നൊച്ചാട് എച്ച്.എസ്സ്.എസ്സ്./ ജി സ്വീറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് കാലഘട്ടത്തിൽ ജി-സ്വീറ്റ് ഉപയോഗപ്പെടുത്തി ക്ലാസ്‍സുകൾ നടത്താമെന്ന് സർക്കാർ തീരുമാനിക്കുന്നതിന് ഒന്നര വർഷം മുൻപ് തന്നെ ഓൺലൈൻ പഠനത്തിന് സുരക്ഷിതമായ പ്ലാറ്റ്ഫോം നൊച്ചാട് ഹയർ സെക്കൻഡറി സ്‍കൂൾ മാതൃകയാക്കി. ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസ്‍സുകൾ ഒന്നിച്ച് കൈകാര്യം ചെയ്യുന്ന ബ്ലൻഡഡ് ക്ലാസ്‍സ് ആണ് സ്‍കൂളിൽ ഒരുക്കിയിരുന്നത്. 60 കുട്ടികൾ ഉള്ള ക്ലാസ്‍സിനെ, 15 അംഗങ്ങളുള്ള നാല് ഗ്രൂപ്പുകളായി തിരിക്കുന്നു. ഒരു ഗ്രൂപ്പിലുള്ള വിദ്യാർത്ഥികൾ നേരിട്ട് ക്ലാസ്‍സ് മുറിയിൽ എത്തുമ്പോൾ ബാക്കിയുള്ള 45 പേരും തൽസമയം ഓൺലൈനായി വീട്ടിലിരുന്ന് ക്ലാസ്‍സിൽ പങ്കെടുക്കും. 4 ദിവസം കൂടുമ്പോൾ മാത്രമേ ഒരു വിദ്യാർത്ഥി സ്‍കൂളിൽ എത്തേണ്ടതുള്ളൂ. സുരക്ഷിതമായ ജി-സ്വീറ്റ് സംവിധാനമാണ് വീട്ടിലിരിക്കുന്ന വിദ്യാർത്ഥികളെ സ്‍കൂളുമായി ബന്ധിപ്പിക്കുന്നത്. ക്ലാസ്‍സിലേക്ക് പുറമേ നിന്നുള്ള നുഴഞ്ഞു കയറ്റവും മൊബൈൽ മെമ്മറി തീർന്നുപോകുമെന്ന പ്രശ്‍നവുമൊന്നും ഇതിലില്ല. ഒരു സാധാരണ ക്ലാസ്‍സ് മുറിയിലെ എല്ലാ സൗകര്യങ്ങളുമുള്ള ജി-സ്വീറ്റിൽ പരീക്ഷ നടത്തിപ്പും മൂല്ല്യനിർണ്ണയവും എല്ലാം വളരെ എളുപ്പമാണ്. സംസ്ഥാന വ്യാപകമായി ജി-സ്വീറ്റ് നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് പരിശീലനം ആരംഭിച്ച വേളയിൽ, മാതൃകയായി സ്‍കൂളിന് മുന്നിൽ നടക്കാൻ സാധിച്ചു. ഒരു സ്‍കൂളിൽ നടക്കുന്ന എല്ലാ ക്ലാസ്‍സുകളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും പ്രധാനാധ്യാപകനും കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഓരോ ക്ലാസ്‍സ് കഴിഞ്ഞാലും ക്ലാസ്‍സിൽ എത്ര പേർ വന്നു ഏത് സമയത്ത് കയറാൻ കഴിഞ്ഞു എന്നുള്ളതെല്ലാം കൃത്യമായി ലഭ്യമാക്കാനും ഈ സംവിധാനത്തിന് കഴിയുന്നു.