ഉള്ളടക്കത്തിലേക്ക് പോവുക

നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്‍കൂൾ ലൈബ്രറി

പുസ്‍തകങ്ങളിലേക്കും വായനയിലേക്കും വിജ്ഞാനത്തിലേക്കും വിവരസാങ്കേതിക വിദ്യയിലേക്കും തുല്യമായ പ്രവേശനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ സ്‍കൂൾ ലൈബ്രറി പ്രവർത്തിച്ചു വരുന്നു. സ്‍കൂളിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ലൈബ്രറി പ്രവർത്തനമാരംഭിച്ച്  ഇപ്പോൾ പ്രധാന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ 54 ചതുരശ്ര അടി വിസ്‍തീർണ്ണമുള്ള  വിശാലമായ മുറിയിൽ പ്രവർത്തിക്കുന്നു. ഇവിടെ വിവിധ വിഭാഗങ്ങളിലായി 4500ലധികം പുസ്‍തകങ്ങളുണ്ട്. വിദ്യാർത്ഥികളെയും അധ്യാപകരെയും പഠന വിജ്ഞാന പ്രവർത്തനങ്ങളിൽ സഹായിക്കുക, കുട്ടികളിൽ വായനാസംസ്‍കാരം വളർത്തുക, വിദ്യാർത്ഥികളുടെ നേട്ടങ്ങളിൽ സ്വാധീനം ചെലുത്തുക എന്നിവയെല്ലാം പ്രവർത്തന ലക്ഷ്യങ്ങളാണ്. സ്‍കൂളിൽ വിശാലമായ ഒരു ആധുനിക ലൈബ്രറി ഹാളും വായനാമുറിയും ഒരുക്കിയിട്ടുണ്ട്. ഒരു കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും അവിടെ സജ്ജമാക്കിയതിനാൽ പുസ്‍തകങ്ങൾക്കുപരിയായി അറിവിന്റെ അനന്തവിശാലതയിലേക്ക്  കുട്ടികളെ നയിക്കാൻ കഴിയുന്നു. ശാസ്‍ത്ര, സാഹിത്യ, സാങ്കേതിക മേഖലകളിൽ കുട്ടികളെ തൽപരരാക്കുക എന്ന ലക്ഷ്യത്തോടെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു വരുന്നു. മുപ്പതോളം കുട്ടികൾ അംഗങ്ങളായുള്ള ഒരു റീഡേഴ്‌സ് ക്ലബ്ബ് ലൈബ്രറിയുടെ വിവിധ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നു. വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വ്യത്യസ്‍ത ദിനാചാരണങ്ങളുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യ വേദിയുമായി സംഘടിച്ച് അനുസ്‍മരണ പരിപാടികളും സംവാദങ്ങളും പുസ്‍തകചർച്ചകളും നടത്താറുണ്ട്. സ്‍കൂളിലെ ഒട്ടുമിക്ക കുട്ടികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഈ ലൈബ്രറിയിൽ അംഗങ്ങളാണ്. പ്രത്യേകം രജിസ്‍റ്റർ സൂക്ഷിച്ച് പുസ്‍തക വിതരണം സുഗമമായി നടത്തിവരുന്നു. കുട്ടികളുടെ സമഗ്രമായ വളർച്ച ലക്ഷ്യമാക്കി, ലിറ്റിൽ കൈറ്റിന്റെ സഹകരണത്തോടെ 'കോഹ' ഡിജിറ്റൽ സംവിധാനത്തിൽ വരെ എത്തിനിൽക്കുന്നു ലൈബ്രറി പ്രവർത്തനങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിജ്ഞാന കേന്ദ്രമായി സ്‍കൂൾ ലൈബ്രറി നിലകൊള്ളുന്നു എന്നു തന്നെ പറയാം.

ബഡ്ഡിംഗ് റൈറ്റേഴ്സ്, വായന കൂട്ടം പദ്ധതി 2024

കുട്ടികളിൽ വായന ശീലം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എസ്.എസ്.കെ. നടപ്പാക്കിയ ബഡ്ഡിംഗ് റൈറ്റേഴ്സ്, വായന കൂട്ടം പദ്ധതി നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലും നടപ്പിലാക്കി. 2024 ഫിബ്രവരി മുതൽ 2025 ജൂലായ് വരെ നീണ്ടുനിന്ന പരിപാടികളാണ് സ്കൂളിൽ നടപ്പിലാക്കിയത്. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി പുസ്തക പ്രകാശനം, അഭിമുഖം, അക്ഷരയാത്ര, പുസ്തകപരിചയം, അമ്മ വായന , സാഹിത്യ സല്ലാപം തുടങ്ങിയ പരിപാടികളാണ് സ്കൂളിൽ നടപ്പിലാക്കിയത്. ഭാഷാപഠന പ്രവർത്തനത്തിൻ്റെ ഭാഗമായി 2024_25 അധ്യയന വർഷത്തിൽ ഒൻപതാം തരം വിദ്യാർത്ഥികൾ തയ്യാറാക്കിയ കഥാസമാഹാരവും നൊച്ചാട് സ്കൂളിൽ പ്രകാശനം ചെയ്തു.

വായനക്കൂട്ടം 2025

വിദ്യാർത്ഥികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ചകളിലും വായനക്കൂട്ടം പരിപാടി സംഘടിപ്പിച്ചു വരുന്നു. ഈ കൂട്ടായ്മയിൽ വിദ്യാർത്ഥികൾ ലൈബ്രറിയിൽ നിന്നും എടുത്തു വായിച്ച പുസ്തകങ്ങളുടെ വായന അനുഭവം ചർച്ച ചെയ്യുന്നു. ഇതിൽ വായന കൂട്ടം കൺവീനർ മോഡറേറ്റർ ആകുന്നു. ഓരോ ടീമിലും ലൈബ്രറിയിൽ നിന്നും കൂടുതൽ പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുന്ന വിദ്യാർത്ഥികൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ക്യാഷ് പ്രൈസ് നൽകിവരുന്നു. കൂടാതെ ആസ്വാദനക്കുറിപ്പ്, കാവ്യാലാപനം, സ്വന്തം രചനകൾ അവതരിപ്പിക്കൽ, സാഹിത്യകാരൻമാരുടെ ജൻമദിനം പോലുള്ള പ്രത്യേക ദിനാചരണങ്ങൾ എന്നിവ നടത്തിവരുന്നു. ലൈബ്രറി പ്രവർത്തനങ്ങൾക്കായി  സ്കൂൾ പഠനസമയത്തിനു പുറമേ അധികസമയം കണ്ടെത്തിയാണ് പ്രവർത്തനങ്ങൾ നടത്താറുള്ളത്.

കവി ബീരാൻ കുട്ടിയുമായി അഭിമുഖം

കവി ബീരാൻ കുട്ടിയുമായി പാഠഭാഗത്തിലെ അദ്ദേഹത്തിൻറെ കവിത  വായനാക്കൂട്ടം ചർച്ച ചെയ്യുകയുണ്ടായി ഇത് വായനാക്കൂട്ടം അംഗങ്ങൾക്ക് നവ്യാനുഭവമായി മാറി.