തോലമ്പ്ര യു പി എസ്‍‍/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


ഈ കൊറോണക്കാലത്ത് രോഗ പ്രതിരോധത്തിന് വളരെയേറെ പ്രാധാന്യം ഉണ്ട്. അതിൻ്റെ ഭാഗമായാണ് എല്ലാവരോടും വീട്ടിൽ തന്നെ കഴിയാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.വീട്ടിലിരിക്കുമ്പോൾ ഭക്ഷണക്രമീകരണം വളരെയേറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കുട്ടികളായാലും മുതിർന്നവരായാലും ശരീരത്തിൻ്റെ അധ്വാനത്തിന് അനുസരിച്ച് മതി ഭക്ഷണം.ആഹാരത്തിലൂടെ ലഭിക്കുന്ന ഊർജ്ജം അധികമാവുമ്പോൾ ശരിരത്തിൽ അത് കൊഴുപ്പായി ശേഖരിക്കപ്പെടുന്നു. ശരീരത്തിന് ഗുണം ലഭിക്കാനായി കഴിക്കുന്ന പോഷക സാധനങ്ങളും പാലും പഴവും എല്ലാം മിതമായേ കഴിക്കാവൂ.. വിറ്റാമിൻ ഗുളികകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗപെടുത്തുക അധികമായാൽ അമൃതും വിഷമാണെന്ന് ഓർക്കണം...   പഫ്സ് ,ബർഗ്ഗർ ' സമോസ എന്നിവയെല്ലാം അമിതമായി കഴിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക ഈ തരത്തിലുള്ള ഭക്ഷണങ്ങൾ ഒന്നും കഴിച്ചില്ല എങ്കിലും ഒരു കുഴപ്പവും വരില്ല എന്ന് ഈ കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്നു... പാചക എണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തണം:. വറുത്തതും പൊരിച്ചതും കഴിക്കുന്നത് കുറക്കുക. രാത്രി ഭക്ഷണം വളരെ ലളിതമാക്കുക.. മിത വ്യായായാമവും പ്രായത്തിന് അനുസരിച്ച് ശരീരഭാരം ക്രമപ്പെടുത്താനും ശ്രദ്ധിക്കുക... കൊറോണ എന്ന മഹാമാരി പടർന്ന് പിടിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് ശരീരത്തിൻ്റെ രോഗ പ്രതിരോധ ശക്തി വർദ്ദിപ്പിക്കുക എന്നത്.പ്രതിരോധത്തോടൊപ്പം സാമൂഹിക അകലം പാലിക്കുവാനും വ്യക്തി ശുചിത്വം പാലിക്കാനും ശ്രദ്ധിക്കണം. കൊറോണ എന്ന വിപത്ത് ഈ ലോകത്ത് നിന്നും നാമാവശേഷമാകട്ടെ എന്നും പ്രാർത്ഥിക്കുന്നു....... <
BREAK THE CHAIN

ശ്രീദേവ് സി
3 ബി തോലമ്പ്ര യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം