നിർമ്മല ഹൈസ്കൂൾ ചെമ്പേരി/അക്ഷരവൃക്ഷം/നിസ്സാരം

Schoolwiki സംരംഭത്തിൽ നിന്ന്
നിസ്സാരം

മനുഷ്യൻ ഉലകിന്റെ അധിപനത്രെ ,മഹാത്ഭുതമത്രെ
കൂർമബുദ്ധിയത്രെ, എല്ലാം സാധ്യം ,നിസ്സാരം!
സാധ്യമെങ്കിൽ ,നിസ്സാരമെങ്കിൽ....
കോടികൾ ചിലവിടുന്ന ഭരണകൂടങ്ങളെന്തേയിപ്പോൾ മാന്ദ്യത്തിൽ?
വിമാനതാവളം, റെയിൽവേസ്റേറഷൻ,എന്തിന്?
നാട്ടിലെ ടാക്സി സ്ററാന്റ് പോലും ഒഴിഞ്ഞ്കിടപ്പതെന്തേ
കാര്യം നിസ്സാരം
എന്തേ നമ്മളിപ്പോൾ വീടിന് പുറത്തേക്കൊരടിവെക്കാൻ്‍ ഭയക്കുന്നു ?
മനുഷ്യാ നിൻ തലക്കനം കുറയ്ക്കാൻ...
പ്രക്രത്യാംബ ചെയ് തൊരു കുസൃതിയത്രെ ഈ നിസ്സാരമാം വൈറസ്...
എന്നിരുന്നാലുമി നിസ്സാരൻ ചെയ്യുന്ന പൊല്ലാപ്പുകൾ
ഒരു കണ്ണാടിയല്ലോ.
മർത്യാ നീ എത്ര നിസാരനെന്ന് കാണാമതിൽ
നമുക്ക് ചെയ്യാനിത്ര മാത്രം
കൈകഴുകാം മുഖം മറയ്ക്കാം
ഒരിത്തിരി കാലത്തേയ്ക്ക് അകലം പാലിക്കാം
ഒരിത്തിരി സന്തോഷം ഉണ്ടാകുവാൻ
ഈ നിസാരനെ പ്രതിരോധിയ്ക്കാൻ
ഈ നിസാരകൃത്യങ്ങൾ ചെയ്യാം

ആഞ്ജലീന തെരേസ് ടോം
8 D നിർമ്മല ഹൈസ്ക്കുൾ ചെമ്പേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത