നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി ഒരു തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ഭൂമി -ഒരു തിരിച്ചറിവ്
ഒരിടത്ത് ഒരു സുന്ദരമായ ദേശമുണ്ടായിരുന്നു .അവിടുത്തെ ജനങ്ങൾ പ്രകൃതിയെ സ്നേഹിച്ചിരുന്നു .അതിനാൽ കൃഷിയായിരുന്നു അവരുടെ തൊഴിൽ .വൃക്ഷലതാദികൾ കൊണ്ട് സുന്ദരമായിരുന്നു ആ ദേശം.അവർ കുഞ്ഞുകുഞ്ഞു വീടുകളിലാണ് കഴിഞ്ഞിരുന്നത് .കാലം കഴിയുംതോറും ജനങ്ങളും മാറിക്കൊണ്ടിരുന്നു .അവർ കൃഷിയിൽ നിന്നും ഉയർന്ന തൊഴിൽ തേടി പോയി.അവർ അവരുടെ സമ്പന്നതയ്ക്കനുസരിച്ചു മാറിക്കൊണ്ടിരുന്നു.അവർ വൃക്ഷങ്ങൾ മുറിച്ച് വലിയ വല്യ കെട്ടിടങ്ങൾ പണിയിച്ചു.വൃക്ഷങ്ങൾ സമ്പന്നമായിരുന്ന ആ ദേശം കെട്ടിടങ്ങളാൽ സമ്പന്നമായി.പലർക്കും ജോലിത്തിരക്ക് കാരണം പരസ്പരം ഒന്ന് മിണ്ടാൻ പോലും സമയമില്ലാതായി.

പ്രകൃതിയുടെ മനോഹാരിത പതിയെ പതിയെ നഷ്ടമാകാൻ തുടങ്ങി.വിഷ വാതകങ്ങൾ കൊണ്ട് അന്തരീക്ഷം നിറഞ്ഞു കഴിഞ്ഞിരുന്നു.ശുദ്ധവായു കിട്ടാത്ത അവസ്ഥ ആയിരിക്കുന്നു.പ്രകൃതി ഇതിനെതിരായി പല തിരിച്ചടികൾ കൊടുത്തിട്ടും മനുഷ്യൻ പഠിച്ചില്ല.അങ്ങനെ ഇരിക്കെ ദേശത്തു മാത്രമല്ല ലോകമൊട്ടാകെ ഒരു വൈറസ് ബാധിച്ചു .ആയിരമായിരം മനുഷ്യർ മരണമടഞ്ഞു.ഇത് കാരണം എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണമെന്ന് ഒരു നിർദേശം വന്നു.പലർക്കും ജോലികൾക്കു പോകാൻ കഴിയാതെ വീട്ടിൽ ഇരുന്നു.ഈ വൈറസ് വ്യാപനം ശമിക്കുന്നതുവരെ വീടുകളിൽ കഴിയാൻ പറഞ്ഞു.ഒന്ന് പുറത്തുപോലും പോകാൻ കഴിയാതെ അവർ വിഷമത്തിലായി. അങ്ങനെ ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ പലരും വീട്ടിൽ കൃഷി ചെയ്യാൻ തീരുമാനിച്ചു.അങ്ങനെ എല്ലാവരും കൃഷിയിൽ ഏർപ്പെട്ടു.അവർക്കു നല്ല ഫലം കിട്ടി.അവർ പഴയ രീതിയിലേക്ക് മെല്ലെ പോകുവാൻ തുടങ്ങി.അങ്ങനെ പ്രകൃതിക്ക് തന്റെ സൗന്ദര്യം തിരിച്ചുകിട്ടി.അല്പലാഭങ്ങൾക്കും സൗകര്യങ്ങൾക്കും പിറകെ പോകുന്ന മനുഷ്യർക്ക് ഭൂമി കൊടുക്കുന്ന ഇത്തരം ഓര്മപ്പെടുത്തലുകളെ ഇനിയെങ്കിലും മനുഷ്യർ അവഗണിക്കാതിരിക്കട്ടെ.

               ഒന്നായി തുരത്താം കൊറോണയെ...
പൗർണമി .ആർ
7 B നവഭാരത് എച്ച് എസ് എസ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം