നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2011 ജനുവരി 27 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബഹു കേരള മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദൻ നിർവഹിച്ചു . ഈ യോഗത്തിൽ ശ്രീ ജോസഫ് എം പുതുശ്ശേരി എം എൽ എ അധ്യക്ഷത വഹിച്ചു. പിജെ കുര്യൻ എം പി മുഖ്യപ്രഭാഷണവും,  ശ്രീ ആൻറോ ആൻറണി എംപി ഭവനപദ്ധതിയുടെ പ്രഖ്യാപനവും, തിരുവിതാംകൂർ വികസന സമിതി ചെയർമാൻ ശ്രീ പി എസ് നായർ യുവപ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നിർവഹിച്ചു. അന്നേദിവസം വൈകിട്ട് 6 30ന് കൊച്ചിൻ സംഘമിത്ര യുടെ അതിജീവന കാറ്റ് എന്ന നാടകം ഈ നാട്ടിലെ എല്ലാവർക്കുമായി സൗജന്യമായി നടത്തപ്പെട്ടു.

    പ്ലാറ്റിനം ജൂബിലി യുമായി ബന്ധപ്പെട്ട് ജൂൺ മാസം ഇരുപത്തിമൂന്നാം തീയതി രാവിലെ ഒമ്പതുമുതൽ നാഷണൽ റൂറൽ ഹെൽത്ത് മിഷൻറെ സഹകരണത്തോടെ ആരോഗ്യ ബോധവൽക്കരണ സെമിനാറും പ്രദർശനവും നടത്തപ്പെടുകയുണ്ടായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പഴകുളംമധുവിൻറെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഡ്വക്കേറ്റ് കെ ശിവദാസൻ നായർ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൻ ആർ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ വിദ്യാധരൻ സെമിനാറിന് നേതൃത്വം നൽകി. എക്സിബിഷനും, ഡോക്യുമെൻററി സിനിമാപ്രദർശനവും നടന്നു. ജില്ലാ ക്രിക്കറ്റ് അക്കാദമിയിലേക്ക് പ്രവേശനം ലഭിച്ച സാഹിർ എന്ന വിദ്യാർത്ഥിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അന്നപൂർണ്ണ ദേവിയും , കേരള കലാമണ്ഡലത്തിലേക്ക് പ്രവേശനം ലഭിച്ച ശ്രീലക്ഷ്മിയെ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് രാജീവും അനുമോദിച്ചു .

പ്ലാറ്റിനം ജൂബിലിയുടെ ആഘോഷങ്ങളുടെ ഭാഗമായി നാഷണൽ ഹൈസ്കൂൾ ഇൻറർ സ്കൂൾ ക്വിസ് പരമ്പരയ്ക്ക് തുടക്കം കുറിച്ചു. ഈ സ്കൂളിലെ സ്ഥാപക നേതാക്കളിലൊരാളായ വലിയപറമ്പിൽ ജി  മാധവൻ പിള്ളയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൾ വലിയപറമ്പിൽ ജെ ചന്ദ്രികാമ്മ ഏർപ്പെടുത്തിയ ജി മാധവൻ പിള്ള സ്മാരക എവർ റോളിങ് ട്രോഫി ക്കായുള്ള ആദ്യ ക്വിസ് മത്സരം തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് 2011 ഓഗസ്റ്റ് 15 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടന്നു . സ്കൂൾ മാനേജർ ശ്രീ ടി എൻ വിജയൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർമൽ ജ്യോതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോക്ടർ ഗോപാൽ കെ നായർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ജെ ചന്ദ്രികാമ്മ ട്രോഫി സമർപ്പണവും സ്വാമി മാതാ അമൃതാനന്ദമയി മഠം തിരുവല്ലയിലെ സ്വാമി ദിവ്യാമൃത ചൈതന്യ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2011 ഒക്ടോബർ ആറാം തീയതി പൂർവ്വവിദ്യാർഥി സംഗമം നടന്നു. പ്രഗൽഭരായ ഗുരുഭൂതർ അഭിമാനകരമായ നിലയിൽ വളർത്തി വിട്ട തലമുറകൾ ഒത്തുചേർന്ന ഈ മഹാസംഗമം, പരസ്പരം സംവദിക്കുവാനും ആഹ്ലാദകരമായ ദിനം പങ്കുവെക്കുവാനുമുള്ള വേദിയാക്കുവാനും സാധിച്ചു. അഡ്വ. ശിവദാസൻനായർ  എം എൽ എ അധ്യക്ഷനായ ഈ പരിപാടിയുടെ ഉദ്ഘാടനം ബഹു ആൻറോ  ആൻറണി നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥികളിൽ വന്ദ്യവയോധികരായ ചിറമേൽ വിശ്വനാഥനാചാരി, വലിയപറമ്പിൽ എം ശ്രീധരൻ നായർ,  മണിയനോടിൽ  എം ടി ഏലിയാമ്മ, ശ്രീ രംഗത്ത്  മുരളീധരപ്പണിക്കർ, മണിയനോടിൽ എം എ വർഗീസ് എന്നിവരെ സമ്മേളനത്തിൽ വെച്ച് ആദരിച്ചു. കൂടാതെ വിവിധ മേഖലകളിൽ ജീവിതവിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളായ മണ്ണിൻ പുറത്ത് റവ. ഡോക്ടർ കെ പി. ജേക്കബ് എം എ ഡി എച്ച് ബി ,ശ്രീ സാബു എബ്രഹാം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ശ്രീ സുരേഷ് ബാബു തിരക്കഥാകൃത്ത് , ഡോക്ടർ ദീപ്തി കോട്ടയം മെഡിക്കൽ കോളേജ് , ശ്രീ രാജേഷ് ശേഖർ അസിസ്റ്റൻറ് മാനേജർ എയർപോർട്ട് അതോറിറ്റി  എന്നിവർ യോഗത്തിൽ ആശംസകളർപ്പിച്ചു . കൂടാതെ സ്കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അന്നേദിവസം നടക്കുകയുണ്ടായി .

2012 സെപ്റ്റംബർ 21, 22 തീയതികളിൽ രണ്ടുവർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയുടെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള സമ്മേളനങ്ങൾ നടന്നു. 21/9/2012വെള്ളിയാഴ്ച നാലുമണിക്ക് അഡ്വക്കേറ്റ് ശിവദാസൻ നായർ എം എൽ എ യുടെ അധ്യക്ഷതയിൽ നടന്ന വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം ബഹു ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുകയുണ്ടായി. പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ള ഇൻറർ സ്കൂൾ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ പഴകുളം മധു വിദ്യാഭ്യാസ പദ്ധതി അവതരണം നടത്തി.ശ്രീ ജോസഫ് എം പുതുശ്ശേരി എക്സ് എംഎൽഎ , ഡിസിസി വൈസ് പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ , സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ് സനൽ കുമാർ , ബിജെപി ജില്ലാ പ്രസിഡൻറ് വി എൻ ഉണ്ണി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അന്നപൂർണ്ണാദേവി , ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എൻ രാജീവ്, ഡി ഇ ഒ ശ്രീമതി വത്സമ്മ മാത്യു, സ്കൂൾ മാനേജർ ശ്രീ ആർ ശിവശങ്കരൻ നായർ, എന്നീ വ്യക്തിത്വങ്ങൾ പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ വെച്ച് നമ്മുടെ സ്കൂളിന് എസ് പി സി യൂണിറ്റ് അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് നിവേദനം നൽകുകയുണ്ടായി.

പ്ലാറ്റിനം ജൂബിലിയുടെ സമാപന സമ്മേളനം ബഹു മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു . ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം ഓൺലൈനായിട്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ അഡ്വ കെ ശിവദാസമേനോൻ എംഎൽഎഅധ്യക്ഷത വഹിച്ചു. ഈ യോഗത്തിൽ ബഹു രാജ്യസഭ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫസർ പി ജെ കുര്യനെ അനുമോദിച്ചു . അദ്ദേഹം ജൂബിലി പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ശ്രീ ആൻറോ ആൻറണി എംപി കനിവ് സഹായ നിധി ഉദ്ഘാടനം ചെയ്തു . കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി വിജയം കൊയ്ത് നമ്മുടെ സ്കൂളിനെ ഈ യോഗത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബാബു ജോർജ് അനുമോദിച്ചു. പ്രസ്തുത യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ കെ അനന്തഗോപൻ,  ഡിസിസി പ്രസിഡൻറ് ശ്രീ മോഹൻരാജ് , ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ പ്രതാപചന്ദ്രവർമ്മ, മർത്തോമ അൽമായ ട്രസ്റ്റ് അഡ്വക്കേറ്റ് വർഗീസ് മാമൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അന്നപൂർണ്ണാദേവി , ജില്ലാ പഞ്ചായത്തംഗം പ്രൊഫസർ സജി ചാക്കോ , ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് കെ രാജീവ് , വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി നൂർജഹാൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി സബിത കുന്നത്തേട്ട് തുടങ്ങിയവർ പങ്കെടുത്തു.സമാപന സമ്മേളനത്തിനു ശേഷം വൈകിട്ട് 6 30ന് ജൂബിലി പന്തലിൽ വെച്ച് ആലപ്പുഴ ക്ലാപ്സ് ഓർക്കസ്ട്രയുടെ ഗംഭീരമായ ഗാനമേള നടത്തുകയുണ്ടായി. പ്രവേശനം തികച്ചും സൗജന്യമായിരുന്ന ഈ പരിപാടിയിൽ വള്ളംകുളം നിവാസികളും അല്ലാത്തവരുമായ അനേകം ആളുകൾ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു. എല്ലാ അധ്യാപക അനധ്യാപകരുടെയും,  മാനേജ്മെൻറിൻറെയും, രക്ഷകർത്ത സംഘടനയുടെയും,  ത്രിതല പഞ്ചായത്തുകളുടെയും, വിദ്യാഭ്യാസ വകുപ്പിനെയും, മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകരുടെയും, പൂർവ അധ്യാപക-വിദ്യാർഥി കളുടെയും, നാട്ടുകാരും അല്ലാത്തവരുമായ എല്ലാ വ്യക്തിത്വങ്ങളുടെയും സഹകരണത്തോടെ അനുഗ്രഹാശിസ്സുകളോടെയും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ വൻ വിജയമാക്കി തീർക്കാൻ സാധിച്ചു. ഈ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സ്കൂളിൻറെ വളർച്ചയ്ക്കും യശസ്സ് ഉയർത്തുന്നതിനും നിർണ്ണായക പങ്കുവഹിച്ചു.


*കനിവ് -ജീവകാരുണ്യ പദ്ധതി

ഈ സ്കൂളിലെ അർഹരായ വിദ്യാർഥികളുടെ പഠനസഹായവും , അർഹരായ കുട്ടികളുടെയും രക്ഷകർത്താക്കളുടെ യും ചികിത്സാ സഹായവും ലക്ഷ്യമിട്ടുകൊണ്ട്  പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 2012- 13 അധ്യായന വർഷം കനിവ് സഹായ പദ്ധതിക്ക് തുടക്കമിട്ടു. പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളനത്തിൽ  ഈ പദ്ധതി ബഹുമാനപ്പെട്ട എം പി ശ്രീ ആൻറോ ആൻറണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എംഎൽഎ അഡ്വക്കേറ്റ് കെ ശിവദാസൻ നായർ അധ്യക്ഷത വഹിച്ചു . കനിവ് സഹായപദ്ധതി ലേക്കുള്ള ആദ്യ സംഭാവന തിരുവല്ലയിലെ പ്രമുഖ വ്യാപാരിയും രാജാസ് കടയുടമയുമായ ശ്രീ രാജേഷ് നിർവ്വഹിച്ചു .

പൂർവ്വ വിദ്യാർത്ഥികളായ ശ്രീ രാധാകൃഷ്ണൻ നായർ വലിയപറമ്പിൽ , ഹൈവേ റസ്റ്റോറൻറ് ഉടമ ശ്രീ സക്കറിയ, ശ്രീ ശ്രീകുമാർ മണ്ണിൽ, ശ്രീ ഉണ്ണികൃഷ്ണൻ നായർ വലിയപറമ്പിൽ, ശ്രീ ആർ ബാലസുബ്രഹ്മണ്യം വലിയപറമ്പിൽ, ശ്രീ ലിൻറോ ചാക്കോ , ശ്രീമതി ശ്രീദേവി എരിച്ചിമാന്ത്ര എന്നിവരും. മുൻ അധ്യാപിക ശ്രീമതി ജെ പത്മിനി കുട്ടിയമ്മ, അഭ്യുദയകാംക്ഷികളായ ശ്രീമതി വിനു വി നായർ അറപ്പുരക്കൽ, ശ്രീ മധു സി ആർ, സ്വാതി എന്നിവരും , രാഗം ടെക്സ്റ്റൈൽസ് തിരുവല്ല,  ബാലാജി കൊല്ലം എന്നീ വ്യാപാരസ്ഥാപനങ്ങളും , ഈ സ്കൂളിലെ അധ്യാപകരും, അനധ്യാപകരും, രക്ഷകർത്താക്കളും, കുട്ടികളും, അഭ്യുദയകാംക്ഷികളും ഈ സഹായ പദ്ധതിയിലേക്ക് അകമഴിഞ്ഞ് സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. 1992 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ പൂർവവിദ്യാർഥി സംഗമത്തോടനുബന്ധിച്ച് 2000 രൂപ കനിവിലേക്ക് സംഭാവന നൽകി .

  • 2013 ഒക്ടോബറിൽ ആക്സിഡൻറിൽ തലയ്ക്കു സാരമായ പരിക്കേറ്റ നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് ചികിത്സാസഹായമായി 43,000 രൂപ നൽകുകയുണ്ടായി.
  • 2014 ൽ ചെന്നൈയിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കായി 10000 രൂപ സംഭാവന നൽകി .
  • രണ്ട് വിദ്യാർത്ഥികളുടെ അമ്മമാർക്ക് ക്യാൻസർ ചികിത്സ സഹായമായി 2014  നാൽപതിനായിരം രൂപ നൽകുകയുണ്ടായി .
  • 2016 ഈ സ്കൂളിലെ ഒരു കുട്ടിയുടെ ഡയാലിസിസിനായി നാൽപതിനായിരം രൂപ നൽകുകയുണ്ടായി .
  • 2017 - 18 അദ്ധ്യായന വർഷം സ്കൂളിൽ പഠിക്കുന്ന സഹോദരങ്ങളായമൂന്ന് കുട്ടികളുടെ പിതാവിന്റെ വേർപാടിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുട്ടികളുടെ പഠന ചിലവിലേക്കായി സ്കൂൾ ജീവനക്കാരും കുട്ടികളും പിടിഎ അംഗങ്ങളും ചേർന്ന് സമാഹരിച്ച 50000 രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്ത് മാതാവിന് സർട്ടിഫിക്കറ്റ് കൈമാറി .
  • കനിവ് സഹായ പദ്ധതിയിൽ നിന്നും ഒരു കുട്ടിയുടെ മാതാവിൻറെ ചികിത്സയ്ക്കുവേണ്ടി 5000 രൂപ ധനസഹായം നൽകി .
  • 2018 - 19 അധ്യാന വർഷം ഗുരുതരാവസ്ഥയിൽ ചികിത്സ നേടിയ ഒരു രക്ഷകർത്താവിനും ,സെറിബ്രൽ ഹെമറേജ് ബാധിച്ച  മുൻ പി ടി എ കമ്മിറ്റി അംഗത്തിനും സ്കൂൾ ജീവനക്കാരും  രക്ഷകർത്താക്കളും കൂടി സമാഹരിച്ച മുപ്പതിനായിരം രൂപ കൈമാറി . പി ടി എ അംഗത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുട്ടികളുടെ പഠന ചിലവിനായി 50000 രൂപ ബാങ്കിൽ സ്ഥിര നിക്ഷേപമായി നൽകി .
  • 2018 - 19 ഈ സ്കൂളിലെ ഒരു കുട്ടിയുടെ യുടെ രക്ഷകർത്താവിന്റെ ചികിത്സക്കും, രണ്ടു കുട്ടികൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനും 40000 രൂപ നൽകി.
  • 2018 നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ നട്ടെൽ സംബന്ധമായ അസുഖത്തിന് 30,000 രൂപ ചികിത്സാ സഹായം നൽകി .
  • 2019 - 20 അധ്യായന വർഷം നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിനും ക്യാൻസർ ചികിത്സയ്ക്കായി ഇരുപതിനായിരം രൂപനൽകി, ഈ അധ്യയന വർഷംനമ്മുടെ സ്കൂളിലെ മൂന്ന് കുട്ടികളുടെ ചികിത്സാർത്ഥമായി നാൽപതിനായിരം രൂപ ഈ പദ്ധതിയിലൂടെ നൽകുകയുണ്ടായി .
  • 2020 - 21 കാലയളവിൽ അർഹതയുള്ള ഒരു പി ടി എ അംഗത്തിന് 55,000 രൂപ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നൽകി .
  • 2021  - 22.അധ്യയന വർഷത്തിൽ കനിവ് സഹായ പദ്ധതിയുടെ ഭാഗമായി അതീവഗുരുതരാവസ്ഥയിലായിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിന് 26000 രൂപ ചികിത്സക്കായി ധനസഹായം നൽകി .
  • ഇപ്പോൾ നമ്മുടെ സ്കൂളിൽ പഠിക്കുന്ന അച്ഛൻ മരിച്ച ഒരു കുട്ടിയ്ക്ക് പഠനസഹായവുമായി 10,000 രൂപ നൽകി .
  • കോവിഡ് മഹാമാരിയെ തുടർന്ന് പഠനം ഓൺലൈനിൽ ആയപ്പോൾ അർഹരായ രണ്ട് കുട്ടികൾക്ക് 11000 രൂപയുടെ ഫോൺ വാങ്ങി നൽകി
  • ഉച്ച ഭക്ഷണം തയ്യാറാക്കുന്ന രണ്ട് പാചക തൊഴിലാളികൾക്കായി 18,000 രൂപ കനിവിലൂടെ നൽകുകയുണ്ടായി.

സ്കൂൾ ജീവനക്കാരുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ

  • 2021-22 അധ്യയനവർഷം ബോൺമാരോ ട്രാൻസ്പ്ലാൻറേഷൻ നടത്തിയ എട്ടിൽ പഠിക്കുന്ന കുട്ടിക്ക് 50,000 രൂപയും ,ക്യാൻസർ ബാധിച്ച ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിക്ക് ചികിത്സയ്ക്കായി മുപ്പതിനായിരം രൂപയും നൽകി .
  • സ്കൂളിലെ ജീവനക്കാരുടെ വകയായി നിർധരരായ കുട്ടികൾക്കുള്ള ഓണക്കിറ്റ് വിതരണം നടത്തി.
  • സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷകർത്താവിന്അപകടം സംഭവിക്കുകയും ചികിത്സാ സഹായമായി മാസംതോറും 5000 രൂപ കുട്ടിയുടെ വീട്ടിലേക്ക്സ്കൂൾ ജീവനക്കാർ നൽകിവരുന്നു


*സ്കൂളിൻറെ സാമൂഹിക പ്രവർത്തനം

  • 2017 - 18 അധ്യയനവർഷം നന്മ സീഡ് ക്ലബ്ബിൻറെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ നിർധന രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്തു . പുല്ലാട് ശിവപാർവതി ബാലികാസദനത്തിലെ കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു .
  • 2018 - 19 അധ്യയന വർഷം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണപ്പൊതികൾ സ്കൂളിൻറെ നേതൃത്വത്തിൽ നൽകി .
  • സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളും ചേർന്ന് പ്രളയ ദുരിതം അനുഭവിക്കുന്ന ഇന്ന് കുട്ടികൾക്ക്  അവശ്യ സാധനങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു .
  • 2019 - 20 അധ്യയനവർഷം ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി കുട്ടികളിൽ നിന്നും അവശ്യസാധനങ്ങൾ ശേഖരിച്ച് നൽകി .
  • 2020 - 21 അധ്യയന വർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകളും ഓൺലൈൻ ക്ലാസ്സുകളും കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്കൂൾ മാനേജ്മെൻറും സ്കൂൾ ജീവനക്കാരുടെയും വിശാലമനസ്കരുടെയും സഹായത്തോടെ ടിവിയും ഫോണും നൽകാൻ സാധിച്ചു.
  • അടച്ചുറപ്പുള്ള ഒരു വീട് സ്വപ്നം കണ്ടിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് മികച്ച സൗകര്യത്തോടു കൂടിയ ഒരു വീട് നിർമ്മിച്ചു നൽകുവാൻ നമുക്ക് സാധിച്ചു.
  • 2021-22അധ്യയന വർഷം 1997 എസ് എസ് സി ബാച്ചിനെ കുട്ടികൾ എല്ലാവരും ചേർന്ന് 7 സ്മാർട്ട്ഫോണുകൾ വാങ്ങി  സ്കൂൾ കുട്ടികൾക്ക് നൽകുന്നതിനായി പ്രധാന അധ്യാപികയെ ഏൽപ്പിച്ചു.
  • ബി ആർ സി യിൽ നിന്നും അഞ്ചു ഫോണുകൾ ലഭിച്ചു .
  • റോട്ടറി ക്ലബ്ബ് തിരുവല്ല യുടെ നേതൃത്വത്തിൽ അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന നിർദ്ധരരായ 10 പെൺകുട്ടികൾക്ക് രണ്ട് ജോഡി യൂണിഫോം വിതരണം ചെയ്തു.
  • നിർധനരായ കുട്ടികൾക്ക് നൽകുന്നതിനുവേണ്ടി പഞ്ചായത്തിൽ നിന്നും ഡ്രസ്സുകൾ അനുവദിക്കുകയും  അത് അർഹതപ്പെട്ട കുട്ടികൾക്ക് നൽകുകയും ചെയ്തു.
  • ബാഗും കുടയും ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് നൽകുകയുണ്ടായി.


*സ്കൂൾ ഉച്ചഭക്ഷണ പദ്ധതി

രാജ്യവ്യാപകമായി സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഒരു സ്കൂൾ ഭക്ഷണ പരിപാടിയാണ് ഉച്ചഭക്ഷണ പദ്ധതി.പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം ഈ പ്രോഗ്രാം നൽകുന്നു.1984 ൽ കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടു. 2000 ൽ നമ്മുടെ സ്കൂളിൽ ഈ പദ്ധതി ആരംഭിച്ചു. ആദ്യകാലഘട്ടങ്ങളിൽ ഭക്ഷണം പാകം ചെയ്തിരുന്നത് ശ്രീമതി രത്നമ്മ ആയിരുന്നു. പിന്നീട് ശ്രീമതി കമലമ്മ, തുടർന്ന് 2006 മുതൽ അംഗീകൃത വൈദ്യപരിശോധന വൈദ്യപരിശോധന സർട്ടിഫിക്കറ്റുമായി ശ്രീമതി മിനിമോൾ നിയമിതയായി. ആരംഭ കാലഘട്ടങ്ങളിൽ കഞ്ഞിയും പയറുമായിരുന്നു കുട്ടികൾക്ക് നൽകിയിരുന്നത്. പിന്നീട് ചോറും വ്യത്യസ്തതരം കറികളും നൽകാൻ തുടങ്ങി ഇപ്പോഴും അത് തന്നെ തുടർന്ന് പോരുന്നു. ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിലേക്കായി സ്കൂൾ ഹെഡ്‌മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ്, മാതൃസംഗമം പ്രസിഡന്റ്, വാർഡ് മെമ്പർ,എസ് സി എസ്‌ ടി, ഭിന്നശേഷി വിഭാഗത്തിൽ പെട്ട രക്ഷിതാക്കളുടെ ഒരു പ്രതിനിധി, ഉച്ചഭക്ഷണ ചുമതല വഹിക്കുന്ന അധ്യാപകർ, കുട്ടികളുടെ ഒരു പ്രതിനിധി എന്നിവരുൾപ്പെടുന്ന ഒരു ഉച്ചഭക്ഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഈ കമ്മിറ്റി സ്കൂൾ തുറക്കുന്നതിനു മുൻപും, തുറന്ന ശേഷം എല്ലാ മാസവും കൂടുകയും ഉച്ചഭക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു. ഓരോ മാസവും പ്രത്യേകം മെനു തയാറാക്കുകയും അതനുസരിച്ച് പോഷകപ്രദമായിട്ടുള്ള വ്യത്യസ്ത കറികൾ തയാറാക്കുകയും ചെയ്തുപൊരുന്നു. അതോടൊപ്പം ചില വിശേഷ ദിവസങ്ങളിൽ പായസമുൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും ഉൾപ്പെടുത്തിയിട്ടുണ്ട്.മിനിമോൾ എന്ന പാചകത്തൊഴിലാളിയാണ് വർഷങ്ങളായി ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്നത്. വർഷത്തിൽ രണ്ടുതവണ പാചകത്തൊഴിലാളിയുട ആരോഗ്യസ്ഥിതി വിലയിരുത്തുന്നുമുണ്ട്. കൂടാതെ പാചകത്തൊഴിലാളിയുടെ വ്യക്തിശുചിത്വവും ഉറപ്പ് വരുത്തുന്നുണ്ട്.ഭക്ഷണ സാധനങ്ങളുടെ ശുചിത്വം, ഗുണമേന്മ, ഉച്ചഭക്ഷണ രജിസ്റ്ററുകൾ എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി മേലുദ്യോഗസ്ഥർ വർഷത്തിൽ രണ്ട് തവണ സ്കൂൾ സന്ദർശിക്കാറുണ്ട്.സ്കൂൾ കിണറ്റിലെ ജലത്തിന്റെ സാമ്പിൾ ഗവണ്മെന്റ് അംഗീകൃത ലാബുകളിൽ പരിശോധിച്ച് ശുദ്ധത ഉറപ്പ് വരുത്തിയ സർട്ടിഫിക്കറ്റ് ഫയലിൽ സൂക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ കേന്ദ്ര ഗവണ്മെന്റിൽ നിന്നുള്ള ഒരു പ്രതിനിധി ഭക്ഷണം, ജലം ഇവയുടെ സാമ്പിൾ പരിശോധിക്കുന്നതിനായി സ്കൂൾ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും, ഭക്ഷണാവശ്യത്തിനുള്ള അരിയും, പച്ചക്കറികളും, പലവ്യഞ്ജനങ്ങളും ഒക്കെ സൂക്ഷിക്കുന്നതിനായി അടുക്കളയോട് ചേർന്ന് പ്രത്യേക സംഭരണമുറിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരേസമയം 400 ലധികം കുട്ടികൾക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള വിശാലമായ ഹാളും ഒരുക്കിയിട്ടുണ്ട്. അധ്യാപകർ തന്നെയാണ് സ്നേഹത്തോടെയും വാത്സല്യത്തോടെയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നത്.ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേക മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.സ്കൂളിലെ പ്രധാന അധ്യാപികയായ ആശാലത ടീച്ചറിന്റെയും, മറ്റ് അധ്യാപകരുടെയും, അനധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ഒക്കെ പൂർണ പങ്കാളിത്തത്തോടെ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ വിജയകരമായിത്തന്നെ നടന്നുപോരുന്നു.

*സ്കൂൾ പി ടി എ  

സ്കൂളിൻറെ ഉന്നമനത്തിനായി മാനേജ്മെൻറിനോടും അധ്യാപകരോടൊപ്പവും ഒന്നിച്ചു നിന്ന് പ്രവർത്തിക്കുന്ന രക്ഷകർതൃ സംഘടനയാണ് നമുക്കുള്ളത് . കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ പി ടി എ, എം പി ടി എ അംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ട്. തങ്ങളുടെ കുട്ടികളുടെ ഉന്നമനത്തിന് ഒപ്പം സ്കൂളിൻറെ അഭിവൃദ്ധിയും സ്വപ്നം കാണുന്ന രക്ഷിതാക്കളുടെ കൂട്ടായ്മയിലൂടെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നുണ്ട് .

2017 - 18 അധ്യയനവർഷത്തെ വിദ്യാഭ്യാസ ജില്ലാതലത്തിൽ മികച്ച പി. ടി .എ യ്ക്കും, ജില്ലാതലത്തിൽമികച്ച രണ്ടാമത്തെ പി. ടി .എ യ്ക്കുംഉള്ള അവാർഡ് ലഭിക്കുകയുണ്ടായി. വിദ്യാഭ്യാസ ജില്ലാതലത്തിൽ 25,000 രൂപയും,ജില്ലാതലത്തിൽ 40,000രൂപയും അവാർഡ് തുകയായി ലഭിച്ചു.

ഉച്ചഭക്ഷണ പദ്ധതിയിൽ ഇവിടുത്തെ അധ്യാപകഅനധ്യാപകരോടൊപ്പം പി.ടി.എ അംഗങ്ങളും സജീവമായി സഹകരിച്ചു വരുന്നു . സ്കൂളിലെ ആഘോഷപരിപാടികളിൽ എല്ലാം പി.ടി.എ അംഗങ്ങളുടെ സജീവ സാന്നിധ്യവും പിന്തുണയും ഉണ്ട് . ഇവിടുത്തെ കുട്ടികളുടെ പാഠ്യ പാഠ്യേതര രംഗങ്ങളിലെ മികവിനായി  പി.ടി.എ ആസൂത്രണം ചെയ്ത പദ്ധതികൾലക്ഷ്യമിട്ട് ധന സമാഹരണത്തിനായി 2017 ഡിസംബർ30-ാം തീയതി  സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച്  കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അൻപത്തിയൊന്നാമത് നാടകമായ 'കരുണ' വിജയകരമായി നടത്തുകയുണ്ടായി. സമൂഹത്തിൻറെ എല്ലാതലത്തിലും പെട്ട അഭ്യുദയകാംക്ഷികളുടെയും അകമഴിഞ്ഞ പിന്തുണയും സ്നേഹവും സഹായവും കൊണ്ട് ഈ പരിപാടി ഒരു വൻ വിജയം ആക്കുന്നതിനു സാധിച്ചു . പുതിയതായി നിർമ്മിച്ച ആഡിറ്റോറിയത്തിലേക്ക് പിടിഎ 1000 കസേരകൾ സംഭാവന നൽകി . പി.ടി.എ ഫണ്ടിൽനിന്നും 2018 - 19 അധ്യയന വർഷം പ്രിൻറർ ,സ്കാനർ എന്നിവ ഉൾപ്പെടെയുള്ള ഫോട്ടോ കോപ്പി മെഷീൻ , രണ്ട് പെഡസ്റ്റൽ ഫാൻ , അടുക്കള ഉപകരണങ്ങൾ , സ്റ്റേജ് കർട്ടൻ എന്നിവ വാങ്ങി സ്കൂളിനു നൽകി. 2018- 19 അധ്യയന വർഷം മുൻ പി. ടി .എ പ്രസിഡൻറും, ബ്ലോക്ക് പഞ്ചായത്ത് അംഗവും കൂടിയായ ശ്രീ സജി കുമാറിൻറെ ശ്രമഫലമായി കഥകളി,വഞ്ചിപ്പാട്ട് ,പടയണി തുടങ്ങിയ കലാരൂപങ്ങൾ അഭ്യസിപ്പിക്കുന്ന തിനുള്ള പരിശീലന കേന്ദ്രമായി സ്കൂളിനെ തെരഞ്ഞെടുക്കുകയുണ്ടായി. 2019 - 20അധ്യയന വർഷംപി.ടി.എ ഫണ്ട് ഉപയോഗിച്ച്  ഗ്രന്ഥശാലയിലേക്ക് ആവശ്യമായ ബുക്ക് ഷെൽഫുകൾ ക്രമീകരിച്ചു . നമ്മുടെ സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുകയുണ്ടായി . സ്കൂളിൻറെ വളർച്ചയ്ക്കും വികസനത്തിനും അക്ഷീണം പ്രയത്നിക്കുന്ന ഒരു പി .ടി. എ യാണ് സ്കൂളിനുള്ളത്.  

       

നാഷണൽ ഹൈസ്കൂൾ വള്ളംകുളം എൻഡോവ്മെന്റ്സ്
ക്രമനമ്പർ എൻഡോവ്മെൻറ് എൻഡോവ്മെൻറ്  സംഭാവന നൽകിയ

വ്യക്തികൾ /സംഘടന

മാനദണ്ഡം
1 ശ്രീ.  രാധാകൃഷ്ണൻ നായർ സ്മാരക എൻഡോവ്‌മെന്റ് ശ്രീ വി എസ് നാരായണ പിള്ള എസ്എസ്എൽസിയിൽ ഏറ്റവും ഉയർന്ന മാർക്ക്
2 റവ.ഫാ.  പി.ഐ. എബ്രഹാം മെമ്മോറിയൽ എൻഡോവ്‌മെന്റ് സ്റ്റാഫ് എൻഎച്ച്എസ് വള്ളംകുളം എസ്എസ്എൽസിയിൽ ഏറ്റവും ഉയർന്ന മാർക്ക്
3 ശ്രീ.  എം.വി. ശിവരാമ അയ്യർ  എൻഡോവ്‌മെന്റ് സ്റ്റാഫ് എൻഎച്ച്എസ് വള്ളംകുളം എസ്.എസ്.എൽ.സി.യിൽ ഒന്നാം ഭാഗത്തിൽ ഉയർന്ന മാർക്ക് (ഭാഷാവിഷയങ്ങൾ)
4 ശ്രീ.  സി.പി.  രാഘവൻ പിള്ള സ്മാരക എൻഡോവ്‌മെന്റ് ഡോ.വീരരാഘവൻ തിരുവല്ല എസ്എസ്എൽസിയിൽ ഗണിതശാസ്ത്രത്തിൽ ഉയർന്ന മാർക്ക്
5 ശ്രീ.  ജി.മാധവൻ പിള്ള സ്മാരക  എൻഡോവ്‌മെന്റ് മക്കൾ സംഭാവന ചെയ്തു എസ്എസ്എൽസിയിൽ ഏറ്റവും ഉയർന്ന മാർക്ക്
6 ശ്രീ.പി.  കെ. കൊച്ചുകുഞ്ഞ് പിള്ള സ്മാരക എൻഡോവ്മെന്റ് ശ്രീ.  കെ രാജശേഖരൻ എസ്എസ്എൽസിയിൽ ഏറ്റവും ഉയർന്ന മാർക്ക്
7 ശ്രീ.  പി.ശിവരാമൻ മെമ്മോറിയൽ എൻഡോവ്‌മെന്റ് ശ്രീമതി എം എൻ ചെല്ലമ്മ എസ്എസ്എൽസിയിൽ ഗണിതത്തിനും ശാസ്ത്രത്തിനും ഉയർന്ന മാർക്ക്
8 കണിയാത്തുകുട്ടി അമ്മ സ്മാരകം   എൻഡോവ്‌മെന്റ് ശ്രീ.  കെ കൃഷ്ണൻ നായർ എസ്എസ്എൽസിയിൽ ഉയർന്ന മാർക്ക് നേടിയ കരയോഗം അംഗം
9 ശ്രീ.  സി.കെ.  നാരായണ പണിക്കർ മെമ്മോറിയൽ എൻഡോവ്‌മെന്റ് സ്റ്റാഫ് എൻഎച്ച്എസ് വള്ളംകുളം പത്താം ക്ലാസിലും, ഏഴാം ക്ലാസിലും ക്രിസ്മസ് പരീക്ഷയിൽ ഗണിതശാസ്ത്രത്തിന് ഉയർന്ന മാർക്ക്.
10 നെല്ലുമങ്ങാട്ട് ശ്രീ.  എം. പരമേശ്വരൻ പിള്ള   സ്മാരക എൻഡോവ്‌മെന്റ് ശ്രീ.  എം എൻ രാമകൃഷ്ണപിള്ള സ്റ്റാൻഡേർഡ് VII-ൽ ഗണിതശാസ്ത്രത്തിൽ ഉയർന്ന മാർക്ക്.
11 കണ്ണോലിൽ ശ്രീ.  ജയകൃഷ്ണൻ സ്മാരക എൻഡോവ്മെന്റ് ശ്രീ.  എം.എൻ.നാരായണപിള്ള കണ്ണോലിൽ സ്റ്റാൻഡേർഡ് VII-ൽ ഏറ്റവും ഉയർന്ന മാർക്ക്
12 ശ്രീമതി.  ചെല്ലമ്മ മെമ്മോറിയൽ എൻഡോവ്മെന്റ് ശ്രീ.  കെ.ജി.ശ്രീധരൻ പിള്ള ശാന്തി മഹൽ. എസ്എസ്എൽസിയിൽ സംസ്കൃതത്തിന് ഉയർന്ന മാർക്ക്
13 ശ്രീ.  എ. മാധവൻ പിള്ള സ്മാരക എൻഡോവ്മെന്റ് ശ്രീ.  എം കെ രാമചന്ദ്രൻ നായർ. എസ്എസ്എൽസിയിൽ മലയാളത്തിന് ഏറ്റവും ഉയർന്ന മാർക്ക്
14 ആറ്റുപുറത്ത് ശ്രീ.  പരമേശ്വരൻ പിള്ള സ്മാരക എൻഡോവ്‌മെന്റ് ശ്രീ.  പി.എൻ.നായർ ആറ്റുപുറത്ത്. എസ്.എസ്.എൽ.സി.യിൽ ഒന്നാം ഭാഗത്തിൽ ഉയർന്ന മാർക്ക് (ഭാഷാവിഷയങ്ങൾ)
15 ശ്രീ.  കെ.ജി.ഗോവിന്ദപിള്ള സ്മാരകം ശ്രീമതി  കെ.പി.കോമളവല്ലി എസ്.എസ്.എൽ.സി.യിൽ ഉയർന്ന മാർക്ക് &നിലവിൽ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും ,പഠനത്തിൽ മുൻനിരയിലുള്ളതുമായ വിദ്യാർത്ഥി
16 ശ്രീ.  കെ.തോമസ് ബേബി എൻഡോവ്‌മെന്റ് ശ്രീ.  കെ.തോമസ് ബേബി. എസ്എസ്എൽസിയിൽ ഇംഗ്ലീഷിന് ഉയർന്ന മാർക്ക്
17 ശ്രീ.  കെ.കെ.നാരായണൻ നായർ എൻഡോവ്‌മെന്റ് ശ്രീ.  കെ.കെ.നാരായണൻ നായർ എസ്എസ്എൽസിയിൽ മലയാളത്തിന് ഏറ്റവും ഉയർന്ന മാർക്ക്
18 ശ്രീമതി.  കെ.കെ.ലീലാമ്മ എൻഡോവ്‌മെന്റ് ശ്രീമതി.  കെ.കെ.ലീലാമ്മ. എസ്എസ്എൽസിയിൽ ഫിസിക്സിൽ ഉയർന്ന മാർക്ക്
19 ശ്രീ.  സി ജി കൃഷ്ണ പണിക്കർ എൻഡോവ്‌മെന്റ് ശ്രീ.  സി ജി കൃഷ്ണ പണിക്കർ. എസ്എസ്എൽസിയിൽ ഹിന്ദിയിൽ ഉയർന്ന മാർക്ക്
20 ശ്രീമതി.  ജി.സരസ്വതി അമ്മ എൻഡോവ്‌മെന്റ് ശ്രീമതി.  ജി.സരസ്വതി അമ്മ എസ്എസ്എൽസിയിൽ മലയാളത്തിന് ഏറ്റവും ഉയർന്ന മാർക്ക്
21 ശ്രീമതി.  സി.പി.കമലമ്മ എൻഡോവ്‌മെന്റ് ശ്രീമതി.  സി.പി.കമലമ്മ. എസ്എസ്എൽസിയിൽ മലയാളത്തിന് ഏറ്റവും ഉയർന്ന മാർക്ക്
22 ശ്രീ ടി എൻ തങ്കപ്പൻ ആചാരി എൻഡോവ്‌മെന്റ് ശ്രീ ടി എൻ തങ്കപ്പൻ ആചാരി നിലവിൽ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുംപഠനത്തിൽ മുൻനിരയിലുള്ളതുമായ വിദ്യാർത്ഥി
23 ശ്രീമതി.  കെ.എസ്.ശാന്തമ്മ എൻഡോവ്‌മെന്റ് ശ്രീമതി.  കെ.എസ്.ശാന്തമ്മ എസ്എസ്എൽസിയിൽ ഹിന്ദിയിൽ ഉയർന്ന മാർക്ക്
24 മുടപ്പിലാങ്ങൽ കുട്ടിയമ്മ മെമ്മോറിയൽ എൻഡോവ്‌മെന്റ് ശ്രീമതി.  എം.കെ.സരോജിനി അമ്മ മുടപ്പിലാങ്ങൽ നിലവിൽ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുംപഠനത്തിൽ മുൻനിരയിലുള്ളതുമായ വിദ്യാർത്ഥി
25 മേജർ വി.എസ്.നായർ മെമ്മോറിയൽ എൻഡോവ്‌മെന്റ് ശ്രീമതി.  ശാരദാ നായർ,  കുറുമല, എസ്എസ്എൽസിയിൽ I, II ,III   സ്ഥാനം മാർക്ക്
26 ശ്രീ.  എം പി രാജഗോപാലൻ നായർ എൻഡോവ്‌മെന്റ് ശ്രീ.  എം പി രാജഗോപാലൻ നായർ. മികച്ച കായികതാരം
27 ശ്രീ.  കെ.എൻ.  ചന്ദ്രശേഖരക്കുറുപ്പ് എൻഡോവ്‌മെന്റ് ശ്രീ.  കെ.എൻ.  ചന്ദ്രശേഖരക്കുറുപ്പ്. ഒൻപതാം ക്ലാസിലെ മികച്ച വിദ്യാർത്ഥി.
28 ശ്രീ.  കെ.കെ.ഭാസ്കരൻ നായർ എൻഡോവ്‌മെന്റ് ശ്രീ.  കെ.കെ.ഭാസ്കരൻ നായർ. കവിതാരചനയിൽ ഒന്നാം സ്ഥാനം
29 മുടപ്പിലാങ്ങൽ എം.കെ.ഗോപാലകൃഷ്ണൻ നായർ സ്മാരക എൻഡോവ്‌മെന്റ് ശ്രീമതി എം.കെ.വിജയമ്മ എസ്എസ്എൽസിയിൽ മലയാളത്തിന് ഏറ്റവും ഉയർന്ന മാർക്ക്,നിലവിൽ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുംപഠനത്തിൽ മുൻനിരയിലുള്ളതുമായ വിദ്യാർത്ഥി
30 ശ്രീമതി കെ.എം.  രത്നം ദേവി എൻഡോവ്‌മെന്റ് ശ്രീമതി കെ.എം.  രത്നം ദേവി. എസ്എസ്എൽസിയിൽ സംസ്കൃതത്തിന് ഉയർന്ന മാർക്ക്.
31 പാറേപ്പറമ്പിൽ ശ്രീമതി ഭവാനിയമ്മ മെമ്മോറിയൽ എൻഡോവ്‌മെന്റ് ശ്രീ.എം.കെ.രാഘവൻപിള്ള എട്ടാം ക്ലാസിലെ മികച്ച വിദ്യാർത്ഥി
32 2003 - 04 അധ്യാപക സംസ്ഥാന അവാർഡ് ഫണ്ട് സ്കോളർഷിപ്പിന് സംഭാവന ചെയ്തത് ശ്രീ.കെ.പി.രമേശ് ശ്രീ.കെ.പി.രമേശ് എസ്എസ്എൽസിയിൽ കെമിസ്ട്രിയിൽ ഉയർന്ന മാർക്ക്.

മികച്ച ജെആർസി കേഡറ്റുകൾ ആൺകുട്ടിയും പെൺകുട്ടിയും

33 ശ്രീ.  എം കെ രാഘവൻ നായർ സ്മാരക എൻഡോവ്‌മെന്റ് ശ്രീമതി ജെ പത്മിനിക്കുട്ടി അമ്മ എസ്എസ്എൽസിയിൽ ഹിന്ദിയിൽ ഉയർന്ന മാർക്ക്
34 അഡ്വ.  കെ.ജി.ശ്രീധരൻ പിള്ള സ്മാരക നിധി പ്രൊഫ: സി.സീതാദേവി എസ്എസ്എൽസിയിൽ സോഷ്യൽ സയൻസിൽ ഉയർന്ന മാർക്ക്
35 മടപ്പള്ളിൽ ശ്രീ.  സി.കെ.പ്രഭാകരൻനായർ & ശ്രീമതി.  ഈശ്വരിയമ്മ മെമ്മോറിയൽ എൻഡോവ്മെന്റ് ശ്രീ.എം.പി.ചന്ദ്രമോഹനൻ നായർ സംഭാവന ചെയ്തു 6-ാംക്ലാസിലെ ഏറ്റവും ഉയർന്ന മാർക്ക്
36 ശ്രീമതി.  എം. സുശീലാദേവി മെമ്മോറിയൽ എൻഡോവ്‌മെന്റ്  ശ്രീമതി.വി.ജ്യോതിലക്ഷ്മി എസ്എസ്എൽസിയിൽ മലയാളത്തിന് ഏറ്റവും ഉയർന്ന മാർക്ക്
37 ശ്രീ.ടി.  കെ.വാസുദേവൻ പിള്ള സ്മാരക എൻഡോവ്മെന്റ്  ശ്രീമതി.വി.ജ്യോതിലക്ഷ്മി എസ്എസ്എൽസിയിൽ ഗണിതശാസ്ത്രത്തിൽ ഉയർന്ന മാർക്ക്
38 ശ്രീ.എം.  പി.ചന്ദ്രമോഹനൻ നായർ സ്മാരക എൻഡോവ്‌മെന്റ് സി.കെ.പൊന്നുമണിയമ്മ എസ്.എസ്.എൽ.സി.യിൽ ബയോളജിക്ക് ഏറ്റവും ഉയർന്ന മാർക്ക്
39 ശ്രീമതി എൻ.  തങ്കമ്മ എൻഡോവ്‌മെന്റ് ശ്രീമതി എൻ.  തങ്കമ്മ യുപി ക്ലാസുകളിലെ മികച്ച വിദ്യാർഥി
40 ശ്രീമതി.കെ.രമദേവി എൻഡോവ്‌മെന്റ് ശ്രീമതി.കെ.രമദേവി എസ്.എസ്.എൽ.സി.യിൽഫിസിക്സിന് ഏറ്റവും ഉയർന്ന മാർക്ക്
41 ശ്രീ.  പി.കെ.നായർ, "ശ്രേയസ്" പുല്ലാട് മെമ്മോറിയൽ എൻഡോവ്‌മെന്റ് ശ്രീമതി.  കെ.രമാദേവി. മികച്ച ക്ലാസ് ലീഡർ
42 ശ്രീമതി.  ആർ.ജയശ്രീ മെമ്മോറിയൽ എൻഡോവ്‌മെന്റ് ശ്രീ.  രഘുകുമാർ, സോപാനം എസ്എസ്എൽസിയിൽ ബയോളജിക്ക് ഉയർന്ന മാർക്ക്.
43 ശ്രീ.സി.  എൻ.രാമകൃഷ്ണപ്പണിക്കർ സ്മാരക എൻഡോവ്‌മെന്റ് ശ്രീ.  ആർ.ബാലസുബ്രഹ്മണ്യവും ശ്രീമതി.  ആർ.ആശാലത. ആറാം ക്ലാസിലെ ഏറ്റവും ഉയർന്ന മാർക്ക്.
44 ശ്രീമതി പി.  കെ.പൊന്നമ്മ മെമ്മോറിയൽ എൻഡോവ്‌മെന്റ് ശ്രീ.  എം.എൻ.രാമകൃഷ്ണപിള്ള, നെല്ലുമങ്ങാട്ട്. 7-ാം ക്ലാസിലെ ഏറ്റവും ഉയർന്ന മാർക്ക്.
45 ശ്രീ.  എം.എൻ.  അപ്പുക്കുട്ടൻ നായർ എൻഡോവ്‌മെന്റ് ശ്രീ.  എം.എൻ.  അപ്പുക്കുട്ടൻ നായർ. സ്കൂൾ കലോൽസവത്തിലെ മികച്ച ഓൾറൗണ്ടർ
46 അംബികാവിലാസം  ശ്രീ.  എം.എൻ.  നാരായണപിള്ള & ശ്രീമതി.  അമ്മുക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോവ്‌മെന്റ് ശ്രീമതി.  എൻ.രാധമ്മ. എസ്എസ്എൽസിയിൽ സോഷ്യൽ സയൻസിൽ ഉയർന്ന മാർക്ക്. 

(ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും).

47 ശ്രീമതി.  പാറുക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോവ്‌മെന്റ് ശ്രീ.  എൻ.രാമൻ പിള്ള, പുത്തൻമാടം. എസ്എസ്എൽസിയിൽ സംസ്കൃതത്തിന് ഉയർന്ന മാർക്ക്.
48 ശ്രീമതി.  കെ.ജയകുമാരി എൻഡോവ്‌മെന്റ് ശ്രീമതി.  കെ.ജയകുമാരി എസ്എസ്എൽസിയിൽ ഗണിതശാസ്ത്രത്തിൽ ഉയർന്ന മാർക്ക്,

പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച പ്രകടനം

49 ശ്രീമതി.  പി അംബികാദേവി എൻഡോവ്‌മെന്റ് ശ്രീമതി.  പി അംബികാദേവി. എസ്എസ്എൽസിയിൽ ഫിസിക്സിൽ ഉയർന്ന മാർക്ക്.
50 സംസ്‌കൃത പുരസ്‌കാരം നൽകിയത് കേണൽ എം.പുരുഷോത്തമൻ നായർ, മീര നന്ദകുമാർ. എസ്എസ്എൽസിയിൽ സംസ്കൃതത്തിൽ എ+ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക്
51 ശ്രീ.  യു.വി.ഭാസ്‌കരൻ പിള്ള സ്മാരക എൻഡോവ്‌മെന്റ് ശ്രീമതി സംഭാവന നൽകി.  പി.അംബികാദേവി. മികച്ച ഔട്ട്‌ഗോയിംഗ് വിദ്യാർത്ഥി.
52 മാനേജ്‌മെന്റ്, നാഷണൽ സർവീസ് സൊസൈറ്റി വള്ളംകുളം നൽകിയ എൻഡോവ്‌മെന്റ്. മാനേജ്‌മെന്റ്, നാഷണൽ സർവീസ് സൊസൈറ്റി വള്ളംകുളം SSLC യിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ.
53 എൻഎച്ച്എസ് സ്റ്റാഫ് സംഭാവന നൽകിയ എൻഡോവ്മെന്റ്. എൻഎച്ച്എസ് സ്റ്റാഫ് സംഭാവന നൽകിയ എൻഡോവ്മെന്റ്. എസ്എസ്എൽസിയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ എസ്സി/എസ്ടി വിദ്യാർഥി.
54 ശ്രീ.  സി എം വാസുപിള്ള സ്മാരക എൻഡോവ്‌മെന്റ് ശ്രീമതി ബി. ഇന്ദിരാദേവി എസ്.എസ്.എൽ.സി.യിൽ ഒന്നാം ഭാഗത്തിൽ ഉയർന്ന മാർക്ക്.(ഭാഷാ വിഷയങ്ങൾ )
55 ശ്രീമതി എം.  പി ഭാഗീരതിയമ്മ മെമ്മോറിയൽ എൻഡോവ്‌മെന്റ് ശ്രീമതി.  ബി. ഇന്ദിരാദേവി. എസ്.എസ്.എൽ.സി.യിൽ രണ്ടാം ഭാഗത്തിൽ ഉയർന്ന മാർക്ക്( സബ്ജക്ട് വിഭാഗം)
56 ശ്രീ.  പി.ഗോപിനാഥൻ നായർ സ്മാരകം ശ്രീ.  പി.ജി.നന്ദകുമാർ, നന്ദനം സ്കൂളിലെ പ്രതിഭാധനനായ യുവ ശാസ്ത്രജ്ഞൻ
57 ശ്രീമതി.  പി.ആർ.സുമതിക്കുട്ടി അമ്മ സ്മാരക എൻഡോവ്‌മെന്റ് ശ്രീ.  കെ ആർ ഉണ്ണികൃഷ്ണൻ നായർ. എസ്എസ്എൽസിയിൽ ബയോളജിക്ക് ഉയർന്ന മാർക്ക്.
58 ശ്രീമതി.  ആർ.ജയശ്രീ മെമ്മോറിയൽ എൻഡോവ്‌മെന്റ് ശ്രീ. രഘുകുമാർ, സോപാനം. എട്ടാംക്ലാസിൽ സയൻസിന് ഏറ്റവും ഉയർന്ന  മാർക്ക്
59 വള്ളംകുളം സൗഹൃദവേദി നൽകിയ എൻഡോവ്‌മെന്റ് വള്ളംകുളം സൗഹൃദവേദി എസ്എസ്എൽസിയിൽ ഏറ്റവും ഉയർന്ന മാർക്ക്.
60 ശ്രീ.  എം വി ശിവരാമ അയ്യർ മെമ്മോറിയൽ എൻഡോവ്‌മെന്റ് ശ്രീ.  ജി.മനോജ്.  അശ്വതി എസ്എസ്എൽസിയിൽ ഇംഗ്ലീഷിൽ ഉയർന്ന മാർക്ക്
61 ശ്രീ.  എം കെ രാഘവൻ നായർ സ്മാരക എൻഡോവ്‌മെന്റ് ശ്രീ.  ജി.മനോജ്.  അശ്വതി എസ്എസ്എൽസിയിൽ ഹിന്ദിയിൽ ഉയർന്ന മാർക്ക്.
62 പുത്തേട്ട്  ശ്രീ.വി.  ഗോപാലകൃഷ്ണൻ നായർ & ശ്രീമതി ശാന്തമ്മ മെമ്മോറിയൽ എൻഡോവ്മെന്റ് ശ്രീമതി.  എസ്.ഗംഗാദേവി. സ്റ്റാൻഡേർഡ് VII-ൽ ഹിന്ദിയിൽ ഉയർന്ന മാർക്ക്
63 ചിറമേൽ ശ്രീമതി കെ.  എൻ.തങ്കമ്മ മെമ്മോറിയൽ എൻഡോവ്‌മെന്റ് ശ്രീ.  സി.എൻ.വിശ്വനാഥൻ ചിറമേൽ. നിലവിൽ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും പഠനത്തിൽ മുൻനിരയിലുള്ളതുമായ രണ്ടു വിദ്യാർത്ഥികൾ.
64 തലയാർ ശ്രീ.  എ.എൻ.  രാഘവ പണിക്കർ മെമ്മോറിയൽ എൻഡോവ്‌മെന്റ് ശ്രീമതി.  എം.എൻ.ചെല്ലമ്മ. എസ്എസ്എൽസിയിൽ മലയാളത്തിന് ഏറ്റവും ഉയർന്ന മാർക്ക്.
65 മുടപ്പിലാപ്പള്ളി ശ്രീ.  ആർ.ഗോപാല കൃഷ്ണപിള്ള സ്മാരക എൻഡോവ്‌മെന്റ് ശ്രീ.  ജി.ശ്രീകുമാർ. ഗണിത മേളയിലെ മികച്ച പ്രകടനം.
66 അരിചുമന്തറ ശ്രീ.  എ.കെ.പരമേശ്വരൻ പിള്ള സ്മാരക എൻഡോവ്‌മെന്റ് ശ്രീമതി പി.ശ്രീജ. സാമൂഹ്യ ശാസ്ത്ര മേളയിലെ മികച്ച പ്രകടനം
67 മണ്ണിൽ എം പി രാഘവൻ പിള്ള സ്മാരക എൻഡോവ്‌മെന്റ് കുടുംബം 9 ,10 ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷയിൽ ഗണിതത്തിന് ഉയർന്ന മാർക്ക്.
68 കാരുമല ശ്രീ.പി.കെ.രാഘവൻ പിള്ള സ്മാരക എൻഡോവ്മെന്റ് ശ്രീ.ആർ.  രമേഷ് സ്കൗട്ട് & ഗൈഡ്സിന്റെ മികച്ച കേഡറ്റുകൾ
69 പഴവീട് മുളവന്തറ ശ്രീമതി പി. പൊന്നമ്മ മെമ്മോറിയൽ എൻഡോവ്മെൻറ് ശ്രീമതി പി ഗീത യുപി ക്ലാസ്സിൽ മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക്
70 ശ്രീ. കെ എൻ ദാമോദരൻ പിള്ള, ശ്രീമതി.രത്നമയീദേവി മെമ്മോറിയൽ എൻഡോവ്മെൻറ് ശ്രീ മോഹനകുമാർ ശ്രീമതി ജ്യോതി ശ്രീ കളീക്കൽ മൗക്തിക കല്ലിശ്ശേരി എസ്എസ്എൽസിയിൽ ഉയർന്ന മാർക്ക്,നിലവിൽ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും  പഠനത്തിൽ മുൻനിരയിലുള്ളതുമായ വിദ്യാർത്ഥി