തൂവാല വേണം
കൈ കഴുകേണം
തൂവാല വേണം കൈ കഴുകേണം
കോവിഡിനെ തുരത്തീടാൻ
തുമ്മിച്ചുമയ്ക്കുമ്പോൾ തൂവാലയെടുത്ത്
വായും മൂക്കും മറച്ചീടാം
കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞ
നാടു വിട്ടു വരുന്നവരേ
മറച്ചു വെക്കാതെ മനസ്സു തുറന്നാൽ
തടി ഞങ്ങൾ കാത്തുകൊളളാം
പറയാതെ വീടാകെ പടർത്തരുതേ
ചുമ്മാതെ നടക്കരുതേ
പറയാതെ നാടാകെ പരത്തരുതേ
തൂവാല വേണം കൈകഴുകേണം
കോവിഡിനെ തുരത്തീടാൻ