നാഷണൽ ഹൈസ്കൂൾ വള്ളംകുളം/വിദ്യാരംഗം/2024-25
ദൃശ്യരൂപം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തോടുകൂടി ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക്തുടക്കം കുറിച്ചു. രാമായണമാസാചരണത്തോടനുബന്ധിച്ച് രാമായണ പ്രശ്നോത്തരിയും പാരായണവും നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല പ്രവർത്തന ഉദ്ഘാടനം ശ്രീ.ശ്രീകുമാർ (റിട്ടേർഡ് സീനിയർ ലെക്ചറർ,ഡയറ്റ് പത്തനംതിട്ട) നടത്തി. ഒപ്പം കവിത ശില്പശാലയും നടന്നു. ഉപജില്ലാതല സർഗോത്സവത്തിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 28 കുട്ടികളെ പങ്കെടുപ്പിച്ച് അതിൽ എട്ടു കുട്ടികൾ ജില്ലാതല സർഗോത്സവ വേദിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാതല സർഗോത്സവത്തിൽ നിന്നും ശിവാഞ്ജലി അർജുൻ സംസ്ഥാനതല സർഗോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.സുഗതകുമാരി ടീച്ചറിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി നടന്ന സുഗതോത്സവം എന്ന പരിപാടിയിൽ ശിവാഞ്ജലി അർജുൻ പുസ്തകാസ്വാദനത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി.