ദേശസേവ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്നോട് പറഞ്ഞത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നോട് പറഞ്ഞത്

പതിവിലും വിപരീതമായി പൊട്ടിയ ജനാലിലൂടെ സൂര്യ പ്രകാശം കണ്ണിന് അടിച്ചപ്പോൾ 9മണിക്ക് മനസ്സിലാല്ല മനസ്സോടെ ഉണർന്നു. ആദ്യം തന്നെ മനസ്സിൽ ഓർമ വന്നത് കോറോണ യെ കുറിച്ചാണ്. കോറോണ അവധിക്കാലം ബോറടിക്കാൻ തുടങ്ങി. സാധാരണ അവധിക്കാലം സന്തോഷം ആണ് നൽകുന്നത്. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാൻ പറ്റാത്ത കാര്യങ്ങളല്ലെ നമുക്ക് ചുറ്റും നടക്കുന്നത്. മോളെ ഇനിയും എഴുന്നേറ്റില്ലെ.....? ഉമ്മയുടെ വിളി കേട്ടപ്പോൾ കട്ടിലിൽ നിന്നും എഴുന്നേറ്റു. നേരെ ഉമ്മറത്തേക്ക് പോയി പത്രം എടുത്തു ഒന്ന് കണ്ണോടിച്ചു. എല്ലാ പേജിലും കോവിഡ് 19 യെ പറ്റിയുള്ള വാർത്തകൾ. ഇന്നും മരണപ്പെട്ടവരുടെ എണ്ണവും രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. നിരാശയോടെ അടുക്കളയിൽ പോയി. ചായ കുടിച്ചു മുറ്റത്തേക്ക് പക്ഷികളുടെ കലപില ശബ്ദം കേട്ടാണ് മരം കൊമ്പിലേക്ക് നോക്കിയത്. ഹായ് പല തരത്തിലുള്ള പക്ഷികൾ. അവ പറക്കുന്നതും കളിക്കുന്നതും ഒക്കെ കാണാൻ എന്താ ഭംഗി അതിനിടയിൽ ഒരു പച്ച കിളിയെയും കണ്ടു . എന്റെ വീടിനടുത്ത് ഒരു പക്ഷി സങ്കേതം ഉണ്ടെന്ന് അറിയാൻ ഈ കോറോണ കാലം വേണ്ടി വന്നു. സമയം പേയത് അറിഞ്ഞില്ല. അപ്പോഴാണ് മുറ്റത്ത് ഒന്ന ചാപ്പ കെട്ടിയാലോ എന്ന് തോന്നിയത്. ഉമ്മയുടെ സഹായത്തോടെ നല്ല ചാപ്പ ഉണ്ടാക്കി അതിൽ നിന്നും കളിച്ചു. ആ സമയത്തും സ്കൂളും,എന്റെ കൂട്ടുകാരികളെയുമാണ് ഓർമ വന്നത്. എല്ലാം മിസ്സ് ചെയ്യുന്നു.അവരോടപ്പം ഉള്ള നല്ല ഓർമ്മകൾ മാത്രമെ കൂടെ ഉള്ളൂ .അതിന് പകരമായി എന്തിനും എൻ്റെ കൂടെ കൂടുന്ന കുഞ്ഞനുജൻ .അവൻ്റെ വാശിക്ക് മുമ്പിൽ ഞാൻ പലപ്പോഴും തോറ്റു കൊടുത്തു . സമയം 6മണി കുളിയും ചായ കുടിയും കഴിഞ്ഞു. രാത്രിയാകുമ്പോൾ ഉള്ള സമാധാനമെന്നാൽ എംപി ഫാമിലിയിൽ ഫാമിലി വൈസ് 21ദിവസത്തെ ഓൺലൈൻ മത്സരം ഉണ്ട്. ഇന്ന് ജാക്ക്പോട്ട് ആണ് പോലും ആദ്യം ഒരു എത്തും പിടിയും കിട്ടിയില്ല. ഉമ്മാനോട് ചോദിച്ചു കുറച്ചൊക്കെ മനസിലാക്കി സമയം 9: 30മണി ആകാൻ കാത്തിരുന്നു. മൊബൈലും എടുത്തു മുറ്റത്തേക്കിറങ്ങി റേഞ്ച് പിടിച്ചു. പിന്നെ ചറ പറ ചോദ്യങ്ങൾ. ഒന്നിച്ചു തന്നെ ഉത്തരങ്ങളും. ആകെ ഒരു വെപ്രാളം. ചിരിയും വരുന്നു. ഇടക്ക് റേഞ്ച് പോകുന്നു. പിന്നെ കേട്ടത് മത്സരം കഴിഞ്ഞുന്. 5 മാർക്കെങ്കിലും കിട്ടി സമാധാനം. ആദ്യത്തെ അനുഭവം വളരെ രസകരമായി തോന്നി .ഒരുപാട് ചിരിച്ചു.അകന്ന് നിൽക്കാൻ പറഞ്ഞ ഈ സമയത്തും നമ്മളെചേർത്ത് നിർത്താൻ ശ്രമിക്കുന്ന എച്ചിക്കാക്കാനോ ട് ( റഷീക്ക്) വല്ലാത്ത ഇഷ്ടം തോന്നി .

പൂമ്പാറ്റ കളെ പോലെ സുരക്ഷിത മായി വീണ്ടും ഭൂമിയിൽ പാറിപ്പറക്കാനും വിരസതക്ക് ശമനം കിട്ടാനും പ്രാർത്ഥിച്ചു കൊണ്ട് കിടന്നു. 😴
ജസ ഫാത്തിമ
6 സി ദേശസേവ യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ