ഉള്ളടക്കത്തിലേക്ക് പോവുക

നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിലെ ശാസ്‍ത്ര അഭിരുചി കണ്ടെത്താനും, വളർത്തിയെടുക്കാനും വേണ്ടിപ്രവർത്തിക്കുന്ന ക്ലബ്ബാണ് സയൻസ് ക്ലബ്ബ്. രസകരമായ ശാസ്‍ത്രീയ അന്വേഷണങ്ങൾ നടത്താൻ സയൻസ് ക്ലബ്ബ് വിദ്യാർത്ഥികളെ സഹായിക്കുന്നു. ഓരോ വർഷവും ക്ലബ്ബ് ഉദ്ഘാടനത്തോടു കൂടി ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ശാസ്‍ത്ര ക്വിസ്‍സുകൾ നടത്തുന്നു. ദിനാചരണങ്ങളായ ചാന്ദ്രദിനം, ഓസോൺദിനം, പരിസ്ഥിതിദിനം, എയ്ഡ്സ്ദിനം എന്നിവ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിക്കുന്നു. ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ വർക്കിങ്ങ് മോഡൽ, സ്‍റ്റിൽ മോഡൽ എന്നിവ നിർമ്മിച്ച് പ്രദർശനം നടത്തുന്നു. ഇവരിൽ നിന്നും വിജയികളെ കണ്ടെത്തി സബ്‍ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.

കോവിഡ് കാലഘട്ടത്തിൽ വിവിധ ദിനാചരണങ്ങൾ ഓൺ ലൈനിലൂടെ സജീവമായി ക്ലാസ്‍സ് ഗ്രൂപ്പുകളിൽ നടത്തുകയുണ്ടായി. ചാന്ദ്രദിനം, ഓസോൺദിനം, എയ്ഡ്സ്ദിനം, പരിസ്ഥിതിദിനം, എന്നിവയോടനുബന്ധിച്ച് ചിത്രരചനാ മത്സരം, വർക്കിങ്ങ് മോഡൽ മത്സരം, ക്വിസ് മത്സരം, പ്രസംഗ മത്സരം, വീഡിയോ പ്രസന്റേഷൻ മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്തു.

2022 -2023 അധ്യയനവർഷ പ്രവർത്തനങ്ങൾ:

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‍കൂളിൽ ഒരു സയൻസ് ബുള്ളറ്റിൻ ബോർഡ്‌ സ്ഥാപിച്ചു. ജൂൺ 5 ന് പരിസ്ഥിതിദിനം ആചരിച്ചു. എല്ലാ  ക്ലാസ്‍സുകളിലും പോസ്‍റ്റർ തയ്യാറാക്കി. ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിന സന്ദേശം, പോസ്‍റ്റർ നിർമ്മാണം, ചാന്ദ്ര മനുഷ്യന്റെ ക്ലാസ്‍സ്‌ സന്ദർശനം, ക്വിസ് എന്നിവ നടത്തി. സെപ്‍തംബർ 16 ന് ഓസോൺ  ദിനം ആചരിച്ചു. സബ്‍ജില്ലാ  ശാസ്‍ത്ര മേളയിൽ എല്ലാ ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു.  ജില്ലാ ശാസ്‍ത്രമേളയിൽ വർക്കിങ്ങ് മോഡൽ വിഭാഗത്തിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്‍ച വെച്ചു. ഒക്ടോബർ 23 ന് ഇന്റർനാഷണൽ 'മോൾ ഡേ' ആചരിച്ചു.


2024-25 അധ്യായന വർഷം സയൻസ് വിഷയങ്ങളിൽ ലാബ് പരിപൂർണ്ണമായി ഉപയോഗിച്ചു. ബയോളജിയുമായി ബന്ധപ്പെട്ട കോശ നിരീക്ഷണവും വിവിധതരം വ്യവസ്ഥകളുടെ ചാർട്ടും കാണിച്ചു .ഫിസിക്സുമായി ബന്ധപ്പെട്ട ബൾബുകളുടെ ശ്രേണി, സമാന്തര രീതി ക്രമീകരണങ്ങൾ തയ്യാറാക്കി. പ്രകാശ പ്രവർത്തനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കായി ലേസർ ടോർച്ചും മറ്റു ക്രമീകരണങ്ങളും നടത്തി. എസ്എസ്എൽസി പാഠഭാഗവുമായി ബന്ധപ്പെട്ട സെൽഫ് ഇൻട്രൊഡക്ഷനും മ്യൂച്ചൽ ഇൻഡക്ഷൻ എന്നിവ ക്രമീകരിച്ചു എട്ടാം തരത്തിന് വിവിധതരം ലെൻസുകളും ദർപ്പണങ്ങളും പ്രതിബിംബ രൂപീകരണവും തയ്യാറാക്കി. കെമിസ്ട്രിയുമായി ബന്ധപ്പെട്ട ആസിഡ് ബേസ് തിരിച്ചറിയൽ പരീക്ഷണങ്ങളും വിവിധതരം ഗാൽവാനിക് സെൽ നിർമ്മിക്കാനുള്ള സജ്ജീകരണങ്ങളും ഒര‍ുക്കി. സൾഫേറ്റ് പോലെയുള്ള ലവണങ്ങളെ തിരിച്ചറിയാനുള്ള പരീക്ഷണങ്ങളും നടത്തി.