നീറിക്കാട് സെന്റ്മേരീസ് യുപിഎസ്/അക്ഷരവൃക്ഷം/Break The Chain

Schoolwiki സംരംഭത്തിൽ നിന്ന്
Break The Chain

ഒരിടത്ത്.. ഒരിടത്ത്... അപ്പു എന്ന് പേരുള്ള ഒരു ആറു വയസ്സുകാരൻ ഉണ്ടായിരുന്നു. അവൻ അച്ഛന്റെയും അമ്മയുടെയും അമ്മയുടെ അനുജത്തിയുടെയും കൂടെയാണ് താമസിച്ചിരുന്നത്. കൂടാതെ അവനൊരു കുഞ്ഞനുജത്തിയുമുണ്ടായിരുന്നു. അവളുടെ പേര് അമ്മു എന്നായിരുന്നു. അപ്പു ശുചിത്വം പാലിക്കുന്ന ഒരാൾ ആയിരുന്നു. വഴിയിൽ, സ്കൂളിൽ, പൊതു സ്ഥലങ്ങളിൽ, വീട്ടിൽ ഇങ്ങനെ എവിടെയൊക്കെ അനാവശ്യമായി സാധനങ്ങൾ കിടക്കു ന്നുവോ അതെല്ലാം വൃത്തിയാക്കാൻ അവൻ ശ്രമിക്കാറുണ്ട്. ഒരു മിഠായിക്കടലാസ്‌ പോലും നിലത്തു കിടക്കുന്നതു കണ്ടാൽ അവൻ എടുത്തു വേസ്റ്റ് ബോക്സിൽ ഇടുമായിരുന്നു. പ്ലാസ്റ്റിക് ഉപയോഗത്തിൽ അവൻ നിയന്ത്രണം വച്ചിരുന്നു. അതുകൊണ്ടു തന്നെ അവന്റെ വീട് വളരെ വൃത്തിയായിരുന്നു, അവിടെ ആർക്കും ഒരു രോഗവും വരില്ലായിരുന്നു. പക്ഷെ അവന്റെ കൂട്ടുകാരനായ രാമു അങ്ങനെ ആയിരുന്നില്ല. മിക്കവാറും അവൻ ക്ലാസ്സിൽ വരാറില്ല, കാരണം അവന് എന്നും ഓരോരോ രോഗങ്ങൾ ആയിരുന്നു. ഒരു ദിവസം അപ്പു രാമുവിന്റെ വീട്ടിലെത്തി. അപ്പു മൂക്ക് പൊത്തിപ്പോയി, കാരണം അവിടെ ഒട്ടും വൃത്തിയില്ലായിരുന്നു.ചിരട്ടയിലും ചെടിച്ചട്ടിയിലുമൊക്കെ വെള്ളം നിറഞ്ഞു കിടന്നിരുന്നു. അപ്പു അതെല്ലാം കമിഴ്ത്തി ക്കളഞ്ഞു. എന്നിട്ട് പരിസരമൊക്കെ വൃത്തിയാക്കി. രാമു അപ്പുവിനെ സഹായിച്ചു. അപ്പു രാമുവിനോടും വീട്ടുകാരോടും ശുചിത്വത്തെക്കുറിച്ച് സംസാരിച്ചു. അങ്ങനെ അവർ എന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി. പയ്യെ പയ്യെ രാമുവിന്റെ വീടും അപ്പുവിന്റെ വീട് പോലെയായി. രാമു എന്നും സ്കൂളിൽ വരാൻ തുടങ്ങി.... പ്രിയ കൂട്ടുകാരെ ദൈവം നമുക്ക് നൽകിയ പ്രകൃതിയെ നശിപ്പിക്കാതെ നമുക്ക് സംരക്ഷിക്കാം, ശുചിത്വം പാലിക്കാം. കൊറോണ പോലുള്ള വൈറസ്സുകളെ തുരത്തി മുന്നേറാം. Break the Chain.... പ്രതിരോധിക്കാം... അതിജീവിkkaam....

അൽഫോൻസ ജോൺസൺ
5 എ നീറിക്കാട് സെന്റ്മേരീസ് യുപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ