നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്/സൗകര്യങ്ങൾ
(നിടുമ്പ്രം രാമക്രിഷ്ണ എൽ പി എസ്/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒന്ന് മുതൽ അഞ്ച് വരെ ഓരോ ക്ലാസ് മുറികൾ പ്രീപ്രൈമറി ക്ലാസ് പ്രധാന ഹാളിൽ തന്നെ പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്ക് ആവശ്യമായ ബെഞ്ചും ഡസ്ക്കും ,ഓരോ ക്ലാസിനും ബ്ലാക്ക്ബോർഡും ഓരോ ക്ലാസിനേയും വേർതിരിക്കാനാവശ്യമായ തട്ടികളും നിലവിൽ ഉണ്ട്. കുട്ടികൾക്ക് വായിക്കാനാവശ്യമായ നാനൂറോളം ലൈബ്രറി പുസ്തകങ്ങൾ വിദ്യാലയത്തിൽ ഉണ്ട്. ഒരു ഓഫീസ്റൂം , ആൺകുട്ടികൾക്കും പെൺകുുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ്കൾ ,പാചകപ്പുര ,കുട്ടികൾക്ക് കുടിവെള്ളത്തിനാവശ്യമായ കിണർ, വിദ്യാർത്ഥികൾക്ക് ഐ.ടി അധിഷ്ടിത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാവശ്യമായ ഒരു കമ്പ്യൂട്ടർ ,കളിസ്ഥലം,,ചുറ്റുമതിൽ ,ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ ആവശ്യമായ പൈപ്പ് കമ്പോസ്റ്റ് വാഴത്തോട്ടം എന്നിവ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളാണ്