ഉള്ളടക്കത്തിലേക്ക് പോവുക

നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025-26 പ്രവേശനോത്സവം ആഘോഷമാക്കി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ

2.6.2025 തിങ്കളാഴ്ച ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവാഘോഷ ചടങ്ങിന് ആമുഖം അവതരിപ്പിച്ചത് സീനിയർ അധ്യാപകനായ പ്രകാശൻ മാഷാണ്. അനിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയ ജയ്സി ടീച്ചറാണ്. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തിയത് സ്കൂൾ MTA പ്രസിഡണ്ടായ ശ്രീമതി നിഖിലയാണ്. ചടങ്ങിന് ബി.ആർസി സ്പെഷ്യൽ എഡ്യൂക്കേറ്ററായ ജയ ടീച്ചർ, ഉസ്മാൻ മാഷ്, സുമ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ദിവ്യ ടീച്ചർ നന്ദി പറഞ്ഞു.

ഔപചാരികമായ ചടങ്ങിനു ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ ശ്രീജ ടീച്ചറും അധ്യാപികാ സംഘവും ചേർന്ന് സൂംബ ഡാൻസ് അവതരിപ്പിച്ചു. <gallery>