നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-18

പ്രമാടം നേതാജി ഹൈസ്കൂളിൽ 2020-21 നടന്ന ദിനാചരണങ്ങൾ'

ജൂൺ

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം , പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പരിസ്ഥിതിക്ക് അനുകൂലമായ നടപടികൾ കൈക്കൊള്ളുന്നതിനുമാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്കായി നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു . പരിസ്ഥിതി സൗഹൃദ ബാഗ് നിർമ്മാണം | പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടിരുന്നു.

ലോക ബാലവേലവിരുദ്ധ ദിനം

ജൂൺ 12, ലോക ബാലവേലവിരുദ്ധ ദിനമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ തടസ്സപ്പെടുത്തുന്നതും വിദ്യാഭ്യാസം, വിനോദം, വിശ്രമം, സന്തോഷപ്രദമായ കുടുംബാന്തരീക്ഷത്തിൽ വളരാനുള്ള അവസരം തുടങ്ങിയ ബാലാവകാശങ്ങൾ പൂർണമായി ലംഘിക്കുന്നതുമായ സാമൂഹികവിപത്താണ് ബാലവേല. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ട ബോധവത്കരണ online ക്ലാസ്സുകൾ നടത്തി.

വായനാദിനം

June 19: ഗ്രന്ഥശാലാസംഘത്തിൻറെ സ്ഥാപകനായ പി.എൻ. പണിക്കർ മലയാളികൾക്ക് വായനയുടെ വഴികാട്ടിയാണ്. അദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് ഒരാഴ്ച വായനാ 19 മുതൽ 25 വരെ വായനാവാരമായി ആചരിച്ചു. വായനാ വാരത്തോടനുബന്ധിച്ച് ഓൺലൈൻ മീറ്റിംഗിലൂടെ വി. എൻ പണിക്കരുടെ സന്ദേശമായ വായിച്ചുവളരുക എന്ന പ്രതിജ്ഞ കുട്ടികൾക്ക് ഹെഡ് മാസ്റ്റർ ചൊല്ലി കൊടുക്കുകയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സ്കൂളുകളിൽ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദന ചടങ്ങും നടന്നിരുന്നു.

ലോക യോഗ ദിനം

June 21 , ലോക യോഗ ദിനം : യോഗാ ദിനത്തിൽ കുട്ടികൾക്കായി വിവിധ ബോധവത്കരന്ന ക്ലാസ്സുകൾ നടന്നിരുന്നു. യേഗാദിനത്തിന്റെ പ്രാധാന്യം യോഗ ചെയ്യുന്നതു കൊണ്ടുള്ള പ്രയോജനം തുടങ്ങിയ അറിവുകൾ കുട്ടികൾക്ക് നൽകി. ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം : വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമായി മാനവരാശിയെ കാർന്നു തിന്നുന്ന ലഹരിക്കെതിരായി ഈ ദിനം ജനത ആചരിക്കുന്നു. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കതിരെ അന്താരാഷ്ട്ര തലത്തിൽഒരു ഓർമ്മപ്പെത്തലായി June 26 ലേക ലഹരിവിരുധ ദിനമായി ആചരിക്കന്നു . കുട്ടികളേയും സമൂഹത്തെയും ബോധവത്കരിക്കാനായി പ്രത്യേക വെബനാർ ക്ലാസ്സുകൾ, പോസ്റ്റർ നിർമാണം ,പ്രസംഗ മത്സരം തുടങ്ങിയവ സംഘടിപിച്ചിരുന്നു.

ജൂലൈ

ബഷീർ അനുസ്മരണം

ജൂലൈ 5 ബഷീർ അനുസ്മരണം ( ചരമദിനം). നേതാജി സ്കൂളിലെ വിവിധ ക്ലാസ് കളിലെ വാട്ട്സ് അപ്പ് കൂട്ടായ്മയിൽ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, അദ്ദേഹത്തിൻ്റെ ഭാഷാശൈലിയുടെ പ്രത്യേകതകൾ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പ്രസംഗം, വായനാ കുറിപ്പ് തയ്യാറാക്കൽ, ചിത്രരചന, ക്വിസ് മത്സരം എന്നിവ നടന്നു.കൂടാതെ 9-ാം ക്ലാസിലെ കുട്ടികൾക്ക് പഠിക്കാനുള്ള ബഷീറിൻ്റെ ഓർമ്മക്കുറിപ്പായ അമ്മ എന്നപാഠത്തെ അടിസ്ഥാനമാക്കി മലയാള അദ്ധ്യാപകനായ മനോജ് സുനിസാർ നാടകീയ ശബ്ദരേഖ തയ്യാറാക്കി ആവിഷ്ക്കരിച്ചു .

ചാന്ദ്ര ദിനം.

ജൂലൈ 21-ചാന്ദ്ര ദിനം, സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ്, ഉപന്യാസ രചന, പോസ്റ്റർ നിർമ്മാണം എന്നിവ ഓൺലൈൻ കൂട്ടായ്മയിലൂടെ നടത്തി.

കാർഗിൽ വിജയ ദിനം

ജൂലൈ 26-കാർഗിൽ വിജയ ദിനം. സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ, സന്ദേശം അടങ്ങിയ പോസ്റ്റർ, പ്ലക്കാർഡ് ഇവതയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ പോസ്റ്റ്‌ ചെയ്തു.

അബ്ദുൾ കലാം ചരമ ദിനം

ജൂലൈ 27-അബ്ദുൾ കലാം ചരമ ദിനം. 8,9ക്ലാസ്സിലെ കുട്ടികൾ അബ്ദുൾ കലാമിന്റെ ജീവചരിത്രകുറിപ്പ്, അദ്ദേഹത്തിന്റെ മഹത് വചനങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡ് എന്നിവ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.

ഓഗസ്റ്റ്

ഹിരോഷിമ ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 6- ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം ,ഓഗസ്റ്റ് 15-സ്വാതന്ത്യദിനം ഇവ നടത്തപ്പെട്ടു ഓൺലൈൻ ആയി നടത്തിയ ക്വിസ്, പ്രസംഗം, പോസ്റ്റർ നിർമ്മാണ മത്സരങ്ങളിൽ യു.പി, എച്ച്. എസ് വിഭാഗം കുട്ടികൾ പങ്കെടുത്തു. ഹിരോഷിമ ദിനത്തിൽ സ ഡോക്കോസാക്കി കൊക്കുകൾ ഉണ്ടാക്കി ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു." യുദ്ധം മാനവരാശിയെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ ഉപന്യാസം നടത്തി.

ക്വിറ്റ് ഇന്ത്യാ ദിനം

ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ക്വിറ്റ് ഇന്ത്യാ സമരമെന്നും 1942ൽ നടന്ന ഈ സമരത്തെ കുറിച്ച് കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി. ഓഗസ്റ്റ് 15 സ്വാതന്ത്യദിനത്തിൽ പ്രസംഗം , ദേശഭക്തി ഗാനം, ഉപന്യാസ മത്സരങ്ങൾ നടത്തി.

സെപ്റ്റംബർ

അദ്ധ്യാപക ദിനം

സെപ്റ്റംബർ 5- ദേശീയ അദ്ധ്യാപക ദിനം : ദേശീയ അദ്ധ്യാപക ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ വാട്സാപ്പ് ഗ്രൂപ്പ് വഴി സന്ദേശങ്ങൾ അയക്കുകയും ഗ്രീറ്റിംഗ് കാർഡുകൾ നിർമ്മിക്കുകയും ഓൺലൈനായി പ്രസംഗങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾ അദ്ധ്യാപകരുടെ ഫോട്ടോകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കി ഗ്രൂപ്പിൽ ഇടുകയും ചെയ്തു.

ലോക സാക്ഷരതാ ദിനം

സെപ്റ്റംബർ 8- ലോക സാക്ഷരതാ ദിനം: ലോക സാക്ഷരതാ ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ഗ്രൂപ്പിൽ കൈമാറി.

ദേശീയ ഹിന്ദി ദിനം

സെപ്റ്റംബർ 14- ദേശീയ ഹിന്ദി ദിനം: ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഹിന്ദിയിലുള്ള പോസ്റ്ററുകൾ നിർമിച്ചു. ഹിന്ദി പ്രസംഗങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു.

ഓസോൺ ദിനം

സെപ്റ്റംബർ 16- ഓസോൺ ദിനം: ഈ വർഷത്തെ ഓസോൺ ദിന സന്ദേശം: 'ജീവന് ഓസോൺ'. സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, മുദ്രാ ഗീതങ്ങൾ, ക്വിസ് മത്സരം, സെമിനാറുകൾ എന്നിവ നടത്തി.

ലോക ഹൃദയ ദിനം

സെപ്റ്റംബർ 29- ലോക ഹൃദയ ദിനം: ഹെൽത്ത് ക്ലബിൻ്റെ നേതൃത്വത്തിൽ ഹൃദയ ദിനവുമായി ബന്ധപ്പെട്ട് ഹൃദയത്തിൻ്റെ ആരോഗ്യത്തെക്കുറിച്ചും പരിപാലനത്തെക്കുറിച്ചുമുള്ള സെമിനാറുകൾ സംഘടിപ്പിച്ചു.

ഒക്ടോബർ

ഗാന്ധിജയന്തി

ഒക്ടോബർ 2 - ഗാന്ധിജയന്തി  : ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ദേശീയ സേവാദിനമായും അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിക്കുന്നു. ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം ഇവ ഓൺലൈനായി സംഘടിപ്പിച്ചു.കുട്ടികൾ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു.ഗാന്ധി സൂക്തങ്ങൾ കുട്ടികളുടെ വാട്സ് ആപ്പ് കൂട്ടായ്മകളിൽ അയച്ചു.

ബഹിരാകാശ വാരം

ഒക്ടോബർ 4 - 10 ബഹിരാകാശ വാരം : ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായി ആചരിക്കുന്നു . അതിൻ്റെ ഭാഗമായി ഐ.എസ്.ആർ.ഒ യുടെ നേതൃത്വത്തിൽ 'റീച്ച് ഔട്ട് റ്റു സ്റ്റുഡൻ്റ്സ് ' എന്ന പേരിൽ നടത്തിയ ഓൺലൈൻ പരിപാടിയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. റോക്കറ്റ് നിർമ്മാണം, വിക്ഷേപണം, പ്രവർത്തനം എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരുടെ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് വിജ്ഞാനപ്രദവും ചിന്തോദ്വീപകവുമായിരുന്നു. ഐ.എസ്.ആർ.ഒ.യുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.

ലോക അദ്ധ്യാപക ദിനം

ഒക്ടോബർ 5 - ലോക അദ്ധ്യാപക ദിനം: അദ്ധ്യാപകരോടുള്ള ആദരസൂചകമായി ഒക്ടോബർ 5 ന് ഓൺലൈൻ സന്ദേശങ്ങൾ തയാറാക്കിയും പോസ്റ്ററുകൾ നിർമ്മിച്ചും കുട്ടികൾ ഈ ദിനം ആഘോഷിച്ചു .കൈൻ മാസ്റ്റർ ആപ്ലിക്കേഷൻ ഉപയോഗിച്ച് കുട്ടികൾ വീഡിയോ നിർമ്മിച്ചു.

ലോക വിദ്യാർത്ഥി ദിനം

ഒക്ടോബർ - 15 ലോക വിദ്യാർത്ഥി ദിനം: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. ശാസ്ത്ര- സാങ്കേതിക - രാഷ്ട്രീയ മേഖലകളിൽ അദ്ദേഹത്തിൻ്റെ സംഭാവനകളെ ഓർമ്മിക്കുന്ന ഒരു ദിനം കൂടിയാണിത്.അബ്ദുൾ കലാമിൻ്റെ മഹത് വചനങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. കലാമിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഒ.യും മനോരമ പഠിപ്പുരയും ചേർന്നു നടത്തിയ സയൻസ് ഫിക്ഷൻ രചനാ മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. 7-ാം ക്ലാസിൽ പഠിക്കുന്ന എം.എസ് .അരുന്ധതി 3 - )o സ്ഥാനം കരസ്ഥമാക്കി .

ലോക ഭക്ഷ്യ ദിനം

ഒക്ടോബർ 16 -ലോക ഭക്ഷ്യ ദിനം: ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണ രീതി, ഭക്ഷണം പാഴാക്കാതിരിക്കൽ എന്നീ വിഷയങ്ങളിൽ ടീച്ചേഴ്സ് വാട്സ് ആപ്പ് കൂട്ടായ്മ വഴി ബോധവത്ക്കരണം നടത്തി.

നവംബർ

കേരളപ്പിറവി

നവംബർ 1, കേരളപ്പിറവി - കേരള സംസ്ഥാനം രൂപീകരിച്ച നവംബർ 1ആണ് കേരളപ്പിറവി. Covid 19 എന്ന മഹാമാരി പിടിപെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മത്സരങ്ങൾ എല്ലാം online ആയി നടത്താൻ സാധിക്കൂ എന്ന പരിമിതി ഉണ്ട്. "മലയാളഭാഷ യുടെ പ്രാധാന്യം " എന്ന വിഷയത്തെ ക്കുറിച്ച് ഉപന്യാസ മത്സരം നടത്തി. കൂടാതെ കഥരചന, കവിത രചന, പ്രസംഗം എന്നീ മത്സരങ്ങളും സ്കൂൾ തലത്തിൽ നടത്തി വിജയികളെ കണ്ടെത്തി. തുടർന്ന് BRC തലത്തിൽ കവിത രചനയിൽ Swathy Sunil ഒന്നാം സ്ഥാനം കരസ്ഥമാക്കി. നവംബർ 14, ശിശുദിനം - ചാച്ചാജി യുടെ ജന്മദിനം -ശിശു ദിനം ആയി നാം ആചാരിക്കുന്നു. ശിശുദിന ത്തോട് അനുബന്ധിച്ചു സ്കൂൾ തലത്തിൽ കഥ രചന, കവിത രചന, ചിത്രരചന, പ്രസംഗം, stamp design എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി.