നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ ഡയറി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഡയറി

കൊറോണകാലം ആയതുകൊണ്ട് ഞങ്ങൾ എല്ലാവരും വൈകിയാണ് എഴുന്നേറ്റത്. ആർക്കും എവിടെയും പോകാനില്ലല്ലോ? പ്രഭാത കൃത്യങ്ങൾക്കുശേഷം,ഉമ്മ ഉണ്ടാക്കിയ പത്തിരിയും ചെമ്മീൻ കറിയും ആസ്വദിച്ചു കഴിച്ചു,അപ്പോഴേക്കും.കുട്ടൂസ് കളിക്കാൻ വിളിച്ചു.ഞാനും അവനും ഒരേ വർഷം ഒരേ മാസം ഒരേ ദിവസം ജനിച്ചവരാണ്,അതുകൊണ്ട് തന്നെ അവനെ കുട്ടൂസ് എന്നു ഞാൻ വിളിക്കുമ്പോൾ അവനു ഞാൻ ഡു ഡു ആണ്,.നമ്മൾ കുറെ സമയം ഊഞ്ഞാൽ ആടികളിച്ചു,ഇടയ്ക്കു ഉമ്മ പാഷൻഫ്രൂട്ട് ജ്യൂസ്.കൊണ്ടുതന്നു,ഉച്ചക് ഭക്ഷണം കഴിച്ചു വിശ്രമിച്ചു,ഇന്ന് ഷട്ടിൽ കളിക്കാൻ സാധിച്ചില്ല കാരണം ഉമ്മയും ഉപ്പയും തളിപ്പറമ്പ ആശുപത്രിയിൽ പോയിരുന്നു.തിരിച്ചെത്തുമ്പോൾ രാത്രി 7 മണി ആയിരുന്നു.ശേഷം അടുക്കളയിൽ ഉമ്മയെ സഹായിച്ചു,ഭക്ഷണം കഴിച്ച്. പ്രാർത്ഥിച്ച ശേഷം ഉറങ്ങാൻ കിടന്നു.....

നിയ നിയാസ്
3 ബി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം