ദിനാചരണങ്ങൾ കാണാം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 പരിസ്ഥിതിദിനം

എല്ലാ വർഷവും പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടുന്നു.പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപികയും ക്ലാസ്സ് അധ്യാപകരും കുട്ടികളോട് സംസാരിക്കുന്നു. പരിസ്ഥിതി ദിന സെമിനാറുകൾ, ക്വിസ് മത്സരം, വൃക്ഷത്തൈ വിതരണം, നടീൽ, പരിസ്ഥിതി ദിനപോസ്റ്റർ, പരിസരശുചീകരണം, പരിസ്ഥിതിഗാനങ്ങൾതുടങ്ങിവൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.

ജൂൺ 19 വായനാദിനം

വായനാദിനം ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ വായനാവാരമായാണ് ആഘോഷിക്കുന്നത് .പുസ്തക പരിചയം, വായിച്ചപുസ്തകത്തിന്റെഅവലോകനം, ലോക ക്ലാസിക്കുകളുടെയും പ്രധാന കൃതികളുടെയും പ്രദർശനം, പാവനാടകം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വായനാ വാരത്തിൽ നടത്തുന്നു. വായനാ വാരാചരണത്തിന്റെ ഭാഗമായി അധ്യാപകരും കുട്ടികളും സമൂഹത്തിൽ ഇറങ്ങി കൂപ്പൺ നൽകി പുസ്തകങ്ങൾ സ്വീകരിച്ചു.ജീവചരിത്രകാർഡ് നിർമ്മാണം, ബ്രോഷർ തയ്യാറാക്കൽ, വായനാമത്സരം, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവയും നടത്തപ്പെട്ടു.

2021 ജൂൺ 19 ......

7.40 PM മുതൽ ഒരു മണിക്കൂറിലധികം സമയം Ghs Kozhenchery യിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പൊട്ടിച്ചിരിക്കുകയായിരുന്നു... കോവിഡ് മഹാമാരി മൂലം ഒന്നര വർഷമായി വീടിന്റെ അകത്തളങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് അക്ഷരയാനം നടത്തി അറിവും തിരിച്ചറിവും പകർന്ന് അധ്യാപകൻ കൂടിയായ നാടകക്കാരൻ മനോജ് സുനി എത്തി ... ചിന്തിക്കാനും ചിരിക്കാനും മാത്രമല്ല അക്ഷരങ്ങളെ കൂട്ടു പിടിച്ച് ജീവിതത്തിന്റെ വളവിലും തിരിവിലും വഴി തെറ്റാതെ നടക്കുവാനും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു..... വായനദിനാചരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ആദരണീയ DEO പ്രത്തനം തിട്ട) രേണുക ടീച്ചറും കുട്ടികൾക്ക് ലക്ഷ്യബോധത്തോടെ വായിച്ചു വളരാനുള്ള ആശയങ്ങൾ പകർന്നു നല്കി.... സർഗാത്മകതയാൽ ധന്യമായ സായന്തനങ്ങൾക്കുമപ്പുറത്ത് വരുന്ന ഒരാഴ്ചക്കാലം കുട്ടികൾക്കായി വായനവാര പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട് ..... വായിച്ച് വളരാം .... ചിന്തിച്ച് വിവേകമുള്ളവരാകാം

ജൂൺ21അന്താരാഷ്ട്ര യോഗദിനം

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർ യോഗദിനത്തിൽക്ലാസ് നയിക്കുകയും കുട്ടികൾക്ക് യോഗയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു.

ജൂൺ26ലഹരിവിരുദ്ധദിനം

എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ ക്ലാസ്സുകൾ, പോസ്റ്റർ പ്രദർശനം, ലഘുലേഖവിതരണം, തെരുവു നാടകം, ലഹരിവിരുദ്ധറാലി തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓരോ ക്ലാസ്സും തനതായ രീതിയിൽ ലഹരി വിരുദ്ധദിനം ആചരിക്കുന്നു.

2021-2022 വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വളരെ informative ആയ ക്ലാസ് നയിച്ചു കൊണ്ട് എക്സൈസ് ഡിപ്പാർട്ട്മെന്റിലെ ശ്രീ.ബിനു വി.വർഗീസ് സാർ Ghs Kozhenchery യോടൊപ്പം ചേർന്നു .... ലഹരിയിലേക്ക് നയിക്കുന്ന ചതിക്കുഴികളും അതിന്റെ ആഴവും കുട്ടികൾക്കു മുന്നിൽ വിശദമായി അവതരിപ്പിച്ച ബിനു സാർ പ്രകാശമുള്ള നാളെകളിലേക്ക് നടന്നുനീങ്ങാനും സമൂഹത്തിൽ അഭിമാനത്തോടെ ജീവിക്കാനും കുട്ടികളെ ആഹ്വാനം ചെയ്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ രീതി സ്വീകരിച്ച ഈ വിദ്യാലയത്തിൽ മുൻകാലങ്ങളിലും സാറിന്റെ മഹനീയ സേവനം ലഭ്യമായിരുന്നത് കൃതജ്ഞതയോടെ ഓർക്കുന്നു ..... വായന ലഹരിയാകട്ടെ ! ജീവിതം ലഹരിയാകട്ടെ ! പഠനം ലഹരിയാകട്ടെ !

ജൂലൈ 3 പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധ ദിനം

മികച്ച മാതൃകകളാണ് നാളേയ്ക്ക് വഴി കാട്ടിയാവേണ്ടത് .... Plastic നെ അകറ്റുവാൻ ആദ്യപടി ചവിട്ടേണ്ടത് വീടുകളിലാണ് .... .പേപ്പർ ക്യാരിബാഗ് നിർമാണം ഈ ദിനത്തിൽ പരിചയപ്പെടുത്താൻ Ghs Kozhenchery തീരുമാനിച്ചതും അതുകൊണ്ടു തന്നെ... കുട്ടിയുടുപ്പും പഴയ ടീ ഷർട്ടുകളും ലഗിൻസുകളുമെല്ലാം ആകർഷകമായ രീതിയിൽ ബാഗുകളായും ബോക്സുകളായും പുനർജനിക്കുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു .... RE USE എന്ന ആശയത്തെ കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കാൻ പ്രിയപ്പെട്ട മിനി ടീച്ചറിന് Mini Koturethu കഴിഞ്ഞു ..... നല്ല ആശയങ്ങൾ ... പുതിയ ചിന്തകൾ ... പുനരുപയോഗ സാധ്യതകൾ ...... നന്ദി.... മിനിടീച്ചർ.....

ജൂലൈ11ലോകജനസംഖ്യാദിനം

ലോക ജനസംഖ്യാ വിസ്ഫോടനം എന്ന വിഷയത്തിൽ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച സെമിനാർ ലോകജനസംഖ്യ കൂട്ടുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

ജൂലൈ 21 ചാന്ദ്രദിനം

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ചാന്ദ്രദിനം ആഘോഷിക്കുന്നു. പവർ പോയിന്റ് പ്രസന്റേഷൻ, ക്വിസ് മത്സരം, ചിത്രപ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സിലെയും കുട്ടികൾ കയ്യെഴുത്തുമാസിക തയ്യാറാക്കി.

ആഗസ്റ്റ്6ഹിരോഷിമാ ദിനം

യുദ്ധത്തിന്റെ കെടുതികളെകുറിച്ചും അത് ലോകത്തിൽ വരുത്തുന്ന ദു ദരന്തങ്ങളെക്കുറിച്ചും ഓർക്കുന്ന ദിനം. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന അവബോധത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനും ഹിരോഷിമ ദിനാചരണം സഹായിക്കുന്നു. പോസറ്റുകൾ ,സൈമിനാറുകൾ, ബോധവൽക്കരണക്ലാസ്സുൾ എന്നിവ സംഘടിപ്പിക്കുന്നു.2019- 2020 വർഷത്തിൽ സ്ക്കൂളിൽ തയ്യാറാക്കിയ കൂറ്റൻ പോസ്റ്ററിൽ ബഹു. ആറന്മുള എം.എൽ.എ.ശ്രീമതി വീണാ ജോർജ് ഉൾപ്പെടെയുള്ള പ്രമുഖരും അധ്യാപകരും കുട്ടികളും യുദ്ധവിരുദ്ധ സന്ദേശങ്ങൾ രചിച്ചു.

ആഗസ്റ്റ്6 നാഗസാക്കി ദിനം

യുദ്ധവിരുദ്ധപ്രതിജ്ഞ, സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ പ്രഭാഷണങ്ങൾ,സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം എന്നിവ നടത്തി.

ആഗസ്റ്റ്9 ക്വിറ്റ്ഇന്ത്യാദിനം

നാഗസാക്കിദിന പരിപാടികളോടൊപ്പം ക്വിറ്റ് ഇന്ത്യാദിന പരിപാടികളും ഈ ദിനത്തിൽ നടത്തുന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സെമിനാർ, ചിത്രപ്രദർശനം, കയ്യെഴുത്തുമാസികകളുടെ അവതരണം എന്നിവ നടത്തി.

ആഗസ്റ്റ്15 സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനത്തിൽ പ്രധാനാധ്യാപിക, അധ്യാപകർ, കുട്ടികൾ ,പി.ടി.എ അംഗങ്ങൾ എന്നിവർ സ്കൂളിൽ എത്തി ദേശീയപതാക ഉയർത്തുകയുo ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്യുന്നു.2017-2018 വർഷം കോഴഞ്ചേരി ടൗണിൽ കുട്ടികൾ നടത്തിയ തെരുവുനാടകം ജനശ്രദ്ധ ആകർഷിച്ചു. ചരിത്ര സ്മാരകങ്ങളുടെ ചിത്രപ്രദർശനവും നടത്തി.

ഓണം

എല്ലാവർഷവും ഓണം ഗംഭീരമായി നടത്താറുണ്ട്.അത്തപ്പൂക്കള മത്സരം, വിവിധ ഓണക്കളികൾ, മാവേലി മന്നന്റെ നേതൃത്വത്തിൽ റാലി,ഓണസദ്യ തുടങ്ങി വൈവിധ്യമാർന്നപരിപാടികളാണ് നടത്താറുള്ളത്. പി.ടി.എ ,എം .പി .ടി .എ എന്നിവരുടെ നേതൃത്വത്തിലാണ് ഓണസദ്യ ഒരുക്കുന്നത്.

സെപ്റ്റംബർ5 ദേശീയ അധ്യാപകദിനം

ദേശീയ അധ്യാപകദിനത്തിൽ പ്രത്യേക അസംബ്ലി നടത്തുകയും ഈ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളോട് സംസാരിക്കുകയും ചെയ്യുന്നു.

സെപ്റ്റംബർ8 ലോക സാക്ഷരതാ ദിനം

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 16 ഓസോൺ ദിനം

ഒക്ടോബർ2 ദേശീയ അഹിംസാദിനം

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ദേശീയ അഹിംസാ ദിനമായി ആചരിക്കുന്നു. സ്കൂളും പരിസരവും വൃത്തിയാക്കുന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ്മത്സരം സെമിനാർ എന്നിവ നടത്തുകയും ഇലന്തൂരുള്ള ഗാന്ധി സ്മൃതിമണ്ഡപം സന്ദർശിക്കുകയും ചെയ്തു.

ഒക്ടോബർ24 ഐക്യരാഷ്ട്ര ദിനം

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി.

നവംബർ1 കേരളപ്പിറവി ദിനം

എല്ലാവർഷവും കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിക്കുന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ കേരളക്വിസ്, കേരളത്തെക്കുറിച്ചുള്ള വിവരശേഖരണം, ചിത്രപ്രദർശനം, ഭാഷാക്ലബിന്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാദിന പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു.

നവംബർ14 ശിശുദിനം

ശിശുദിനറാലി, പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ശിശുദിനത്തെക്കുറിച്ചുള്ള അധ്യാപകരുടെ ക്ലാസ്സുകൾ, ശിശുദിനഗാനങ്ങൾ എന്നിവ നടത്തുന്നു.

ഡിസംബർ3 ലോക വികലാംഗ ദിനം

ക്രിസ്തുമസ്

കുട്ടികൾ നിർമ്മിക്കുന്ന നക്ഷത്ര വിളക്കുകൾ, ബലൂണുകൾ, വർണ്ണക്കടലാസുകൾ എന്നിവ ഉപയോഗിച്ച്‌ ക്ലാസ്സുകൾ അലങ്കരിക്കുന്നു. കുട്ടികൾ സാന്താക്ലോസിന്റെ വേഷത്തിൽ വന്ന് മറ്റു കുട്ടികൾക്ക് ക്രിസ്തുമസ് ആശംസകൾ നേരുന്നതോടൊപ്പം മിഠായി വിതരണം ചെയ്യുന്നു. കുട്ടികൾ ക്രിസ്തുമസ് ഗാനങ്ങൾ ആലപിക്കുകയും കേക്ക് വിതരണം നടത്തുകയും ചെയ്യുന്നു.

ജനുവരി26 റിപ്പബ്ലിക് ദിനം

ജൂണിയർ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം, റോഡ് എന്നിവയുടെ ശുചീകരണം നടത്തി.2019- 2020 അധ്യയന വർഷത്തിൽ ഒരു നൂതന പരിപാടി സംഘടിപ്പിച്ചു. ഭരണഘടനയുടെ 70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ 10 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയുമായി പൊതുജനങ്ങളിലേക്ക് ഇറങ്ങുകയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഓർമ്മപ്പെടുത്തുകയും ചെയ്തു. വിജയികൾക്ക് ഭരണഘടനയുടെ ആമുഖത്തിൻ്റെ കോപ്പി സമ്മാനമായി നൽകി. പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി കുട്ടികളിലും അധ്യാപകരിലും പൊതുജനങ്ങളിലും കൗതുകവും ആവേശവും നൽകി.

"https://schoolwiki.in/index.php?title=ദിനാചരണങ്ങൾ_കാണാം&oldid=1250811" എന്ന താളിൽനിന്ന് ശേഖരിച്ചത്