കൊറോണയെന്നൊരു മഹാമാരി
ഓമനപ്പേര് കോവിഡ് - 19
ലോകത്തെയാകെ നടുക്കിയ മാരി
നാടിനെ ലോക് ഡൗണിലാക്കിയ മാരി
പൊലിയുന്നു മനുഷ്യ ജന്മങ്ങളനവധി
ഭീതിയിലാഴുന്നു ലോകമാകെ
ഭീതിയല്ല വേണ്ടത് ജാഗ്രതയാണ്
കരുത്തായ് കരുതലും കൂടെ വേണം
സോപ്പിനാൽ കഴുകണം കൈകളെന്നും
വ്യക്തിശുചിത്വവും പാലിക്കണം
പോവല്ലേ പുറത്തെങ്ങും കൂട്ടുകാരെ
ഒന്നിച്ചു തുരത്താമീ മഹാമാരിയെ