സഹായം Reading Problems? Click here


നിർമ്മല ഹൈസ്കൂൾ കബനിഗിരി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
‍‍‍

ചരിത്രമുറങ്ങുന്ന ഈ നാട്ടിൽ ചരിത്രത്തിനായി തന്നെ ഒരു ക്ലബ് സജീവമായിപ്രവർത്തിക്കുന്നു ഇതിനോട് അനുഭന്തിച്ച് ധാരാളം പ്രവർത്തനങ്ങളും സ്കുളിൽ നടക്കുന്നുണ്ട് ഈ ക്ലബിന് ജോസി ടീച്ചറും ഷൈബി ടീച്ചറുമാണ് നേതൃത്വം നൽകുന്നത് കൂട്ടികൾക്ക് ചരിത്രത്തെക്കുറിച്ച് അവബോധം ഉണ്ടാകാനായി ആഴ്ചതോറും ക്വിസ് മത്സരം നടത്താറുണ്ട് കൂടാതെ ചരിത്ര ക്ലാസുകളും നടത്താറുണ്ട് ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിയാനായി ചരിത്രപഠനസഹായകമായ പല പുസ്തകങ്ങളും വിതരണം ചെയ്തു വരുന്നുണ്ട്

ചരിത്ര മ്യൂസിയം

ചരിത്രാന്വേഷികൾക്ക് താത്പര്യം ഉണർത്തുന്ന കഴിഞ്ഞകാല യാഥാർത്ഥ്യങ്ങളെ പുരാവസ്തുക്കളിലൂടെ വെളിപ്പെടുത്താൻ ഉതകുന്നതാണ് നിർമ്മല ഹൈസ്കൂളിന്റെ മ്യൂസിയം.കുട്ടികിളിൽ ചരിത്രബോധം സൃഷ്ടിക്കുന്നതിൽ ഈ മ്യൂസിയത്തിന് വലിയ പങ്കുണ്ട്.വയനാട് ജില്ലയിൽ തന്നെ സ്വന്തമായ ഒരു ചരിത്രമ്യൂസിയം ഉള്ള ഏകസ്കൂളാണ് നിർമ്മല ഹൈസ്കൂൾ.വ്യത്യസ്തങ്ങളായ ഷിലകൾ,നൂറ്റാണ്ടുകൾ പഴക്കമുള്ള ഗൃഹോപകരണങ്ങൾ,നവീന ശിലായുഗത്തിലെ കൽമഴു തുടങ്ങിയ വ്യത്യസ്തങ്ങളായ പുരാവസ്തുക്കൾ ഈ സ്കൂൾ മ്യൂസിയത്തിലുണ്ട്. സ്കൂൾ പാർലമെന്റ് പത്ത് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്നതാണ് സ്കൂൾപാർലമെന്റ്.എല്ലാ പ്രവർത്തനങ്ങളിലും വളരെ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന വിദ്യാർത്ഥികളാണ് സ്കൂൾ പാർലമെന്റിനുള്ളത്.മുൻവർഷങ്ങളിലെല്ലാം തന്നെ സ്കൂൾ പാർലമെന്റ് വളരെ നല്ല പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്.പാർലമെന്റ് പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗനിർദേശങ്ങൾ നൽകുന്നത് ശ്ര.എൻ.വി തോമസ് സാറാണ്.