ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/വികൃതിക്കാരൻ കിട്ടു

Schoolwiki സംരംഭത്തിൽ നിന്ന്
വികൃതിക്കാരൻ കിട്ടു

മഹാവികൃതിക്കാരനായിരുന്നു കിട്ടു.അവൻ അച്ഛനും അമ്മയും പറയുന്നത് ഒന്നും അനുസരിക്കാറില്ല.എപ്പോഴും കളി തന്നെ. മണ്ണിലും ചെളിയിലുമാണ് കൂടുതൽ കളി. കളി കഴിഞ്ഞാൽ കയ്യും മുഖവും കഴുകാതെ ഭക്ഷണം വാരിവലിച്ചു കഴിക്കും.എപ്പോഴും 'അമ്മ പറയും കയ്യും മുഖവും കഴുകിയതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ എന്ന് '. പക്ഷെ അവൻ അതൊന്നും അനുസരിക്കില്ല.

അങ്ങനെയിരിക്കെ കിട്ടുവിന് വല്ലാത്ത വയറുവേദന അനുഭവപ്പെട്ടു.വയറുവേദന സഹിക്കാൻ കഴിയാതെ അവൻ ഉറക്കെ കരയാൻ തുടങ്ങി.അമ്മ അവനെ ആശുപത്രിയിൽ കൊണ്ടുപോയി.ഡോക്ടർമാർ അവനെ പരിശോധിച്ചു.കയ്യും നഖവുമെല്ലാം നോക്കി.നഖത്തിനുള്ളിലെല്ലാം ധാരാളം അഴുക്ക്. അതുകണ്ട ഡോക്ടർ ചോദിച്ചു.എന്താണ് നഖം മുറിക്കാത്തത്.? കൈ വൃത്തിയായി സൂക്ഷിക്കാത്തത് കൊണ്ടല്ലേ നിനക്ക് അസുഖം വന്നത്.ആഴ്ചയിൽ ഒരു തവണ നഖം മുറിക്കണം.ശരീരം വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ അസുഖം വരാതിരിക്കു.ഡോക്ടർ അവൻ മരുന്ന് കൊടുത്തു. വീട്ടിൽ ചെന്നയുടന്നെ അവൻ നഖം മുറിച്ചു വൃത്തിയായി കുളിച്ചു. എന്നിട്ട് അവൻ അമ്മയോട് പറഞ്ഞു.ഇനി മുതൽ ഞാൻ നല്ല വൃത്തിയുള്ള കുട്ടി ആയിരിക്കും.അന്നു മുതൽ അവൻ കയ്യും മുഖവും വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ ആഹാരം കഴിക്കുകയൊള്ളു.......

അഹമ്മദ് അഫ്താബ്
3 E ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ