ദേവമാതാ ഹൈസ്കൂൾ പൈസക്കരി/പ്രവർത്തനങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
2022-23 വരെ | 2023-24 | 2024-25 |
ദേവമാതാ ഹൈസ്കൂൾ പൈസക്കരി-ക്ലബ്ബ് പ്രവർത്തനങ്ങൾ
സോഷ്യൽ സയൻസ് ക്ലബ്ബ്
ദേവമാതാ ഹൈസ്കൂളിലെ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാണ് .ഈ അധ്യായന വർഷത്തിൽ ഓരോ മാസത്തെയും പ്രവർത്തനങ്ങളും ദിനാചരണങ്ങളും കൃത്യമായി നടത്തി വരുന്നു. സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ- ക്വിസ് മത്സരം ഉപന്യാസരചന, പതിപ്പുകൾ, പ്രസംഗ മത്സരം , കൊളാഷ് നിർമ്മാണം , പ്രാദേശിക ചരിത്ര വിവരശേഖരണം തുടങ്ങിയ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കാളികളാവുകയും സമ്മാനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു.
- 2022 അധ്യയനവർഷം സോഷ്യൽ സയൻസ് ക്ലബ് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ .
- ജൂൺ മാസം വെർച്ചൽ ആയി സോഷ്യൽസയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു . ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് കൂടുതലായി നടത്തപ്പെട്ടത് .
- ജൂലൈ 21. ജനസംഖ്യാദിന ക്വിസ് നടത്തി .
- ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിന ക്വിസ്.
- ഓഗസ്റ്റ് 15. സ്വാതന്ത്രദി സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി ദേശഭക്തിഗാന മത്സരം. കൊളാഷ് നിർമ്മാണം പ്രസംഗ മത്സരം സബ് ജില്ലയിൽ നടന്ന പ്രാദേശിക ചരിത്ര രചനയിൽ ദേവമാതാ ഹൈസ്കൂളിലെ ആൽബിൻ തോമസ് സിബിച്ചൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി .
- സെപ്റ്റംബർ 16 ഓസോൺ ദിനാചരണം-ക്വിസ് കൊളാഷ് നിർമ്മാണം( ഓണം) എന്നിവ നടത്തി.
- ഒക്ടോബർ 2 -ഗാന്ധി ജയന്തി ദിന ക്വിസ്, കൊളാഷ് നിർമ്മാണം ,ചിത്രരചന,ഗാന്ധി സൂക്തങ്ങൾഎന്നീ മത്സരങ്ങൾ നടത്തി .
- നവംബർ 1 -കേരളപിറവി ദിന ക്വിസ് , സ്വദേശ് മെഗാ ക്വിസ് മത്സരങ്ങൾ സ്കൂളിൽ നടത്തി . ആൽബിൻ തോമസ് സിബിച്ചൻ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .(സ്വദേശ് മെഗാ ക്വിസ്)
- ഹിന്ദി ക്ലബ്ബ്.
- 2021-2022 വർഷത്തെ ഹിന്ദി ക്ലബ്ബ് രൂപീകരണം നടത്തി. ഹിന്ദി ഭാഷയോട് കുട്ടികൾക്ക് കൂടുതൽ താത്പര്യം ഉണ്ടാക്കുന്നതിനും ലളിതമായി ഉപയോഗിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ഭാഗമായി നടത്തി. കുട്ടികൾക്കിടയിൽ വായനാശീലം വളർത്തുന്നതിന് ക്ലബ്ബിന്റെ ഭാഗമായി വാട്‌സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും ഓരോ ദിവസത്തെയും പത്ര വാർത്ത അയക്കുകയും വായിക്കുകയും ചെയ്തു വരുന്നു. ഹിന്ദി ദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി ക്വിസ് മത്സരം, കവിത പാരായണം, കഥാ രചന, പോസ്റ്റർ രചന തുടങ്ങിയ മത്സര ഇനങ്ങൾ സംഘടിപ്പിച്ചു. അദ്ധ്യാപക ദിനത്തോടനുബന്ധിച്ചു പ്രസംഗ മത്സരം നടത്തി. ഹിരോഷിമ- നാഗസാക്കി അനുസ്മരണ പോസ്റ്റർ നിർമാണ മത്സരം നടത്തി. പ്രേംചന്ദ് ജയന്തിയുമായി ബന്ധപ്പെട്ടു സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. പാൽമുരു യൂണിവേഴ്സിറ്റി, തെലുങ്കാന സംഘടിപ്പിച്ച പ്രേംചന്ദ് ജയന്തി അഖിലേന്ത്യ ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്ക് ഹിന്ദി ഭാഷയിൽ താത്പര്യം ഉണ്ടാക്കുന്നതിനും സാഹിത്യവാസന വർധിപ്പിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങളുമായി ഹിന്ദി ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
- ആർട്സ് ക്ലബ്ബ്.
- കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുകയും വളർത്തിയെടുക്കുകയും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അവസരം കുട്ടികൾക്ക് ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ദേവമാതാ ഹൈസ്കൂളിൽ ആർട്സ് ക്ലബ്ബ് രൂപീകരിച്ചു. കല നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നുള്ള തിരിച്ചറിവ് കുട്ടികളിലെത്തിക്കുകയും, കലയുടെ പ്രാധാന്യം എത്രമാത്രമാണ് എന്നതും കുട്ടികൾക്ക് മനസിലാക്കുവാൻ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ കഴിയുന്നു എന്നതാണ് യാഥാർത്ഥ്യം. ആദിമ മനുഷ്യന്റെ ആവിർഭാവത്തോടു കൂടി തന്നെ കലയും ആരംഭിച്ചു എന്നു മനസ്സിലാക്കുമ്പൊൾ തന്നെ കലയുടെ പ്രാധാന്യവും കലയ്ക്ക് എത്ര മാത്രം പഴക്കമുണ്ട് എന്നും മനസ്സിലാക്കാം. കലാപരമായ കഴിവുകളുള്ള / താൽപ്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവരെ ഉയരങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ആർട്സ് ക്ലബ്ബ് രൂപീകരിച്ചത് . ഒട്ടുമിക്ക ദിനാചരണങ്ങളിലും വിവിധ കലാമത്സരങ്ങൾ നടത്തി. പങ്കെടുത്ത കുട്ടികൾക്ക് അഭിനന്ദനങ്ങൾ നൽകിയും , വിജയികളെ കണ്ടെത്തി അവർക്ക് സമ്മാനങ്ങൾ നൽകിയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകിയും ആർട്സ് ക്ലബ്ബ് വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. കൊറോണ കാലഘട്ടമായതുകൊണ്ട് തന്നെ മത്സര പരിപാടികൾ ഓൺലൈനായിട്ട് നടത്തുവാനുള്ള സാഹചര്യം മാത്രമാണ് നിലനിൽക്കുന്നത് .
- സ്കൂളിൽ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടന്നു. -പരിസ്ഥിതി ദിനം - പോസ്റ്റർ രചനാ മത്സരം
- 🔸 വായനാദിനം - പോസ്റ്റർ രചനാ മത്സരം
- 🔸ലഹരിവിരുദ്ധ ദിനം പോസ്റ്റർ - രചനാ മത്സരം
- 🔸ബഷീർ ദിനം - കാരിക്കേച്ചർ
- 🔸സ്വാതന്ത്യദിനം - പെൻസിൽ ഡ്രോയിംഗ് തുടങ്ങിയ വിവിധ മത്സരങ്ങളാണ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നത് . -----------------------------
- വിദ്യാരംഗം കലാസാഹിത്യ വേദി
- പൈസക്കരി ദേവമാതാ ഹൈസ്കൂളിൽ കുട്ടികളുടെ സർവ്വതോന്മുഖമായവളർച്ച ലക്ഷ്യം വച്ചുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കഥ,കവിത,ഉപന്യാസം എന്നിവയിലും അഭിനയം, ജലച്ചായം തുടങ്ങി വിവിധ വിഷയങ്ങളിലും ശില്പശാലകൾ നടത്തപ്പെടുന്നു. എല്ലാ വെള്ളിയാഴ്ചകളിലും എട്ടാമത്തെ പിരീഡിൽ ക്ലാസ്സുകളിൽ സർഗ്ഗവേള നടത്തിവരുന്നു.ക്ലാസ്സ് അധ്യാപകരുടെ സാന്നിധ്യത്തിൽ കുട്ടികളാണ് ഇതിന് നേതൃത്വം നൽകുന്നത്.
- വായനാദിനം വായനാവാരാചരണത്തോട് അനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലിയിൽ മഹത് ഗ്രന്ഥപാരായണം,വായനയുടെ പ്രസക്തിയെക്കുറിച്ച് പ്രഭാഷണം തുടങ്ങിയ കാര്യങ്ങൾ നടത്തപ്പെടുന്നു ഈ ദിനത്തിന്റെ ഉദ്ഘാടന വേളയിൽ വായനാദിന പ്രതിജ്ഞയും തുടർന്ന് ലൈബ്രറിയിൽ പുസ്തകപ്രദർശനം,ഭാഷാക്വിസ്, ആസ്വാദനക്കുറിപ്പ്,പോസ്റ്റർ രചന മത്സരം എന്നിവയും നടത്തപ്പെടുന്നു. 'വായനക്കളരി' - സ്കൂളിൽ സജീവമായി നടക്കുന്നു .ദീപിക,മലയാള മനോരമ എന്നീ പത്രങ്ങൾ സ്കൂളിൽ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ലഭ്യമാക്കുന്നു.
- മലയാളം ക്ലബ്ബ് കുട്ടികൾക്ക് ജന്മനാ ലഭിക്കുന്ന സവിശേഷതയാണ് മാതൃഭാഷാപ്രാവീണ്യം.മാതൃഭാഷയുടെ മഹത്വം കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സ്തലത്തിൽ കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവ നടത്തപ്പെടുന്നു.മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണം, ബഷീർ അനുസ്മരണം, വായന പ്രോത്സാഹിപ്പിക്കാൻ ക്ലാസ്തല പത്രവായന, പ്രസംഗപരിശീലനം, പുസ്തക വായന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. സർഗ്ഗശേഷി വികസിപ്പിക്കാൻ കയ്യെഴുത്തു മാസികയും തയ്യാറാക്കുന്നു.
- ഇംഗ്ലീഷ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു. കുട്ടികളുടെ ഭാഷ മികവിന് ഉതകുന്ന തരത്തിലുള്ള പല മത്സരങ്ങളും നടത്തിയിട്ടുണ്ട്.ഭാഷ നന്നായി ഗ്രഹിക്കുന്നുണ്ടോ എന്നറിയുന്നതിനു Essay writing competition,വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി reading Competition, പ്രസംഗ മികവ് വർധിപ്പിക്കാൻ speech കോമ്പറ്റിഷൻ, ഭാഷ തെറ്റ് കൂടാതെ എഴുതുവാൻ സഹായിക്കാൻ spelling competition തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.