എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/ഇടവേള

Schoolwiki സംരംഭത്തിൽ നിന്ന്
ഇടവേള

കൂട്ടുകൂടി കളിച്ചു നിൽക്കാൻ നേരമല്ലിത്..
കൂട്ടുകൂടി കൂട്ടമായി നിൽക്കരുത് നീ...
നേരം പോക്കിന് വീട്ടിലൊത്തിരി മാർഗ്ഗമുണ്ടല്ലോ?...
അറിവു നേടാൻ വായനക്ക് സമയമാണിത്.,,
ഒരു തടത്തിൽ പയറിടേണം, മറു തടത്തിൽ ചീരയും...
പല തടങ്ങൾ ഒരുക്കി നമ്മൾ കൃഷിയിറക്കണം..
പരിസരങ്ങൾ വൃത്തിയാക്കണ നേരമാണിത്.,,,
അടുക്കളയിൽ അമ്മക്കൊപ്പം പണിയെടുക്കണം....
പുറത്തു പോയാൽ കൂട്ടുവരും നാം അറിയാതെ..
കൊറോണയെന്ന ഭീകരനെ വേണ്ട നമ്മൾക്ക്...
മഹാമാരി ഒഴിഞ്ഞു പോയി ശുഭദിനം വരും...
അതു വരേയും അകലം നോക്കി ഒഴിഞ്ഞു മാറണം.,
 

ദൃശ്യ.എസ്.കുമാർ
+2 നായർ സമാജം സ്കൂൾ,മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത