വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ചിൽ 35 കുട്ടികളെ ഉൾപ്പെടുത്തി ഹായ് സ്കൂൾ കുട്ടികൂട്ടം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു ..വിദ്യാർതഥികളെ വളർന്നുവരുന്ന സാങ്കേതിക ലോകത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളെ തരണം ചെയ്ത് അഭിരുചിക്കനുസരിച്ചു വളരാൻ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ എെ.ടി @ സ്ക്കൂൾ ആരംഭിച്ച പദ്ധതിയാണ് സ്ക്കൂൾ കുട്ടിക്കൂട്ടം. 35ഒാളം കുട്ടികളടങ്ങിയ ഒരു ബാച്ച് ഒന്നാംഘട്ട പരിശീലനം പൂർത്തിയാക്കി. അഞ്ചുമേഖലകളിലായി തയ്യാക്കിയ മോഡ്യൂൾ പ്രകാരം പരിശീലനം പൂർത്തിയാക്കിയ ബാച്ചിനു അവരവരുടെ അഭിരുചിക്കനുസരിച്ച് മേഖലകൾ തിരഞ്ഞെടുത്തു.