വർണ്ണ ചിറകും വീശി നടക്കും
പൂമ്പാറ്റേ ചെറു പൂമ്പാറ്റേ...
പൂവിലിരുന്ന് പൂന്തേൻ ഊറ്റി
പാറി നടക്കും പൂമ്പാറ്റേ...
ചിറകുകൾ കൊണ്ട് റ്റാ റ്റാ കാട്ടി
പാറി മറയും പൂമ്പാറ്റേ...
പൂവിന് നല്ലൊരു ചുംബനമേകി
പൂന്തേൻ ഊറ്റും പൂമ്പാറ്റേ...
പൂമ്പൊടി തരാം പൂന്തേൻ തരാം
പൂമ്പാറ്റേ ചെറു പൂമ്പാറ്റേ...
എന്നുടെ കൂടെ പോരൂ നീ
പൂമ്പാറ്റേ ചെറു പൂമ്പാറ്റേ...