംവാദങ്ങൾ സംഘടിപ്പിക്കുന്നു

➡️ പ്ലാനറ്റോറിയം, ചരിത്ര മ്യൂസിയം എന്നിവ സന്ദർശിക്കുകയും ചരിത്ര/ശാസ്ത്ര സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.

➡️ കേരള വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്ലാസ്സുകൾ/ഫീൽഡ് ട്രിപ്പുകൽ സംഘടിപ്പിക്കാറുണ്ട്.

➡️ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥിക്ക് പഠനസഹായമായി ലാപ്ടോപ്പുകൾ, കോഴിക്കോട് അസിസ്റ്റന്റ് കലക്ടറുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തുിട്ടുണ്ട്.

➡️ യു എസ് എസ് വിജയികൾക്കായി പ്രതിഭാസംഗമം സംഘടിപ്പിക്കുകയും മോട്ടിവേഷൻ ക്ലാസുകൾ നടത്തുകയും ചെയ്തു.

➡️ കൊറോണ കാലത്ത് സയൻസ് വെബിനാറുകൾ സംഘടിപ്പിക്കുന്നു.

➡️സ്പാർക് അംഗങ്ങളായ വിദ്യാർഥികൾക്കായി സ്കൂളിൽ സഹവാസ ക്യാമ്പ് നടത്താറുണ്ട്.