നൊച്ചാട് എച്ച്.എസ്സ്.എസ്സ്./കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്

കൈത്താങ്ങ്:

                 സ്‍കൂളിലെ അധ്യാപകരുടെയും ജെ.ആർ.സി യൂണിറ്റിന്റെയും നേതൃത്വത്തിൽ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നു. അധ്യാപകരിൽ നിന്നും ശേഖരിക്കുന്ന പുവർ ഫണ്ട് ഉപയോഗിച്ച് സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് യൂണിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു. സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് അധ്യാപകർ ബാത്റൂം നിർമ്മിച്ചു കൊടുത്തു. വിദ്യാർത്ഥിക്ക് കിടക്കാൻ വോട്ടർബഡ് നൽകി. അധ്യാപകരും ഹൈസ്‍കൂൾ വിഭാഗം വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി 2021 -2022 അദ്ധ്യയന വർഷാവസാനം 5,15,510 രൂപ സമാഹരിച്ചു നൽകി. സഹപാഠിയുടെ ചികിത്സക്കായി എൻ. എസ്. എസ് വോളന്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകി 2022 - 2023 അദ്ധ്യയനവർഷ പ്രവേശനോത്സവത്തെ വേറിട്ടതാക്കി. സ്‍കൂളിലെ നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തി ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാറുണ്ട്. സമീപപ്രദേശങ്ങളിലെ പെയിൻ ആൻറ് പാലിയേറ്റീവ് സെന്ററുകൾ സന്ദർശിച്ച് മരുന്നുകളും, ഭക്ഷ്യ കിറ്റുകളും, വസ്‍ത്രങ്ങളും വിതരണം ചെയ്യുന്നു. കോവിഡ് കാലഘട്ടത്തിൽ ജെ.ആർ.സി കാഡറ്റുകൾ 450 മാസ്‍കുകൾ നിർമ്മിച്ച് വിതരണം ചെയ്തു.




എൻഎസ്എസ് കാരുണ്യഹസ്തം

എൻ എസ് എസ് ശേഖരിച്ച, സ്‍കൂളിലെ ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള വിദ്യാർത്ഥിക്കുള്ള സഹായം കൈമാറുന്നു..