നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Primary

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പ്രൈമറി തലത്തില് ഫറോക്ക് ഉപജില്ലയിലെ നേട്ടങ്ങള്

ഫറോക്ക്: ഫറോക്ക് ഗ്രാമ പഞ്ചായത്തിലെ നല്ലൂർ പ്രദേശത്താണ് നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ തലയുയർത്തിനിൽക്കുന്നത്. മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 320 ഓളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ ആകെ 8 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചതിൽ 2 പേർ ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികളാണ് എന്ന് പറയുന്നതിൽ നമുക്ക് അഭിമാനമുണ്ട്. ഈ വർഷവും 16 വിദ്യാർത്ഥികൾ എൽ.എസ്.എസ്. പരീക്ഷ എഴുതിയിട്ടുണ്ട്. അവർക്ക് മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകിയിട്ടുണ്ട്. ഫറോക്ക് ഉപജില്ലാ തല കലോത്സവത്തിൻറെ ഭാഗമായ അറബിക് സാഹിത്യോത്സവത്തിൽ ഞങ്ങളുടെ സ്കൂളിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചത്. ഫറോക്ക് പഞ്ചായത്ത് തല കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. നല്ലൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായിക മേളയിൽ ഉന്നത വിജയവും ബേപ്പൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഉപജില്ലാ കായിക മേളയിൽ മികച്ച നേട്ടം കരസ്ഥമാക്കി. ഫറോക്ക് പഞ്ചായത്ത് തല മെട്രിക് മേളയിൽ രണ്ടാം സ്ഥാനവും ചെറുവണ്ണൂർ യംഗ്സ്റ്റേഴ്സ് അസോസിയേഷൻ നടത്തിയ ഫറോക്ക് ഉപജില്ലാ ടാലൻറ് ടെസ്റ്റിൽ ഒന്നാം സ്ഥാനവും നേടി ഞങ്ങളുടെ സ്കൂൾ മികവ് നിലനിർത്തിയിട്ടുണ്ട്. യുറീക്കാ വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖലാ തലത്തിലും എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച സ്കൂളായി തെരഞ്ഞെടുത്തു. വിദ്യാഭ്യാസ വകുപ്പും വിവിധ സംഘടനകളും നടത്തിയ ക്വിസ്സ് മത്സരങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവർക്കും കമ്പ്യൂട്ടർ പരിശീലനവും, പഠനത്തിലെ പിന്നാക്കക്കാർക്ക് പരിഹാര ബോധന ക്ലാസ്സും കലാ-കായിക പരിശീലനവും നൽകി വരുന്നു. 2014 മുതൽ ഘഗഏ, ഡഗഏ ക്ലാസ്സുകൾ ആരംഭിക്കുകയും നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ ഉന്നതിമാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരും, പി. ♥ ഫറോക്ക് ഉപജില്ലാ തല അറബിക് സാഹിത്യോത്സവത്തിൽ ഓവറോള് രണ്ടാം സ്ഥാനം

♥ ഫറോക്ക് മുന്സിപ്പാലിറ്റി തല അറബിക് സാഹിത്യോത്സവത്തിൽ ഓവറോള്.

♥ ഫറോക്ക് മുന്സിപ്പാലിറ്റി തല ബാലകലോത്സവത്തിൽ ഓവറോള്.

♥ ഫറോക്ക് ഉപജില്ലാ തല ബാലകലോത്സവത്തിൽ മികച്ച പ്രകടനം

♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ ത്രെഡ് പാറ്റോണ് കെ മിന്ഹാജിന് ഒന്നാം സ്ഥാനം.

♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വുഡ് കര് വിങ്ങിന് പ്രയാണിന് ഒന്നാം സ്ഥാനം.

♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ അഗര്ബത്തി നിര്മ്മാണത്തില് അല്ഫിയ സി പിക്ക് ഒന്നാം സ്ഥാനം.