Schoolwiki സംരംഭത്തിൽ നിന്ന്
തലക്കെട്ടആരോഗ്യകേരളം തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
സമ്പൂർണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി ആണ് ആരോഗ്യം. ആരോഗ്യം സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്. നിലനിൽപ്പിനായി മാത്രമുള്ളതല്ല ആരോഗ്യം. ആരോഗ്യം എന്നത് ശാരീരികശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു സംഗതിയുമാണ്. പാരമ്പര്യവും പരിതഃ സ്ഥിതിയുമാണ് ആരോഗ്യത്തിനു നിദാനമായ ഘടകങ്ങൾ. ഭൗതീക പരിതഃ സ്ഥിതി, സാമൂഹ്യ പരിതഃ സ്ഥിതി, ജൈവ പരിതഃ സ്ഥിതി എന്ന് പരിതഃ സ്ഥിതി ഘടകങ്ങളെ മൂന്നായി തിരിക്കാം.
രോഗാവസ്ഥക്കുള്ള കാരണങ്ങൾ പലതാകാം : രോഗാണുക്കൾ, പരാദങ്ങൾ എന്നിവയുടെ ആക്രമണം, പോഷകക്കുറവ് , അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചിലഘടകങ്ങൾ കൂടുതലായി ഉപാപചയാപചയപ്രക്രിയയിലൂടെ അതിലുള്ള ക്രമക്കേട് മൂലമോ അളവ് കൂടുതലായതിനാലോ,വ്യായാമം ചെയ്യപ്പെടാതെയോ പുറംതള്ളപ്പെടാതെയോ ശരീരത്തിൽ അടിഞ്ഞുകൂടി രോഗാവസ്ഥ ഉണ്ടാവാം കൂടാതെ അത്യാവശ്യമായ ചില ഘടകങ്ങൾ ലഭിക്കാതെ ശാരീരിക പ്രക്രിയകൾ താളം തെറ്റുന്നത് മൂലമുള്ള രോഗാവസ്ഥയാകാം. അമിതാദ്ധ്വാനം, ആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ, സുരക്ഷിതമല്ലാത്ത തൊഴിൽ, അമിതമായ മാനസിക സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ രോഗാവസ്ഥയായി മാറാം.
ആരോഗ്യം നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, ആരോഗ്യസേവനങ്ങളുടെ ലഭ്യത, വികസനം, ഭൗതികമായ ചുറ്റുപാട്, ആരോഗ്യകരമായ തൊഴിലിടങ്ങൾ, ജനങ്ങളുടെ ജീവിതരീതി, ആരോഗ്യകരമായ ആഹാരം, ശുചിത്വം എന്നിവയാണ്.
കേരളത്തിന് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും മറുപേരായിരുന്നു നിപ്പ . 2018 മെയ് മാസത്തിൽ കേരളം നേരിട്ട ദുരന്തമായിരുന്നു നിപ്പ . നിപ്പയെ കീഴടക്കിയതിനു പിന്നിൽ അരങ്ങിലും അണിയറയിലും ധാരാളം പേരുടെ ജാഗ്രതയുണ്ട്. ' ഭീതിയല്ല അതിജാഗ്രതയാണ് ' വേണ്ടതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ആരോഗ്യപ്രവർത്തകർ വലിപ്പച്ചെറുപ്പം നോക്കാതെ പ്രവർത്തിച്ചതാണ് നിപ്പയെ പ്രതിരോധിക്കാൻ സഹായകമായത്. അതിവേഗം വൈറസിനെ തുരത്താൻ സഹായകമായത് ഈ കൂട്ടായമയാണ്.
2020-ൽ കേരളത്തിന് അഭിമുഖീകരിക്കേണ്ടി വന്ന ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും ഗുരുതരമാണ് കോവിഡ് - 19 വിദേശരാജ്യങ്ങളിൽ നിന്നും കൊറോണ വൈറസ് നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയപ്പോൾ നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കേരളം അതിനെ തടുക്കാൻ ഉറച്ചു. കോവിഡ് മഹാമാരി നമ്മുടെ നാട്ടിൽ നിന്നും തുടച്ചുനീക്കാൻ ആരോഗ്യ പ്രവർത്തകർ അക്ഷീണം പ്രയത്നിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ പ്രക്ഷോഭങ്ങൾ നടത്തുന്ന മനുഷ്യനെ വീടിന് പുറത്തിറങ്ങാൻ അനുവദിക്കാത്ത തരത്തിലാക്കാൻ വെറുമൊരു സൂക്ഷമ ജീവിക്ക് കഴിഞ്ഞു. എന്നാൽ നമ്മൾ കേരളീയർ എല്ലാ നിർദ്ദേശങ്ങളും അനുസരിച്ച് കൊറോണയെ തുരത്താൻ നിരന്തരം പരിശ്രമിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളും ശുചിത്വമിഷനും എല്ലാം നമ്മുടെ കേരളത്തെ ആരോഗ്യകേരളമാക്കി നിലനിർത്താൻ സഹായിക്കുന്നു.
ആരോഗ്യമുള്ള ഒരു ജനതയാണ് ഒരു നാടിന്റെ സമ്പത്ത് .അത്തരമൊരു ആരോഗ്യസമൂഹമായി മാറട്ടെ എന്റെ കേരളവും.....
ശിവാനി എ പി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - ലേഖനം
|