CORONA 19


പ്രളയയല്ല കൊറോണ .പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങൾ ഒരു ദേശത്തിനെ മാത്രമാണ് പലപ്പോഴും തകർക്കുന്നത്. അതിൻ്റെ ആഘാതം നീണ്ടു നിൽക്കുമെങ്കിലും അതിനെ മറികടക്കുന്നതിന് വഴികളുണ്ട്. കൊറോണയുടെ കാര്യത്തിലുള്ള പ്രധാന പ്രശ്നം അതിന് നിലവിൽ ഒരു പ്രതിവിധിയില്ലെന്നതാണ് .

നിപ്പ കൂടുതൽ മാരകമായിരുന്നെങ്കിലും കൊറോണ പോലെ സർവ്വവ്യാപിയായിരുന്നില്ല. ലോകത്തൊരിടവും സുരക്ഷിതമല്ല എന്നതാണ് ഇതിനെ മാരകമാക്കുന്നത്.

പ്രകൃതിയുടെ തിരിച്ചടികൾ വരുമ്പോഴാണ് മനുഷ്യർ എത്ര നിസ്സാരരാണെന്ന് നമ്മൾ തിരിച്ചറിയുക. കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായിരുന്ന പ്രളയങ്ങൾ ഇക്കാര്യം നമ്മെ ഓർമ്മപ്പെടുത്തിയതാണ്. പിന്നീട് വളരെ പെട്ടെന്ന് നമ്മൾ ഈ തിരിച്ചടികൾ മറക്കുകയും, വളരെ നിസ്സാരമായ കാര്യങ്ങളെച്ചൊല്ലി തമ്മിൽ തല്ലുകയും ചെയ്യുന്നു. കൊറോണയുടെ ആക്രമണം നമ്മെ ഓർമ്മിപ്പിക്കുന്നത് ഈ ശാശ്വത സത്യമാണ്.

കൊറോണയുടെ ഈ ദിനങ്ങളിൽ നമ്മൾ നമ്മളെ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരെ കൂടി ഓർക്കണം.അസംഘടിതരായ ലക്ഷക്കണക്കിന് മനുഷ്യരെ കൊറോണ അക്ഷരാർഥത്തിൽ തകർത്തെറിയുന്നുണ്ട്. ദിവസക്കൂലിക്ക് പണിയെടുക്കുന്നവരുടെ ജീവിതം വളരെ പെട്ടെന്നാണ് താറുമാറാവുന്നത്.ഇവർക്ക് തൊഴിൽ നഷ്ടപ്പെടുമ്പോൾ ഇവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ ബാധ്യതയാണ്.ഇതിൽ നിന്നൊളിച്ചോടാൻ ശ്രമിക്കരുത്.ഇവരുടെ ജീവിതം താളം തെറ്റാതിരിക്കാൻ ഒരു സാമൂഹ്യ സുരക്ഷാ സംവിധാനത്തിന് എത്രയും പെട്ടെന്ന് നീക്കമുണ്ടാവണം.പുറത്ത് നിന്ന് ഉള്ളിലേക്ക് ചുരുങ്ങുന്ന നാളുകളാണിത്.വീടുകളാണ് അന്തിമ സുരക്ഷാ താവളം എന്ന ചിന്തയാണ് ഇപ്പോൾ നമ്മളെ നയിക്കുന്നത്.വീടുകളില്ലാത്തവർ എങ്ങോട്ടു പോവും എന്ന് നമ്മൾ ഓർത്തേ തീരൂ..... എന്ത് തന്നെ സംഭവിച്ചാലും നമ്മൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഉറപ്പിച്ചാൽ നമുക്കോ നമ്മുടെ സമൂഹത്തിനോ ഒന്നും തന്നെ സംഭവിക്കില്ല.


Malavika.s
6 G ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം