ജൂൺ 5 -പരിസ്ഥിതി ദിനം ആചരിച്ചു

2023 -24  വർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5 നു ശാസ്ത്ര  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. HM  എം വി ഗീത ടീച്ചർ ,സീനിയർ അസിസ്റ്റന്റ്  ഇ ജെ സുനിത ടീച്ചർ ,എസ് ആർ ജി കൺവീനർ  വി കെ സുനിത ടീച്ചർ , പി ടി എ പ്രസിഡന്റ്  അനിൽകുമാർ ,സ്കൂൾ മാനേജർ ശ്രീ എസ് ശ്രീകുമാർ എന്നിവർ  മരങ്ങൾ  നട്ടുപിടിപ്പിച്ചു . വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി സങ്കടിപ്പിച്ചിട്ടുണ്ട് .

ജനാധിപത്യവേദി 2023 -24

11 -07 -2023  ചൊവ്വാഴ്ച സ്കൂൾപാർലിമെൻറ് തെരെഞ്ഞെടുപ് നടന്നു .തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടു തന്നെ ആയിരുന്നു തെരെഞ്ഞെടുപ്പ് നടത്തിയത് .തുടർന്ന് 18 -07 -2023 ചൊവ്വാഴ്ച്ച  മന്ത്രിമാരുടെ സത്യപ്രതിജ്ഞയും നടന്നു .നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രമേശൻ സത്യ വാചകം ചൊല്ലിക്കൊടുത്തു .

ചാന്ദ്രദിനം ആഘോഷിച്ചു

ജൂലൈ 21 നു ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം  ആഘോഷിച്ചു . ചന്ദ്രമനുഷ്യനും, അമ്പിളിമാമനും കുട്ടികളുമായി സംവദിച്ചത് കുട്ടികൾക്കു നവ്യാനുഭവമായി . പോസ്റ്റർ നിർമ്മാണം , റോക്കറ്റ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചിരുന്നു .

സ്കൂൾതല ശാസ്ത്രമേള  2023-24

സ്കൂൾതല ശാസ്ത്രമേള ജി എച്  എസ് എസ്  കണ്ണാടിപ്പറമ്പ്  HM  ശ്രീ  മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു . കുട്ടികൾ തങ്ങളുടെ ശാസ്ത്രാഭിരുചി  പ്രകടമാക്കും വിധം പരിപാടി ആസൂത്രണം ചെയ്യുകയും ,പരിപാടി വൻ  വിജയമാകുകയും ചെയ്തു .

സബ്ജില്ലാതല ശാസ്ത്രമേളയിൽ വീണ്ടും ഓവർ ഓൾ കിരീടം നിലനിർത്തി ദേശസേവ കുട്ടികളും,അധ്യാപകരും

ഇത്തവണത്തെ ശാസ്ത്രമേളയും കയ്യടക്കി ദേശസേവ വീണ്ടും കുതിക്കുന്നു. 2023 -24  വർഷത്തെ  സബ്ജില്ലാതല ശാസ്ത്രമേളയിൽ പ്രോജെക്ടിൽ ഒന്നാം സ്ഥാനവും, ക്വിസ് മത്സരത്തിൽ മൂന്നാംസ്ഥാനവും പങ്കെടുത്ത മറ്റെല്ലാ വിഭാഗങ്ങളിലും മികച്ച ഗ്രേഡുകളും നേടിയാണ് ഒന്നാസ്ഥാനം ദേശസേവ നിലനിർത്തിയത് .


അന്താരാഷ്ട്ര ചെറുധാന്യ വർഷം വിവിധ പരിപാടികളോടെ ആചരിച്ചു

സാമൂഹ്യ ശാസ്ത്ര ഫെസ്റ്റ് 2023 -2

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി 2023- 24 അധ്യയന വർഷത്തിൽ പഴയകാല ഉപകരണങ്ങളുടെ പ്രദർശനം നടത്തി.

"സ്പന്ദനം"-സഹവാസക്യാമ്പ് 2023-24

ഫെബ്രുവരി 3 ,4 തീയതികളിൽ സ്കൂളിൽ നടന്നു. വിവിധ സെഷനുകളിലായി ഒമ്പതോളം റിസോഴ്സ് പേഴ്സൺസ് എൽപി യുപി വിഭാഗങ്ങളിലായി കുട്ടികൾക്ക് ക്ലാസുകൾ കൈകാര്യം ചെയ്തു.


സുരീലിഹിന്ദി വർക്ക്ഷീറ്റ് പ്രവർത്തനം 2023-24 

ദേശസേവാ യു പി സ്കൂളിൽ സുരീലി   ഹിന്ദിയുടെ ഭാഗമായുള്ള 5, 6, 7, ക്ലാസിലെ കുട്ടികൾക്ക്  വിവിധ വർക്ക് ഷീറ്റുകൾ ഫെബ്രുവരി രണ്ടാം വാരം മുതൽ നടത്തി . ഹിന്ദി ഭാഷ കുട്ടികൾക്ക്  എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങളും , ഹിന്ദി കവിതകളും സുരീലി ഹിന്ദിയുടെ വർക്ക് ഷീറ്റിൽ ഉൾപ്പെടുത്തി .

സയൻസ് ഫെസ്റ്റ് 2024 സബ്ജില്ലാതല വിജയികൾ

RRA  യുടെ  ശാസ്ത്ര പ്രശ്നോത്തിരി (ലെൻസ്‌ 2023 -24),സ്കൂൾ തല പ്രോജെക്ട് എന്നിവയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സബ്ജില്ലാ തലത്തിൽ മികച്ച വിജയം  കരസ്ഥമാക്കി

സയൻസ് ഫെസ്റ്റ് 2024

ദേശസേവ യു പി സ്കൂളിൽ സയൻസ് ഫെസ്റ്റ് 2024 ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം വി ഗീത ഉദ്ഘാടനം ചെയ്തു .യു.പി ക്ലാസിലെ കുട്ടികൾ ക്ലാസ് തലത്തിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ലഘു പരീക്ഷണങ്ങൾ, ചാർട്ടുകൾ, പതിപ്പുകൾ എന്നിവ തയ്യാറാക്കി പ്രദർശനം നടത്തി. കൂടാതെ സ്കൂൾ തല പ്രൊജക്ട് അവതരണവും LENS ( ക്വിസ് ) മത്സരവും നടത്തി